Saturday, October 04, 2025

*കിം വിദ്യയാ കിം തപസാ കിം ത്യാഗേന ശ്രുതേന വാ* *കിം വിവിക്തേന മൗനേന സ്ത്രീഭിർയസ്യ മനോ ഹൃതം* . *സാരം:- ഇതാണ് പുരൂരവസ്സ് ജഗത്തിനെ ഉപദേശിച്ചതായ ഗാഥ. വിഷയാസക്തനായ ഒരാൾക്കെന്തുണ്ടായിട്ടും പ്രയോജനമില്ല. അവൻ സംസാരത്തിൽ നിന്നു നിവൃത്തനാവാൻ പോവുന്നില്ല. എന്നാണതിൻ്റെ സാരം .അദ്ധ്യാത്മവിദ്യാജ്ഞാനംകൊണ്ടോ തപോനുഷ്‌ഠാനം കൊണ്ടോ പലതരത്തിലുള്ള ത്യാഗങ്ങളെക്കൊണ്ടോ ധാരാളം വേദങ്ങളേയും ശാസ്ത്രങ്ങളേയും പഠിച്ചതുകൊണ്ടോ വിജനസ്ഥലവാസംകൊണ്ടോ മൗനധാരണം കൊണ്ടോ പോലും ഫലമില്ല , വിഷയാസക്തനായ ഒരാൾക്ക് . സംസാരത്തിൻ്റെ മുഖ്യഘടകങ്ങളായ കാമി നീകാഞ്ചനങ്ങളിൽ ഒരാളുടെ പ്രജ്ഞ മുഴുകുന്നുവെങ്കിൽ പിന്നെ എന്തുണ്ടായാലും അയാൾക്ക് ആത്മസാക്ഷാല്ക്കാരമുണ്ടാവാൻ വയ്യ. അതിനാൽ ജന്മസാഫല്യമായ കൈവല്യപ്രാപ്‌തിയെ ഇച്ഛിക്കുന്ന ഒരാൾക്കാദ്യം തീവ്രവൈരാഗ്യവും സംസാരനിവൃത്തിയും തന്നെയാണുണ്ടാവേണ്ടിയിരിക്കുന്നത്......*🙏🏻 *ഓം നമഃശിവായ* *'ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത് '*

No comments: