Saturday, October 25, 2025

ത്രികരണ ശുദ്ധി അനുഭവങ്ങൾ മനസിനാണെങ്കിലും അനുഭവത്തിനുള്ള ഉപാധികളായി വർത്തിക്കുകയാണ് ശരീരവും വാക്കും.അതിനാൽ അവയുടെ പ്രവർത്തനത്തിലെ കാര്യക്ഷമത അനുഭവത്തെ വളരെ അധികം സ്വാധിനിക്കുന്നു.അതിനാൽ എതോരനുഭവവും നന്നാവണമെങ്കിൽ ത്രികരനങ്ങളുടെ ശുദ്ധി അനിവാര്യമായി വരുന്നു.ത്രികരനങ്ങളുടെയും ശുദ്ധിയെ ലക്ഷ്യമാക്കിയുള്ള ജീവിതശൈലിയെ പുണ്യം എന്നും അവ ദുഷിക്കാനിടയാകുന്ന ജീവിതശൈലിയെ പാപം എന്നുമാണ് പറയപ്പെടുന്നത്‌.പരിശുദ്ധമായ ജീവിതമെന്നതുകൊണ്ട് ത്രികരണങ്ങളുടെ ശുദ്ധിയെ ലക്ഷ്യമാക്കിയുള്ള ജീവിതമെന്നാണ് ഉദേശിക്കുന്നത്.അത്തരം ജീവിത ശൈലികൊണ്ട് ത്രികരണ ശുദ്ധി വന്നുകഴിഞ്ഞാൽ ആ ജീവൻ അജ്ഞാനമറ നീങ്ങി മുക്ത്നായി തീരുന്നു.ഇതിനുവേണ്ടി സ്വീകരിക്കുന്ന ജീവിതരീതിയെ ആണ് ആദ്യത്മീകജീവിതം എന്ന് പറയുന്നത്. സാധാരണ ജീവന്മാർക്കു ത്രികരണ ശുദ്ധിയോ അതുവഴി സാദ്ധ്യമാകുന്ന മോക്ഷാനുഭൂതിയോ ലക്ഷ്യമാല്ലത്തതിനാൽ ഇന്ദ്രിയദ്വാരാ കിട്ടുന്ന ഭൌതിക അനുഭവങ്ങളെ മാത്രം ലക്ഷ്യമാക്കി ജീവിതം നയിക്കലാണ് സ്വഭാവമായി തീരുന്നത്.യാതൊരു ശ്രമവും കൂടാതെ ലഭിക്കുന്ന ഇന്ദ്രിയാനുഭവങ്ങൾ അനുഭവിച്ചു അതിലൂടെ ലഭിക്കുന്ന താല്ക്കാലിക സുഖങ്ങൾ മാത്രം രമിച്ച് അതിനുവേണ്ടി കൊടുക്കേണ്ടി വരുന്ന വലിയ വിലയായ ദുഖ പരമ്പരകളെ ഗത്യന്തരമില്ലാതെ അനുഭവിച്ചും കാലം കഴിക്കലാണ് സാധാരണ ലൌകികജീവിതം മാത്രമായി കഴിയുന്നവരുടെ ഗതി.അവര്ക്ക് ഇതിനപ്പുറം ഒരു അനുഭവ മണ്ഡലം ഉണ്ടെന്നുള്ള കാര്യം പോലും അജ്ഞാതമാണ്.അതിനാൽ അവർ ഈ താണ തരം ലൌകികഅനുഭവങ്ങളിൽ മാത്രം മുഴുകി മനുഷ്യത്വത്തിന്റെ അനന്ത സാധ്യതകളെ അറിയാതെ മരനത്തിനിരയായിത്തീരുന്നു. എങ്ങനെയാണ് ത്രികരണ ശുദ്ധി നേടെണ്ടതെന്നു ചിന്തിച്ചു നോക്കാം.ശരീരം,വാക്ക്,മനസ്സ് എന്ന മൂന്ന് കരണങ്ങളും പ്രകൃതിയുടെ ഘടകങ്ങളാണ്.പ്രകൃതി സൃഷ്ട്ടിയിൽ എല്ലാം പൂർണ്ണമായി ആണ് സൃഷ്ട്ടിചിരിക്കുന്നത്.എന്നാൽ മനസ്സിന്റെ സൃഷ്ട്ടിയിലാണ് എല്ലാത്തരം വൈകൃതങ്ങളും വന്നുകൂടുന്നത്.അതിനാൽ അത്തരം വൈകൃതങ്ങളെ എല്ലാം ഇല്ലായ്മ ചെയ്യാൻ നമുക്ക് ചെയ്യാവുന്ന ഉത്തമമായ കാര്യം സൃഷ്ട്ടി സ്ഥിതി സംഹാരങ്ങളുടെയെല്ലാം പൂർണ്ണമായ ഉത്തരവാദിത്വം അതിന്നു പൂർണ്ണമായും സമർഥമായ പ്രുകൃതിക്ക് തന്നെ വിട്ട് കൊടുക്കലാണ്. ഒരു ചെറിയ ജീവനുള്ള കൊശത്തെപോലും സൃഷ്ട്ടിക്കാനുള്ള അറിവോ കഴിവോ ഇല്ലാത്ത മനുഷ്യൻ സൃഷ്ട്ടി കർമ്മം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കതിരിക്കലല്ലേ വിവേകം.സൃഷ്ട്ടിയെന്നത് പ്രകൃതിയുടെ സ്വഭാവമായിരിക്കെ മനുഷ്യൻ എന്തിനതിൽ അനാവശ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കണം.ഇതേപോലെ തന്നെയാണ് സ്ഥിതിയുടെയും സംഹാരത്തിന്റെയും കാര്യവും.അതിനാൽ പ്രകൃതി അതിന്റെ സ്വഭാവമായി സൃഷ്ട്ടിസ്ഥിതിസംഹാരലീലയെ അനന്തമായി ചെയ്തുകൊണ്ടിരിക്കവേ വിവേകിയായ ജീവന് ഈ പ്രപഞ്ച ലീലകളിലൂടെ കടന്നുപോകേണ്ടതിനാൽ അവയുടെ എല്ലാം അനുഗ്രഹ ശക്തിയെ വേണ്ടും വണ്ണം ഉപയോഗപ്പെടുത്തി ലക്ഷ്യ പ്രപ്തിയിലെക്കുള്ള പ്രയാണം തുടരുകയല്ലേ ചെയ്യേണ്ടാതായിട്ടുള്ളൂ.കേവലം അജ്ഞാനത്തിൽ നിന്നും ഉണ്ടാകുന്നതായ ബുദ്ധിയെ ഉപയോഗപ്പെടുത്തി സൃഷ്ട്ടിസ്ഥിതിസംഹാരമാകുന്ന പ്രകൃതി ധർമ്മങ്ങളെയെല്ലാം തകിടം മറിച്ച് അവയുടെ നിയന്ത്രണം തെറ്റിച്ചു ഈ പ്രാപഞ്ചിക ജിവിതം തന്നെ അത്യന്തം ദുസ്സഹമാക്കി തീർക്കലല്ലെ ചെയ്തുകൊണ്ടിരിക്കുന്നത്.

No comments: