BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, October 16, 2025
എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🙏ഭാഗം - 01🙏*
*സനാതന ധര്‍മ്മം ആദിയും അന്തവുമില്ലാത്തതും, ദേശകാലങ്ങള്‍ക്കതീതവും, തത്ത്വ ജ്ഞാനത്തിലൂറിയതുമായ മൂല്യങ്ങളുടെ ആകെത്തുകയാണ്.*
*ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ ഭാവനയോ, സംഭാവനയോ അല്ല. മറിച്ച്, കാലാകാലങ്ങളായി പരമ്പര പരമ്പരകളായി കൈമാറി വന്ന ഒരു സംസ്കാരത്തിന്‍റെ തായ്വേരാണ്.*
*അര്‍ജ്ജുനനോട് ഗീതോപദേശത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു, ഞാന്‍ പറയുന്നത് എന്‍റെ അഭിപ്രായമല്ല, ഇതെല്ലാം വേദോപനിഷത്തുക്കള്‍ പറയുന്നതാണ്, എന്ന്.*
*"വേദോപനിഷദോ ഗാവോ ദോഗ്ദാ"*
*എന്ന് ഭഗവദ്ഗീതയെ പ്രശംസിച്ച് ആചാര്യന്മാര്‍ പാടിയിട്ടില്ലേ. ഭഗവദ് ഗീത വോദോപനിഷത്തുകളെന്ന പശുക്കളെ കറന്നെടുത്ത പാലാണ് എന്നര്‍ത്ഥം. നമ്മുടെ പൂര്‍വ്വികന്മാരാല്‍ ഏത് മഹത്തായ ധര്‍മ്മം ആചരിക്കപ്പെട്ടുവോ ആ ധര്‍മ്മത്തെത്തന്നെ നീയും ആചരിക്കൂ എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് ഗീതയില്‍ ഉപദേശിക്കുന്നു.*
*ഉപനിഷത്തുകളില്‍ ഈ ധര്‍മ്മത്തെക്കുറിച്ച് ആരാണ് പറഞ്ഞരിക്കുന്നതെന്നറിയാന്‍ അങ്ങോട്ട് ചെന്നാല്‍ അതിലും കാണാം,*
*"ഇതി ശുശ്രുമ ധീരാണാം യേ നസ്തത് വിചചക്ഷിരേ"*
*എന്ന്. താന്‍ ശിഷ്യന്മാര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതൊക്കയും തനിക്ക് ഉപദേശിച്ച് തന്നിട്ടുള്ള ആചാര്യന്മാരില്‍ നിന്നും താന്‍ കേട്ടിട്ടുള്ളതാണ് എന്ന് ഗുരു ശിഷ്യന്മാരോട് പറയുന്നു. നോക്കൂ,* *എത്രയെത്ര തലമുറകളായി കൈമാറി വന്നതാണ് ഈ അമൂല്യ ജാഞാനം.*
*ലോകത്തില്‍ എഴുതപ്പെട്ടതില്‍ വച്ച് ഏറ്റവും പഴയത് എന്ന് കണക്കാക്കപ്പെടുന്ന അറിവിന്‍റെ ആദ്യത്തെ സ്രോതസ്സാണ് ഋഗ്വേദം.* *ഋഗ്വേദം എഴുതപ്പെട്ടത് എന്നാണെന്ന് പോലും മനുഷ്യന് കണക്കാക്കാനായിട്ടില്ല. അത്രയ്ക്കും പ്രാചീനമായ ഋഗ്വേദവും തുടങ്ങുന്നത് ഇങ്ങനെയാണ്.*
*"അഗ്നിഃപൂര്‍വ്വേഭിര്‍ഋഷിഭിരീഡ്യോ ന്യൂതനൈരുത സ ദേവാം ഏഹ വക്ഷതി "*
*അര്‍ത്ഥം ഇങ്ങനെയാണ്:*
*"പ്രാചീനകാലത്ത് മഹര്‍ഷിമാര്‍ ആരെ ഉപാസിച്ചിരുന്നുവോ ഇന്നും മഹര്‍ഷിമാര്‍ ആരെ സ്തുതിക്കുന്നുവോ ആ അഗ്നിയെ ദേവഗണങ്ങള്‍ യജ്ഞത്തിലേക്ക് ക്ഷണിക്കുന്നു."*
*അതിപ്രാചീനമായ ഋഗ്വേദം പറയുന്നു അതിലും പ്രാചീനരായ മഹര്‍ഷിമാരാല്‍ ആചരിക്കപ്പെട്ടതാണ് ഞങ്ങളും ആചരിക്കുന്നത് എന്ന്. എന്‍റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ, ഇത്രയും പാരമ്പര്യമുള്ള, ഇത്രയും ശക്തമായ അടിത്തറയുള്ള ഒരു സംസ്കാരത്തിലാണ്, ധര്‍മ്മത്തിലാണ് ഞാനും പിറന്നിരിക്കുന്നത് എന്നാലോചിക്കുമ്പോള്‍ ആനന്ദവും, അത്ഭുതവും , അഭിമാനവും കൊണ്ട് പുളകിതനാകുന്നു.*
*ഈ ധര്‍മ്മത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയാണ് പ്രവാചകനെന്ന് പറയാനാകുമോ ❓*
*തീര്‍ച്ചയായും അങ്ങിനെ പറയാനാകില്ല. കാരണം സനാധന ധര്‍മ്മം വ്യക്ത്യാധിഷ്ഠിതമല്ല, തത്ത്വാധിഷ്ഠിതമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെ അഭിപ്രായം ഒരിക്കലും പരിപൂര്‍ണ്ണമാകില്ല. ഒരു ഗുരുവും പൂര്‍ണ്ണനല്ല എന്ന് വ്യാസമഹര്‍ഷി പറഞ്ഞത് ഓര്‍ക്കുക. ഒരു വ്യക്തിയെ അടിസ്ഥാനമാക്കി ആരെങ്കിലും എന്തെങ്കിലും ആചരിക്കുകയാണെങ്കില്‍ അത് മതമാണ്, ധര്‍മ്മമല്ല.*
*വ്യക്ത്യാധിഷ്ഠിതമായതൊന്നും സമൂഹത്തിന് നന്മ ചെയ്യില്ല. അവര്‍ പറഞ്ഞ തത്ത്വങ്ങള്‍ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഋഷിവര്യന്മാരെല്ലാവരും ചെയ്തത് സനാതനതത്ത്വ പ്രചാരണമായിരുന്നു. അവരൊന്നും ഈ ധര്‍മ്മത്തിന് അപ്പുറം ഒന്നും പറഞ്ഞിട്ടില്ല. കാരണം ഈ ധര്‍മ്മം എല്ലാ നദികളേയും ഉള്‍ക്കൊള്ളുന്ന കടലുപോലെ ശാന്തഗംഭീരമായിരുന്നു.*
*ദൈവമുണ്ട് എന്ന ആശയത്തെ പ്രചരിപ്പിച്ച ബാദനാരായണനെ ഈ ധര്‍മ്മം മഹര്‍ഷിയെന്നു വിളിച്ചു. ആത്മീയ തത്ത്വത്തിലൂന്നിയ ചിന്തകളുയര്‍ത്തിയ കപിലനേയും ഈ ധര്‍മ്മം മഹര്‍ഷി പദം കൊടുത്ത് ആദരിക്കുന്നു. ഇനി, ദൈവമേ ഇല്ല എന്ന് വാദിച്ച ചാര്‍വാകനും നമുക്ക് ചാര്‍വാക മഹര്‍ഷി തന്നെ. ഭൌതികതയുടെ തലത്തിലേക്ക് വന്നാല്‍ കാമശാസ്ത്രമെഴുതിയ വാത്സ്യായനനും നമുക്ക് മഹര്‍ഷി തന്നെയാണ്. ഈ ധര്‍മ്മത്തില്‍ പ്രത്യേകമായി ഒരു പ്രാവചകന്‍റെ ഒരാവശ്യവുമില്ലതന്നെ.*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*
: *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🙏ഭാഗം - 02🙏*
*നാഴികക്ക് നാപ്പത് വട്ടം നാം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ സനാതന ധര്‍മ്മം. *എന്താണീ ധര്‍മ്മം❓*
*ഇത് ഏതെങ്കിലുമൊരു പുസ്തകത്തില്‍ എഴുതി വച്ചിട്ടുള്ള കുറേ നിയമങ്ങളല്ല. മറിച്ച് ഒരു ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്.*
*ഈ അനുഭൂതിയെ എങ്ങനെ അറിയണം❓*
*എങ്ങനെ അനുഭവിക്കണം❓*
*ഇത് അറിയാന്‍ നിങ്ങളൊരു യാത്ര പോകേണ്ടതുണ്ട്. അതെ, നാം എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം....*
*പാഠം - 1*
*കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു❓ മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്. അമ്മയുടെ പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ ഞാനനുഭവിച്ച വേദനകളും, എങ്ങിനെയെങ്കിലും പുറത്തു വരാനുള്ള തത്രപ്പാടുകളും ഞാനിതാ ഇന്ന് അനുഭവിക്കുന്നു.*
*ശരി. ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു❓ അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്❓ മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്നാണ് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.*
*അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു ❓*
*അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.*
*അങ്ങനെയെങ്കില് ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ❓ ഞാനോരു മരമായിരുന്നോ❓ അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്❓ ആ മരം വലിച്ചെടുത്ത ജല ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ❓ അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ❓*
*വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്❓ അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ❓ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ❓ അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.*
*ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്❓*
*പാഠം - 2*
*ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ... ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ .*
*അതുകൊണ്ടാവണം എന്‍റെ ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.*
*പാഠം - 3*
*ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ. എല്ലാം എന്‍റേത് തന്നെയല്ലേ. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ. പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു❓ അയ്യോ! കഷ്ടം തന്നെ ഈ അറിവില്ലായ്മ!...*
*പാഠം - 4*
*ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.. ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്. ഇതൊക്കയും എനിക്ക് സുഖിക്കാന്‍ വേണ്ടിയാണ് എന്ന ചിന്ത എത്ര വൈകൃതവും അപദ്ധവുമാണ്....*
*പാഠം - 5*
*ഞാന്‍ ജനന മരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ❓ അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ❓ ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്. അതെ*
*അഹം ബ്രഹ്മാസ്മി !!!*
*അഹം ബ്രഹ്മാസ്മി !!!*
*അഹം ബ്രഹ്മാസ്മി !!!*
*അഹം ബ്രഹ്മാസ്മി !!!*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉* *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🙏ഭാഗം - 3🙏*
1. *"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ❓*
*ഉണ്ട് . എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം ആണെന്റെ മതം*
2. *"മതസ്ഥാപകനണ്ടോ" ❓*
*ഉണ്ട്. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍.*
3. *"ഒരു മത ഗ്രന്ഥമുണ്ടോ❓*
*ഉണ്ട്* *ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം. ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില് എല്ലാം ഉണ്ട്.*
*ഹിന്ദുമതത്തില്* *ഇല്ലാത്തതൊന്നും മറ്റൊരു*
*മതത്തിലുമില്ല* *എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ്. അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ്.* *സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക*
*"ഒരു മതം സത്യമാണെങ്കിൽ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ ഹിന്ദു മതം എത്രത്തോളം എന്റെതാണോ, അത്രത്തോളം നിങ്ങളുടെതുമാണ് "*
*ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ*
*അടങ്ങിയിരിക്കുന്നു എന്നു നോക്കാം.*
*ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങൾ*
*🕉നാല് വേദങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
ഋഗ്വേദം
യജുർവേദം
സാമവേദം
അഥർവവേദം
*മുക്തികോപനിഷത്ത് പ്രകാരം നാല് വേദങ്ങള്‍ക്കുംകൂടി 1180 ശാഖകള്‍ ഉണ്ട്.*
1. ഋക് – 25 ശാഖകള്‍
2. സാമം – 1000 ശാഖകള്‍.
3. അഥര്‍വ്വം- 50 ശാഖകള്‍
4. യജുര്‍ – 109 ശാഖകള്‍
*🕉ബ്രാഹ്മണങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*ഹിന്ദു ശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും.* *സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത്*
*ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. വേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബ്രാഹ്മണങ്ങൾക്ക് പ്രധാനമായും ഗദ്യരൂപമാണുള്ളത്.*
*ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം.*
*വിധി ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു.* *അർത്ഥവാദം വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു ഏറ്റവും പൗരാണികമായ ബ്രാഹ്മണം 900 ബി സി യിലും ഏറ്റവും പുതിയവ 700 ബി സി യിലും രചിക്കപെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.*
*(1). ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.ഐതരേയ ബ്രാഹമണം
2.സംഖ്യായന ബ്രാഹ്മണം
3.കൗഷീതകി ബ്രഹ്മണം
*2).യജൂര്‍വേദീയ ബ്രാഹ്മണങ്ങള്‍*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.ശത പഥ ബ്രാഹ്മണം
2.തൈത്തരീയ ബ്രാഹ്മണം
3.മൈത്രായണീയ ബ്രാഹ്മണം
*(3). സാമവേദീയ ബ്രാഹ്മണങ്ങള്‍*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻**🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സംഹിതോപനിഷദ് ബ്രാഹ്മണം
*(4).അഥര്‍വ്വവേദീയ ബ്രാഹ്മണം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*ഗോപഥ ബ്രാഹ്മണം*
*🕉സംഹിതകൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*വേദങ്ങള്‍ക്കുള്ള രണ്ടു വിഭാഗങ്ങളുണ്ട്; കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും.* *കര്‍മ്മകാണ്ഡം സംഹിതകളും ബ്രാഹ്മണങ്ങളുമാണ്. ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യം യാഗങ്ങളാണ്. അനുഷ്ടുപ് ത്രിഷ്ടുപ് ജഗതി തുടങ്ങിയ ഛന്ദസ്സുകളില്‍ നിര്‍മ്മിച്ച പദ്യങ്ങളാണ് സംഹിതകള്‍.*
*🕉 ആരണ്യകങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*ഹൈന്ദവ ആചാരപ്രകാരം, ആശ്രമങ്ങളിൽ മൂന്നാമത്തേതായ വാനപ്രസ്ഥത്തോട് ആരണ്യകൾ ബന്ധപ്പെട്ടിരിക്കുന്നു.* *സർവ്വതും ത്യജിച്ച് വാനപ്രസ്ഥത്തിനായി കാടുപൂകുമ്പോൾ അനുഷ്ടിക്കേണ്ട ഉപാസനകൾ ആരണ്യകങ്ങളിൽ ഉണ്ട്.* *അരണ്യങ്ങളിൽ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്തു സ്വായത്തമാക്കുന്ന തത്ത്വവിചാരമാണ് ആരണ്യകം.* *ആരണ്യകങ്ങൾ രഹസ്യപ്രമാണങ്ങളായി കരുതപ്പെട്ടിരുന്നു. ആഭിചാരകർമ്മങ്ങളും, അദ്ധ്യാത്മവിദ്യയും, രണ്ടും ആരണ്യകങ്ങളിൽ ഉണ്ട്. ബ്രാഹ്മണങ്ങളാണ് ആരണ്യങ്ങളുടെ ഉറവിടം. കർമ്മത്തിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള വഴിതിരിവായിരുന്നു ആരണ്യയകങ്ങൾ.*
*(1). ഋഗ്വേദീയ ആരണ്യകം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം
3. ശാങ് ഖായ ആരണ്യകം
*(2). യജൂര്‍വേദീയ ആരണ്യകങ്ങള്‍*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം
3. ബൃഹദാരണ്യകം
*(3). സാമവേദീയ ആരണ്യകം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. തലവകാര ആരണ്യകം
*(4). അഥർവ്വവേദം - ലഭ്യമായിട്ടില്ല*
*🕉ഉപനിഷത്തുക്കൾ🕉*
*(1).ഋഗ്വേദീയ ഉപനിഷത്തുക്കൾ*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്
*ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്
*കൃഷ്ണയജൂര്‍വേദീയ ഉപനിഷത്ത്*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12.സര്‍വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്
*സാമവേദീയ ഉപനിഷത്ത്*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്
*അഥര്‍വവേദീയ ഉപനിഷദ്*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍വ ശിര ഉപനിഷദ്
5.അഥര്‍വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്
*1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ..*
*🕉ആറ് എണ്ണമാണ് വേദാന്തങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*1) ശിക്ഷ :* വേദം എങ്ങനെ ഉച്ചരിക്കണം എന്ന വിധി.
*2) നിരുക്തം :* വാക്കുകളുടെ ഉത്പത്തി, ധാതു.
*3) വ്യാകരണം*
*4) ഛന്ദസ്സ് :* വൈദിക ഛന്ദസ്സുകളുടെ ജാതിയും ഭേദവും പറയുന്നു.
*5) കല്പം [കല്‍പസൂത്രം] :* കര്‍മം (യാഗം) ചെയ്യാനുള്ള കണക്കുകള്‍ അഥവാ വിധികള്‍.
(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം)
*6) ജ്യോതിഷം :* സമയഗണന. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതികളും അവയ്ക്ക് നമ്മോടുള്ള ബന്ധവും പറയുന്നു.
(ഗണിതം, ഗോളം, ജാതകം, മുഹൂര്‍ത്തം, പ്രശനം, നിമിത്തം)
*🕉 പതിനെട്ടു പുരാണങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*1) ബ്രഹ്മപുരാണം:* ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ
*2) വിഷ്ണുപുരാണം :* മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.
*3) ശിവപുരാണം :* പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.
*4) ഭാഗവതപുരാണം :* ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
*5) പദ്മപുരാണം :* പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.
*6) നാരദപുരാണം :* ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.
*7) മാർക്കണ്ഡേയപുരാണം :* ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൽ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.
*8) ഭവിഷ്യപുരാണം :* അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
*9) ലിംഗപുരാണം :* അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.
*10) വരാഹപുരാണം :* ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
*11) ബ്രഹ്മവൈവർത്തപുരാണം :* കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.
*12) സ്കന്ദപുരാണം :* സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.
*13) വാമനപുരാണം :* വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.
*14) മത്സ്യപുരാണം :* മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.
*15) കൂർമ്മപുരാണം :* കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.
*16) ഗരുഡപുരാണം :* പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
*17) ബ്രഹ്മാണ്ഡപുരാണം :* അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമംഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.
*18) അഗ്നിപുരാണം :* രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.
*ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍*
1. സാംബ പുരാണം
2. ദേവീഭാഗവത പുരാണം
3. കാലിക പുരാണം
4. ലഘുനാരദീയ പുരാണം
5. ഹരിവംശ പുരാണം
6. വിഷ്ണു ധര്‍മ്മോത്തര പുരാണം
7. കല്‍കിപുരാണം
8. മുല്‍ഗല പുരാണം
9. ആദിപുരാണം
10. ആത്മ പുരാണം
11. വിഷ്ണു ധര്‍മ്മ പുരാണം
12. വായു പുരാണം
13. നരസിംഹ പുരാണം
14. ക്രിയോയോഗ പുരാണം
15. സുര്യ പുരാണം
16. ബ്രഹദ് നാരദീയ പുരാണം
17. പുരുഷോത്തമ പുരാണം
18. ബ്രഹദ് വിഷ്ണു പുരാണം
19. ഗണേശ പുരാണം
20. സനത്കുമാര പുരാണം
21. ദുര്‍വ്വാസ പുരാണം
22. നന്ദികേശ്വര പുരാണം
23. ബൃഹദ്‌ധര്‍മ്മ പുരാണം
24. വാരുണ പുരാണം
25. പശുപതി പുരാണം
26.മാനവ പുരാണം
27. മുദ്‌ഗല പുരാണം
തുടങ്ങി 108 എണ്ണം ഉണ്ട്..
*🕉ഇതിഹാസങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം. പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം. *മഹാഭാരതവും രാമായണവുമാണ് ഭാരതീയ ഇതിഹാസങ്ങൾ.*
*🕉 ഭഗവദ്ഗീത🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത. സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണ് അവതരിപ്പിച്ചിട്ടുള്ളത്. വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചത്. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു.* *കർമയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത്.*
*🕉സ്‌മൃതികൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.ഉശന സ്‌മൃതി
2.യജ്ഞവല്‍ക്യ സ്‌മ്രതി
3.വിഷ്ണുസ്‌മൃതി
4. മനുസ്‌മൃതി
5.അംഗീരസസ്മൃതി
6.യമസ്‌മൃതി
7.അത്രി സ്‌മൃതി
8.സംവര്‍ത്ത സ്‌മ്രതി
9. ബ്രഹത്ത് പരാശര സ്‌മൃതി
10. ബ്രഹസ്പതി സ്‌മൃതി
11.ദക്ഷ സ്‌മൃതി
12.ശാതാതപസ്‌മൃതി
13.ലിഖിത സ്‌മൃതി
14..വ്യാസസ്‌മ്രതി
15.പരാശര സ്‌മൃതി
16.ശംഖ സ്‌മൃതി
17. ഗൗതമ സ്‌മൃതി
18.വസിഷ്ഠ് സമൃതി
*🕉ആഗമശാസ്ത്രങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചുകൊടുത്തു തന്ത്രം തന്ത്രമെന്ന് പേരിൽ അറിയപ്പെടുന്ന ശാസ്ത്രമാണ് ആഗമശാസ്ത്രം. ഇവ 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .*
1. ഉത്പത്തിശാസ്ത്രം
2. സൃഷ്ടിക്രമരഹസ്യം
3. അധ്യാത്മശാസ്ത്രം
4. മന്ത്രശാസ്ത്രം
5.തന്ത്രശാസ്ത്രം
6. മോക്ഷശാസ്ത്രം
7. ധര്മശാസ്ത്രം
8. യോഗശാസ്ത്രം
9. തര്ക്കശാസ്ത്രം
10. രാഷ്ട്രമീമാംസ
11. നരവംശശാസ്ത്രം
12. ജന്തുശാസ്ത്രം
13. വൈദ്യശാസ്ത്രം
14. ശബ്ദശാസ്ത്രം
15. ജ്യോതിശാസ്ത്രം
16. ഗോളശാസ്ത്രം,
17. ഭൂമിശാസ്ത്രം
18. ശരീരശാസ്ത്രം
19. മനഃശാസ്ത്രം
20. കാമശാസ്ത്രം
21. തച്ചുശാസ്ത്രം
22. ഗണിതശാസ്ത്രം
23.വ്യാകരണശാസ്ത്രം
24. ആണവശാസ്ത്രം
25. വൃത്തശാസ്ത്രം
26. അലങ്കാരശാസ്ത്രം
27. നാട്യശാസ്ത്രം
28. ഗാന്ധർവവേദം
29. സംഗീതശാസ്ത്രം
30. അലങ്കാരശാസ്ത്രം
31. ഛന്ദഃശാസ്ത്രം
31. ധനുർവേദം
33. രസതന്ത്രം
34. ഊര്ജതന്ത്രം
35. അഷ്ടാംഗഹൃദയം
36. ചരകസംഹിത
37. വ്യാമനികശാസ്ത്രം
38. മേഘോല്പ്പത്തി - പ്രകരണം
39. ശക്തിതന്ത്രം
40. ആകാശതന്ത്രം
41. തൈലപ്രകരണം
42. ദര്പ്പണപ്രകരണം
43. സൗദാമിനികല
44. യന്ത്രശാസ്ത്രം
45. കൌടിലീയഅര്ത്ഥശാസ്ത്രം
46. ലീലാവതി
*എന്നിങ്ങനെ*
*എണ്ണമറ്റ ശാസ്ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പേരചിക്കപ്പെട്ട അസംഖ്യം കൃതികൾ....*
*തുടരും....*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*
[10/14, 18:15] +91 97462 90928: *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🙏ഭാഗം - 04🙏*
*ഇനിയും എന്തൊക്കെ* *ഹിന്ദു മതത്തിൽ*
*അടങ്ങിയിരിക്കുന്നു എന്നു നോക്കാം.*
*🕉ദര്‍ശനങ്ങള്‍ (philosophy)🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1.ന്യായ ദര്‍ശനം (ഗൗതമന്‍)
2.വൈശേഷിക ദര്‍ശനം (കണാദന്‍)
3.സാംഖ്യദര്‍ശനം (കപിലന്‍)
4.യോഗദര്‍ശനം (പതഞജലി)
5.പൂര്‍വ്വ മീംമാംസാദര്‍ശനം (ജൈമിനി)
6.ഉത്തരമീമാംസാ ദര്‍ശനം (വ്യാസന്‍) (വേദാന്തം)
*ന്യായംദര്‍ശനം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*അക്ഷപാദൻ എന്ന് അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം) എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.*
*അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്. ഗൗതമന്റെ, ന്യായസൂത്രം എന്ന കൃതിയാണ്, ഈ ദർശനത്തിലെ പ്രഥമഗ്രന്ഥം.*
*ന്യായഭാഷ്യം (വാത്സ്യായനൻ, അഞ്ചാം നൂറ്റാണ്ട്)*
*ന്യായവാർത്തികം (ഉദ്യോതകരൻ, 7-ം നൂറ്റാണ്ട്)*
*ന്യായവാർത്തികതാത്പര്യടികാ (വാച്സ്പതിമിശ്രൻ, 9-ം നുറ്റാണ്ട്)*
*ന്യായമഞ്ജരി (ജയന്തഭട്ടൻ, 9-ം നൂറ്റാണ്ട്)*
*ന്യായകുസുമാഞ്ജലി, ആത്മവിവേകതത്വം (ഉദയനൻ, 10-ം നൂറ്റാണ്ട്) തുടങ്ങി പല കൃതികളും ഈ ദർശനസമ്പ്രദായത്തിലുണ്ട്.*
*യുക്തിപരമായ അന്വേഷണത്തിലൂടെ യഥാർത്ഥസത്യത്തിലെത്തുന്നതി ഭദ്രമായ ഒരു സമ്പ്രദായം വികസിപ്പിച്ചത് ന്യായ സമ്പ്രദായത്തിലാണ്.* *പ്രാചീനന്യായദർശനത്തിലെ ഗ്രന്ഥങ്ങളിൽ, വാദപ്രതിവാദങ്ങളിൽ, എങ്ങനെ ന്യായദർശനസിദ്ധാന്തങ്ങൾ സമർത്ഥിക്കണം എന്നാണ് മുഖ്യമായും വിവരിച്ചിരിക്കുന്നത്.* *ഗംഗേശോപാധ്യായന്റെ (13-ം നൂറ്റാണ്ട്), തത്ത്വചിന്താമണി എന്ന ഗ്രന്ഥത്തോടെയാണ് നവന്യായദർശനത്തിന്റെ തുടക്കം.*
*നവന്യായം, തർക്കസമ്പ്രദായം വിപുലീകരിക്കുന്നതിനാണു പ്രാധാന്യം നൽകിയത്. പിന്നീട്, ന്യായദർശനവും, വൈശേഷികദർശനവും ഒന്നിച്ചു ചേർന്ന് ഒരു സങ്കരദർശനമായിത്തീരുകയും ചെയ്തു.*
*പതിനാറ് ദർശനവിഷയങ്ങളുടെ വിപുലീകരിച്ച പ്രതിപാദനമാണ് ന്യായത്തിലുള്ളത്.*
*അവ, പ്രമാണം (ശരിയായ അറിവ്, അതിന്റെ ഉറവിടം)*
*പ്രമേയം (ശരിയായി അറിയേണ്ട വസ്തു/കാര്യം)*
*സംശയം (തീരുമാനമെടുക്കാനാവത്ത അനിശ്ചിതാവസ്ഥ)*
*ദൃഷ്ടാന്തം (ഉദാഹരണം. ഒരു പൊതുനിയമം വിവരിക്കാനുതകുന്നതും തർക്കമില്ലാത്തതും ആയ ഒരു കാര്യം)*
*തർക്കം (ഒരു നിഗമനം ശരിയാണെന്നു പരോക്ഷമായി സമർത്ഥിക്കുന്നതിനായി, അതിന്റെ വിപരീതം അസംബന്ധമാണെന്ന് തെളിയിക്കുന്ന വാദം)*
*പ്രയോജനം (ലാഭം, ലക്‌ഷ്യം)*
*സിദ്ധാന്തം (ഒരു ദർശനസമ്പ്രദായം പഠിപ്പിക്കുന്ന, സ്വീകരിച്ചിരിക്കുന്ന ആശയം)*
*അവയവം (ഒരു കാര്യംവാദിച്ചു തെളിയിക്കുന്നതിനായി മുറപ്രകാരം ഉന്നയിക്കുന്ന അഞ്ചു വാക്യങ്ങളിൽ ഒന്ന്)*
*നിർണ്ണയം (ശരിയായ രീതിയിൽ ലഭിച്ച അറിവ്)*
*വാദം (ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി, ഇരുകൂട്ടരും - വാദിയും പ്രതിവാദിയും - നടത്തുന്ന വിഹിതമായ ചർച്ച)*
*ജല്പം (സത്യം കണ്ടെത്തണമെന്ന ആത്മാർത്ഥ ശ്രമമില്ലാതെ, എതിരാളിയെ തോലിപ്പിക്കുവാനായി മാത്രമുള്ള, അസാധുവായ കാരണങ്ങളും മറ്റും ഉപയോഗിച്ചുള്ള ചർച്ച)*
*വിതണ്ഡം (സ്വന്തം പക്ഷം സ്ഥാപിക്കാതെ, മറുപക്ഷത്തെ നിരന്തരം ഖണ്ഡിക്കുന്ന നിലപാട്)*
*ഹേത്വാഭാസം (ഒരു സംഗതിയുടെ കാരണമാണെന്നു തോന്നിപ്പിക്കുന്നതും എന്നാൽ യഥാർത്ഥത്തിൽ അതല്ലാത്തതുമായ കാര്യം)*
*ചല (ഉദ്ദേശിക്കാത്ത അർത്ഥം കല്പിച്ച്, ഒരു പ്രതിസന്ധിയിൽ നിന്ന് ഒഴിയാനുള്ള ശ്രമം)*
*ജതി (തെറ്റായി താരതമ്യപ്പെടുത്തി, ശക്തമായ ഒരു വാദം ഖണ്ഡിക്കാനുള്ള ശ്രമം)*
*നിഗ്രഹസ്തനം (ഒരു വാദത്തിൽ പരാജയപ്പെടുന്നതിനുള്ള കാരണം) എന്നിവയാണ്.*
*വൈശേഷികദര്‍ശനം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*വൈശേഷികം അണുസിദ്ധാന്തം എന്ന തത്ത്വചിന്തയായാണ് അറിയപ്പെടുന്നത്. കണാദനാണ് ഇതിന്റെ ഉപജ്ഞാതാവ്. ക്രി.വ. രണ്ടാം നൂറ്റാണ്ടിൽ അദ്ദേഹം എഴുതിയ വൈശേഷിക സൂത്രം ആണ് ഇതിന്റെ ആധികാരിക ഗ്രന്ഥം.*
*സാംഖ്യദര്‍ശനം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*അതിപ്രാചീനമായ ഭാരതീയ ദർശനംഅഥവാ തത്വചിന്തയാണ് സാംഖ്യം. നാസ്തിക ദർശനങ്ങളിൽ ഒന്നായ ഇതിന്റെ ഉപജ്ഞാതാവ് കപിലൻ ആണ്. ഭാരതീയ ദർശനങ്ങളിൽ ഏറ്റവും ആദ്യത്തേതാണ് ഇത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.* *കപിലൻ രചിച്ച സാംഖ്യസൂത്രം കണ്ടുകിട്ടിയിട്ടില്ല. 14-ആം നൂറ്റാണ്ടിനോടടുപ്പിച്ച് എഴുതപ്പെട്ട സാംഖ്യസൂത്രമാണ് ഇന്ന് പ്രചാരത്തിലുള്ളത്. രണ്ടാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ രചിക്കപ്പെട്ട സാംഖ്യകാരികയുമാണ് ഇന്ന് ലഭ്യമായിട്ടുള്ള സാംഖ്യ കൃതികൾ. ഗ്രീക്ക് തത്ത്വചിന്തകനായ അനാക്സിമാന്ദർ ആവിഷ്കരിച്ച പ്രപഞ്ച സൃഷ്ടി സിദ്ധാന്തവുമായി സാംഖ്യത്തെ താരതമ്യപ്പെടുത്താവുന്നതാണ്.*
*സാംഖ്യ എന്ന സംസ്കൃത പദത്തിന് എണ്ണുക, കണക്കുകൂട്ടുക, വേർതിരിച്ച് കാണുക എന്നിങ്ങനെ വിവിധ അർത്ഥങ്ങൾ ഉണ്ട്. സാംഖ്യം എന്ന വാക്ക് ഇതേ അർത്ഥത്തിലാണെങ്കിലും ആത്മാവ് അഥവാ പുരുഷനെ ദ്രവ്യം അഥവാ പ്രകൃതിയിൽ നിന്ന് എങ്ങനെ വേര്തിരിച്ചുകാണാം എന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. സാംഖ്യ തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിൽ കോസ്മിക സ്വാധീനത്തെ ഊന്നി പറയുന്നവരാണ്.* *പ്രപഞ്ചത്തിന്റെ പരിണാമം സാംഖ്യ വാദത്തിൽ വളരെയധികം സ്വാധിനിച്ചിരിക്കുന്നു എന്നും പറയാം.*
*യോഗദര്‍ശനം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ് യോഗം. ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ് യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ് യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്*
*മീമാംസദര്‍ശനം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ് മീമാംസ. രണ്ട് മീമാംസകൾ ഉണ്ട്. പൂർവ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർന്നിട്ടുണ്ട്. പൂർവ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു.* *ജൈമിനിയാണ് മീമാംസയുടെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ് അടിസ്ഥാന ഗ്രന്ഥം. മീമാംസ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം പരിശോധന, അന്വേഷണം എന്നാണ്. പൂർവ്വ മീമാംസ എന്നാൽ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ് മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.*
*വേദാന്തം*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ് അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങൾ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവയാണ് അവയിൽ പ്രധാനം. വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.*
*പത്ത് വേദാന്തവിഭാഗങ്ങളും ഉപജ്ഞാതാക്കളും*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1) അദ്വൈതം - ശങ്കരാചാര്യർ
2) ഭേദാഭേദം - ഭാസ്കരാചാര്യർ
3) വിശിഷ്ടാദ്വൈതം - രാമാനുജാചാര്യർ
4) ദ്വൈതം - മാധ്വാചാര്യർ
5) സ്വാഭാവികഭേദാഭേദം - നിംബാർക്കാചാര്യർ
6) ശൈവവിശിഷ്ടാദ്വൈതം - ശ്രീകണ്ഠാചാര്യർ
7) ഭേദാഭേദവിശിഷ്ടാദ്വൈതം - ശ്രീപത്യാചാര്യർ
8) ശുദ്ധാദ്വൈതം - വല്ലഭാചാര്യർ
9) അവിഭാഗദ്വൈതം - വിജ്ഞാനഭിക്ഷു
10) അചിന്ത്യഭേദാഭേദം - ബലദേവാചാര്യർ
എന്നിങ്ങനെയുള്ള ഷഡ്ദർശനങ്ങൾ
*തത്ത്വങ്ങൾ*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*1. ത്രിമൂര്ത്തികൾ :-*
ബ്രഹ്മാവ്, വിഷ്ണു, ശിവൻ
*2. അവസ്ഥാത്രയങ്ങള്‍ :-*
സൃഷ്ടി, സ്ഥിതി, സംഹാരം
സൃഷ്ടി, സ്ഥിതി, ലയം എന്നു പ്രകൃതിയിൽ കാണുന്ന അവസ്ഥാത്രയം അതിന്റെ വികാരങ്ങളിലും പകരാതിരിക്കുവാൻ തരമില്ലല്ലൊ. ഈ ത്രിത്വത്തെ ശബ്ദപ്രപഞ്ചമൂലമെന്നു വ്യവഹരിച്ചുപോരുന്ന ബ്രഹ്മാക്ഷരമായ ഓങ്കാരത്തിൽ ഒതുക്കിയിരിക്കുന്നു. ഓങ്കാരത്തിന്റെ സന്ധിബന്ധം അഴിച്ച് 'മുക്കൂട്ടു' വിടർത്തിയാൽ അ. ഉ. മ. എന്ന മൂന്നക്ഷരങ്ങളാണ് കിട്ടുക. അതിൽ ബ്രഹ്മാവെന്ന് അർത്ഥത്തിലുള്ള മകാരം സൃഷ്ടിശക്തിയേയും, വിഷ്ണുവാചിയായ അകാരം സ്ഥിതിശക്തി യേയും രുദ്രവാചിയായ ഉകാരം സംഹാരശക്തിയേയും ദ്യോതിപ്പിക്കുന്നു. ത്രിഗുണാത്മകമായ മൂത്തി.
*3. അവസ്ഥാത്രയങ്ങള്‍ :-*
ജാഗ്രത്, സ്വപ്ന, സുഷുപ്തി
*🕉എന്താണ് ജാഗ്രതവസ്ഥ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*ശ്രോത്രാധി ജ്ഞാനേന്ധ്രിയൈ: ശബ്ദാധി വിഷയൈശ്ച ഞ്യായതെ ഇതി യത് സാ ജാഗ്രതവസ്ഥ.*
*ശ്രോത്രം മുതലായിട്ടുള്ള ജ്ഞ്യാനെന്ധ്രിയങ്ങളെ കൊണ്ട് ശബ്ദാധി വിഷയങ്ങളെ ഗ്രഹിക്കുന്നത്, അറിയുന്നത്, അതായത് ഞാന്‍ കണ്ടു, ഞാന്‍ കേട്ട്, ഞാന്‍ രുചിച്ചു, ഞാന്‍ സ്പര്‍ശിച്ചു, ഞാന്‍ ഗ്രാനിച്ചു എന്ന് അറിയുന്ന അവസ്ഥയെ ജാഗ്രതവസ്ഥ എന്ന് പറയുന്നു.*
*ആ ജാഗ്രതവസ്ഥയെ അനുഭവിക്കുന്ന സ്ഥൂല ശരീര അഭിമാനി ആത്മാ. ഈ ആത്മാ സ്ഥൂല ശരീരത്തിലൂടെ ശബ്ദ രസ സ്പര്‍ശ ഗന്ധാധി വിഷയങ്ങളെ അതതു ജ്ഞാനെന്ധ്രിയങ്ങളിലൂടെ ആ പ്രപഞ്ചത്തെ അനുഭവിക്കുന്ന ആ ജീവനെ, അതിനു ഒരു പേരുണ്ട് എന്ന് ഗുരു പറയുന്നു..*
*"വിശ്വ ഇതി ഉച്യതെ വിശ്വന്‍"*
*എന്നാണ് അറിയപ്പെടുന്നത്. ഋഷി ജാഗ്രതവസ്ഥയെ അനുഭവിക്കുന്ന ജീവനെ വിശ്വന്‍ എന്നാണ് പേരിടുന്നത്. വിശ്വത്തെ അവന്‍ അനുഭവിക്കുന്നു, അതുകൊണ്ട് വിശ്വന്‍.*
*🕉എന്താണ് സ്വപ്നാവസ്ഥ 🕉*
*ജാഗ്രതവസ്ഥായാം യത് ദൃഷ്ട്ടം യത് ശ്രുതം തത് ജനിത വാസനയാം നിദ്രാസമയെ യപ്രപഞ്ച പ്രതീയതെ സാ സ്വപ്നാവസ്താ.*
*സൂക്ഷ്മ ശരീരാഭിമാനി ആത്മാ തൈജസ ഇത്യുചതെ.*
*ജാഗ്രതാവസ്ഥയില്‍ യാതൊന്നു കണ്ടുവോ, യാതൊന്നു കേട്ടുവോ അതിനനുസരിച്ച വാസനയാല്‍, ഈ കണ്ടതിനെയും കേട്ടതിനെയും കൊണ്ട് നമ്മുടെ ഉള്ളില്‍ രൂപപ്പെടുന്ന ഒരു സംസ്കാരം അതാണ് വാസന.* *പ്രപഞ്ചത്തിനോടു നമ്മള്‍ പ്രതികരിക്കുന്നത് രണ്ടു തരത്തിലാണ് ഒന്നുകില്‍ അനുകൂലം അല്ലെങ്കില്‍ പ്രതികൂലം, എന്തിനോടു പ്രതികരിക്കുന്നതും പ്രപഞ്ചത്തിനോടു പ്രതികരിക്കുന്നപോലെ തന്നെയാണ്.*
*ഈ അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ നമ്മുടെ ഉള്ളില്‍ വരുത്തുന്ന ഒരു അടയാളം, ഒരു പാട് ഇതിന്‍റെ തുടര്‍ച്ചയാണ് വാസന. ഈ വാസന കൊണ്ട് നിദ്രാസമയത്തു യാതൊന്നാണോ പ്രകടമാകുന്നത് അതിനെയാണ് സ്വപ്നാവസ്ഥ എന്ന് പറയുന്നത്.*
*ഈ സ്വപ്നത്തെ അനുഭവിക്കുന്നവനെ സൂക്ഷ്മശരീരാഭിമാനിയെ വിളിക്കുന്നത് തൈജസന്‍ എന്നാണ്.*
*🕉സുഷുപ്തി അവസ്ഥ എന്താകുന്നു🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*അഹം കിമപി നജാനാമി സുഖേനമയാനിദ്ര അനുഭൂയത ഇതി സുഷുപ്തി അവസ്ഥാ.* *കാരണശരീരാഭിമാനി ആത്മാ പ്രാജ്ഞ ഇത്യുച്യതെ.*
*ഞാന്‍ ഒന്നും അറിഞ്ഞില്ല, ഞാന്‍ സുഖമായി ഉറങ്ങി, ഇങ്ങിനെയുള്ള ഈ കാരണശരീരത്തെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ ആത്മാവിനെ പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു.*
*അപ്പൊ നമ്മള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഇടാത്ത മൂന്നു പേരുകൂടിയുണ്ട്,*
*വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍. വ്യക്തി എന്ന തലത്തില്‍ ജീവനെന്ന നിലക്ക് നമ്മള്‍ അനുഭവിക്കുന്ന അനുഭവങ്ങളാണിത്,* *ജാഗ്രതും സ്വപ്നവും സുഷുപ്തിയും. ഇനി ബ്രഹ്മാണ്ടത്തിലെക്ക് എടുത്താല്‍ വിശ്വത്തിനൊരു ജാഗ്രതവസ്തയുണ്ട്, ഒരു സ്വപ്നാവസ്തയുണ്ട്, ഒരു സുഷുപ്തി അവസ്ഥയുണ്ട്.* *അതുപോലെ വിശ്വത്തിനു ഒരു സ്ഥൂല ശരീരമുണ്ട്, സൂക്ഷ്മ ശരീരമുണ്ട്, കാരണശരീരമുണ്ട്. അവിടെയാണ് ഈശ്വരനെക്കുറിച്ച് പറയുന്നത്.*
*4. പഞ്ചഭൂതങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻* *ഭൂമി, ജലം, വായു, അഗ്നി, ആകാശം*
*പഞ്ചതന്മാത്രകളായി രൂപപ്പെടുന്നു.* *ശബ്ദതന്മാത്രയില്‍നിന്ന് ആകാശഭൂതവും. ശബ്ദ, സ്പര്‍ശ തന്മാത്രകളില്‍നിന്ന് വായുഭൂതവും. ശബ്ദ, സ്പര്‍ശ, രൂപ തന്മാത്രകളില്‍നിന്നും അഗ്നിഭൂതവും. ശബ്ദ, സ്പര്‍ശ, രൂപ, രസ തന്മാത്രകളില്‍നിന്ന് ജലവും. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധ തന്മാത്രകളില്‍നിന്ന് ഭൂമി ഭൂതവും രൂപംകൊള്ളുന്നു. പഞ്ചഭൂതങ്ങളുടെയും വിഷയം പഞ്ചതന്മാത്രകളാണ്.*
*ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്.* *അഗ്നി ചൂടുളവാക്കുന്നതാണ്.* *ആകാശം ഏകവും നിത്യവുമാണ്, അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു.*
*5. ജ്ഞാനേന്ദ്രിയങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*തൊലി, ചെവി, കണ്ണ്, മൂക്ക്, നാക്ക്*
*ചെവിയുടെ വിഷയമാണ് ശബ്ദം.*
*ത്വക്കിന്റെ വിഷയമാണ് സ്പര്‍ശം.* *കണ്ണിന്റെ വിഷയമാണ് രൂപം. നാവിന്റെ വിഷയമാണ് രസം. മൂക്കിന്റെ വിഷയമാണ് ഗന്ധം.*
*നമ്മുടെ സ്ഥൂലശരീരം ഭൂമീഭൂതമാണ്.* *ശരീരത്തില്‍ (ദ്രവരൂപത്തില്‍ ഉള്ളതെല്ലാം ജലഭൂതമാണ്.* *ശരീരത്തിലെ അഗ്നി (കായാഗ്നി, ജഠരാഗ്നി, ധാതു അഗ്നി, അഗ്നിഭൂതവും, വാതകരൂപത്തിലുള്ളത് (പ്രാണശക്തി) വായുഭൂതവും,* *ശരീരത്തിന്റെ ഉള്ളില്‍ അവയവങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൃത്യമായ അകലത്തില്‍ ആണ്. അവയവങ്ങള്‍ തമ്മിലും അതിന്റെ ഉള്ളിലും ആകാശഭൂതം നിലനില്‍ക്കുന്നു.*
*ഓരോ കോശങ്ങളിലും ഈ തത്ത്വത്തെ നമുക്ക് കാണാന്‍ കഴിയും.*
*6. കർമ്മേന്ദ്രിയങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
*വാക്ക്, പാണി, പാദം, ഗുഹ്യം, ഗുദം*
*7. കർമ്മേന്ദ്രിയ വിഷയങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
വചനം, ആദാനം, യാനം, വിസര്ജനം, ആനന്ദനം
*8. പഞ്ച പ്രാണൻ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
പ്രാണൻ, അപാനൻ,ഉദാനൻ, വ്യാനൻ ,സമാനൻ
*9. ഉപപ്രാണനുകൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
നാഗൻ, കൂർമൻ, ക്രികരൻ, ദേവദത്തൻ, ധനജ്ജയൻ
*10. ഷഡാധാരങ്ങള്‍ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ. ഈ ആറും മനുഷ്യശരീരത്തിലുള്ള ആറ് ആധാരചക്രങ്ങൾ.
*11. അഷ്ട രോഗാദികൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം
*12. നാല് അന്തഃകരണങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
മനസ്സ്, ബുദ്ധി,ചിത്തം, അഹങ്കാരം
*13. അന്തഃകരണവൃത്തികൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം.
*14. മൂന്നു നാഡികൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
ഇഡ, പിംഗള, സുഷുമ്ന
*15. മൂന്ന് മണ്ഡലങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
അഗ്നിമണ്ഡലം, അർക്കമണ്ഡലം, ചന്ദ്രമണ്ഡലം
*16. ഏഷണത്രയം :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
ദാരൈഷണ, പുത്രൈഷണ, അർഥൈഷണ.
*17. അവസ്ഥാത്രയം :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി. മനസ്സിന്റെ മൂന്ന് അവസ്ഥകൾ.
*18. ദേഹത്രയം :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
സ്ഥൂലം, സൂക്ഷ്മം,കാരണം
*19. ദേഹനാഥൻമാർ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
വിശ്വൻ, തൈജസൻ,പ്രാജ്ഞൻ
*20. സപ്ത ധാതുക്കള്‍ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
പോഷകരസം, രക്തം, മേദസ്, മാംസം, അസ്ഥി, മജ്ജ, ശുക്ലം
*21. പഞ്ചകോശങ്ങൾ :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം
*22. താപത്രയം :-*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്നിനം ദു:ഖങ്ങൾ (അനക്ഷരഭാഷണം, മൂഢപ്രഭുപൂജനം, വൃദ്ധസ്ത്രീരതി എന്നീ മൂന്നും)
*എന്നിങ്ങനെ മൊത്തം96 തത്ത്വഭേദങ്ങൾ*
*അകാര ഉകാര മകാരാദി പ്രതീകങ്ങൾ തുടങ്ങി അനന്തമായ വിജ്ഞാനശാഖകൾ ഒരുമിച്ചു ചേര്ന്ന വിശ്വപ്രകൃതിയിൽ മനുഷ്യന്, പിതൃക്കള്, ഗന്ധര്വന്മാര്, ദേവന്മാര്, സിദ്ധന്മാര്, ചാരണന്മാർ, കിന്നരന്മാർ, അപ്സരസ്സുകള്, ദേവേന്ദ്രന്, എന്നിപ്രകാരമുള്ള സൂക്ഷ്മലോകവ്യക്തിത്വങ്ങൾ, അവയുടെ അനന്തശക്തികൾ, അവയ്ക്കാധാരമായ തത്വങ്ങൾ വേറെയും....*
*🕉പതിനാലു അനുഭവമണ്ഡലങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. അതലം
2. വിതലം
3. സുതലം
4. രസാതലം
5. തലാതലം
6. മഹാതലം
7. പാതാളം
8. ഭൂലോകം
9. ഭുവര്ലോകം
10. സ്വര്ലോകം
11. മഹര്ലോകം
12. ജനലോകം
13. തപോലോകം
14. സത്യലോകം
*🕉മനുക്കൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. സ്വായംഭുവന്
2. സ്വാരോചിഷന്
3. ഔത്തമി
4. താമസന്
5. രൈവതന്
6. ചാക്ഷുഷന്
7. വൈവസ്വതന്
8. സാവര്ണി
9. ദക്ഷസാവര്ണി
10. ബ്രഹ്മസാവര്ണി
11. ധര്മസാവര്ണി
12. രുദ്രസാവര്ണി
13. ദൈവസാവര്ണി
14. ഇന്ദ്രസാവര്ണി
*🕉സംഖ്യാ സ്ഥാനസംജ്ഞങ്ങൾ🕉*
*🌻🌻🌻🌻🌻🌻🌻🌻🌻🌻🌻*
1. ഏകം - 1
2. ദശം - 10
3. ശതം - 100
4. സഹസ്രം - 1000
5. അയുതം - 10000
6. ലക്ഷം - 100000
7. ദശലക്ഷം - 1000000
8. കോടി - 10000000
9. മഹാകോടി - 100000000
10. ശംഖം - 1000000000
11. മഹാശംഖം - 10000000000
12. വൃന്ദം - 100000000000
13. മഹാവൃന്ദം - 100000000000
14. പദ്മം - 10000000000000
15. മഹാപദ്മം - 100000000000000
16. ഖര്വം - 1000000000000000
17. മഹാഖര്വം - 1000000000000000
18. സമുദ്രം - 100000000000000000
19. ഓഘം - 1000000000000000000
20. ജലധി - 10000000000000000000
*കാലഗണന*
*🌻🌻🌻🌻🌻🌻🌻🌻🌻🌻
1. ദിനം
2. വാരം
3. മാസം
4. വത്സരം
5. ദേവവത്സരം
6. ചതുര്യുഗങ്ങൾ
7. മന്വന്തരങ്ങൾ
8. കല്പം
9. മഹാകല്പം
*തുടരും.......*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*
[10/14, 18:15] +91 97462 90928: *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🙏ഭാഗം - 05🙏*
*നാം പ്രാകൃതം എന്ന് പറയുന്ന സനാതനധര്‍മ്മ പാരമ്പര്യത്തിൽ രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാ രീതികളെ കുറിച്ചും ഉള്ള അറിവുകളെ പറ്റി ഒന്നു കണ്ണോടിക്കാം....*
*ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ജീവിച്ചിരുന്ന ശുശ്രുത മഹർഷി*
*"ശാസ്ത്രക്രീയയുടെ പിതാവ്"*
*എന്ന് അറിയപ്പെടുന്നു.*
*ആയുർവേദ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ ശുശ്രുത സംഹിത രചിച്ചത് ഇദ്ദേഹം ആണ്. ഹിമാലയ താഴ്‌വാരങ്ങളിലും, കാശ്മീർ, കാശി, വാരണാസി എന്നീ പുരാതന നഗരങ്ങളിൽ അദ്ദേഹം വസിച്ചിരുന്നതായി "ബോവർ" ലിഖിതങ്ങൾ പറയുന്നു.*
*വ്യത്യസ്തങ്ങളായ എട്ട് തരത്തിലുള്ള ശാസ്ത്രക്രീയാ മാർഗ്ഗങ്ങളെ പറ്റി ആഴത്തിൽ വിവരിക്കുന്നുണ്ട് ശുശ്രുത സംഹിതയിൽ.*
*പൂർവ തന്ത്ര, ഉത്തര തന്ത്ര എന്ന് രണ്ടായി വിഭജിച്ചിരിക്കുന്ന ഈ സംഹിതയിൽ 184 അദ്ധ്യായങ്ങളിലായി 1120 തരം രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാ രീതികളെ കുറിച്ചും വിവരിക്കുന്നുണ്ട്.*
*പ്രകൃതി ദത്തവും, ജന്തുജന്യവുമായ പലതരം മരുന്നുകൾ ഉണ്ടാക്കുന്ന വിധവും പറഞ്ഞു തരുന്നു. അക്കാലത്ത് ശാസ്ത്രക്രീയാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന വിധവും അതിന്റെ പേര് സൂചിപ്പിക്കുന്ന ചിത്രവും കാണുക. മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തെ കുറിച്ചും ഓരോ അവയവങ്ങളുടെ വ്യക്തമായ ധർമ്മത്തെകുറിച്ചും അന്നുള്ളവർക്ക് അറിയാമയിരുന്നു,*
*വൃക്കയില്ലെ കല്ല് ശാസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്നത് മുതൽ യുദ്ധത്തിലും മറ്റും സംഭവിക്കുന്ന എല്ലുകളുടെ പൊട്ടൽ ചികിത്സിക്കുന്ന രീതികൾ വരെ വ്യക്തമായി എഴുതിയിരിക്കുന്നു.*
*തുകൽ സഞ്ചികളിൽ വെള്ളം നിറച്ചും, ചത്ത മൃഗങ്ങളിൽ ശാസ്ത്രക്രീയ നടത്തിയും ശിഷ്യന്മാർക്ക് പരിശീലനം കൊടുക്കുന്നതായി പറയുന്നു.*
*വൈൻ പോലുള്ള ലഹരി പാനീയങ്ങളോ വിഷാശമുള്ള പച്ചില മരുന്നുകളോ കൊടുത്ത് ശരീരത്തെ ശസ്ത്രക്രീയക്ക് പാകമാക്കുകയും പിന്നീട് സഞ്ചീവനി പോലുള്ള പച്ചമരുന്ന് കൊടുത്ത് ഉണർത്തുന്നതും വിവരിക്കുന്നതിലൂടെ* *അക്കാലത്ത് വൈദ്യശാസ്ത്രത്തിൽ ഭാരതീയർ നേടിയ അറിവിനു മുൻപിൽ അറിയാതെ നമിച്ചുപോകും.*
*8ാം നൂറ്റാണ്ടിൽ അറബി ഭഷയിലേക്ക് തർജ്ജമ ചെയപെട്ട ഈ സംഹിത Kitab i-Susurud എന്ന് അറിയപ്പെട്ടു അവിടെ നിന്ന് ഗ്രീക്കിലേക്കും മറ്റ് യൂറോപ്പ്യൻ ഭാഷകളിലേക്കും തർജ്ജമ ചെയപ്പെട്ടു.*
*കര്‍ക്കിടകരോഗം എന്ന് ആയുര്‍വേദം പറയുന്ന Cancer ആയുര്‍വേദ വിജ്ഞാനപ്രകാരം മാരകരോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്നേയില്ല.* *സ്വന്തമായി ഒരു നിദാനം പോലുമില്ലാത്ത ഒരു രോഗമത്രേ അത്. ആയുര്‍വേദത്തില്‍ ചികിത്സയും ഉണ്ട്.*
*തുടരും.....*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*
[10/14, 18:15] +91 97462 90928: *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🕉ഭാഗം - 06🕉*
*ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാ ശാലയായി കണക്കാക്കുന്നു. ഹിന്ദുമത, ബുദ്ധമത, സംസ്കൃത വൈജ്ഞാനിക കേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്.*
*അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ് ഇത് പണികഴിപ്പിച്ചത്.*
*ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു*
*"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവര്‍ സംസ്കൃതത്തില്‍ അഗ്രഗന്യര്‍ ആയിരുന്നു ...അവിടെ ഹൈന്ദവ സസ്കാരത്തിനെ മഹത്വം വിളിച്ചോതിയിരുന്നു .. അവിടെ ഹൈന്ദവ, ബുദ്ധ മതങ്ങളെ കുറിച്ചു വലിയ പഠനം കാണാന്‍ കഴിഞ്ഞു.. ഇങ്ങനെ ഒരു സര്‍വകലാശാല ഉള്ള ഒരു രാജ്യം ലോകത്തിന്റെ നെറുകയില്‍ എത്തുന്ന കാലം വിദൂരം അല്ല....* *കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു.*
*വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ." ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് സംസ്കൃത ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത്*
*നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.*
*1193-ൽ മുഗള്‍ ആക്രമണകാരി ആയ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. അങ്ങനെ ഭാരതത്തിന്റെ മഹത്തായ അറിവുകളെയും സംസ്കാരത്തെയും നശിപ്പിച്ചു .. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി. സർവകലാശാലാസമുച്ചയത്തിൽ ഉണ്ടായിരുന്ന ഗ്രന്ഥങ്ങൾ മാത്രം നശിപ്പിയ്ക്കാൻ മൂന്നുമാസം എടുത്തുവെന്നാണ് പറയപ്പെടുന്നത്..*
*തുടരും.....*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*
[10/14, 18:15] +91 97462 90928: *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🕉ഭാഗം - 07🕉*
*ആരാണ് ഭൂഗുരുത്വകർഷണ ബലം കണ്ടു പിടിച്ചത്?*
*ഉത്തരം ഐസക് ന്യൂട്ടണ്‍ എന്നായിരിക്കും...*
*അതെ നമ്മൾ എല്ലാം പഠിച്ചത് അല്ലെങ്കിൽ നമ്മളെ പഠിപ്പിച്ചത് അങ്ങിനെയാണ്......*
*പക്ഷെ , ന്യൂട്ടണ്* *ജനിക്കുന്നതിനും*
*നൂറ്റാണ്ടുകൾക്കു മുമ്പ്*
*ഗുരുത്വാകര്ഷണബലത്തെക്കുറിച്ച്*
*ഭാസ്കരാചാര്യ*
*എന്ന ഭാരതീയ ശാസ്ത്രജ്ഞന് തന്റെ സിദ്ധാന്തശിരോമണി എന്ന ഗണിതശാസ്ത്ര പുസ്തകത്തില്* *പരാമര്ശിക്കുന്നുണ്ട്.*
*ഭൂമിയില് നിന്നുകൊണ്ട് മുകളിലേയ്ക്ക്*
*എറിയുന്ന സാധനങ്ങള്* *എന്തുകൊണ്ട് താഴേക്ക് പതിക്കുന്നു എന്ന് മാത്രമല്ല*
*അദ്ദേഹം വിവരിച്ചത്.* *അതിനും ഒരുപടി മേലെ ചെന്ന് എന്തുകൊണ്ട്*
*ശൂന്യാകാശത്ത്* *നില്ക്കുന്ന ഗ്രഹങ്ങള്*
*താഴേക്ക് പതിക്കുന്നില്ല എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്.*
*"ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത്*
*ഖസ്ഥം ഗുരു*
*സ്വാഭിമുഖ സ്വശക്ത്യാ*
*ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ*
*പതത്യയം ഖേ:"*
*( AD 1148, സിദ്ധാന്തശിരോമണി,* *ഗോളധ്യായം,*
*ഭുവനകോശം 6 )*
*"ആകാശത്തില്* *സ്ഥിതിചെയ്യുന്ന*
*ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട്*
*ഭൂമിതന്നിലേക്ക് ആകര്ഷിക്കുന്നുവോ* *അവയെല്ലാം (ഭൂമിയിലേക്ക്) പതിക്കുന്നു.*
*തുല്യശക്തിയാല് എല്ലാദിശയിലേക്കും ആകര്ഷി ക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള് എവിടെ പതിക്കുവാനാണ്?*
*സിദ്ധാന്തശിരോമണി വാങ്ങി വായിക്കുക. ഗുരുത്വാകര്ഷണ ബലത്തെക്കുറിച്ച് ന്യൂട്ടണ് പറഞ്ഞതൊക്കെ ഭാസ്കരാചാര്യ പറഞ്ഞതിന്റെ അവശിഷ്ടം മാത്രമാണെന്ന് മനസ്സിലാക്കാനാകും.*
*തുടരും.........*
*🕉🕉🕉🕉🕉🕉🕉🕉🕉🕉🕉*
[10/14, 18:15] +91 97462 90928: *🌹എന്താണ് സനാതനധര്‍മ്മം🌹*
*🍀🍀🍀🍀🍀🍀🍀🍀🍀🍀🍀*
*🕉ഭാഗം - 08🕉*
*മനുസ്മൃതി മാത്രമോ ഭാരതീയ വിജ്ഞാനധാരകള്‍....❓*
*പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടുവരുന്നു...*
*കാലത്തിന് അനുസരിച്ച് മാറ്റേണ്ടതിനേ തീർച്ചയായും മാറ്റുക തന്നെ വേണം.. അതിന് ആരു ചെയ്യുന്ന കാര്യങ്ങളും സ്വാഗതാർഹവുമാണ്... പക്ഷെ ഭാരതത്തിലെ തെറ്റുകൾ എന്ന് പറഞ്ഞ് ഏതൊരു വ്യക്തിയും ചൂണ്ടികാണിക്കുന്നതിനൊപ്പം തന്നെ ഭാരതത്തിലെ നല്ലകാര്യങ്ങൾ കൂടി കാണിക്കേണ്ടത് അത്യാവശ്യമാണ്...* *പലപ്പോഴും അത്ഭുതം തോന്നിയത് ഭാരതിലെ ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയിലെ [ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന മനുസ്മൃതിയെ] അവിടെ ഇവിടെ നിന്നുള്ള കുറച്ച് ശ്ലോകങ്ങൾ മാത്രമെടുത്തുകാട്ടി അതിന്റെ മുൻപും പിൻപും വിസ്മരിച്ചു ആ ശ്ലോകതെ കുറിച്ച് മാത്രം പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു...*
*1. ഉദാ :-*
*''ന സ്ത്രീ സ്വാതന്ത്രമർഹതി"*
[സ്ത്രീ സ്വാതന്ത്രം അർഹിക്കുന്നില്ല]
മനുസ്മൃതിയിലെ ഒരു ശ്ലോകം മാത്രമാണിത് അതിന്റെ മുൻപും പിൻപും നമുക്ക് നോക്കാം....
*" യത്ര നാര്യസ്തു പൂജ്യന്തേ*
*രമന്തേ തത്ര ദേവതാഃ*
*യത്രൈതാസ്തു ന* *പൂജ്യന്തേ*
*സര്‍വ്വാസ്തത്രാഫലാഃ* *ക്രിയാഃ*
*(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാര്‍ വിഹരിക്കുന്നു.*
*അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)* *എന്നു പറഞ്ഞ്* *സ്മൃതികർത്താവ്...*
*''ന സ്ത്രീ സ്വാതന്ത്രമർഹതി" എന്ന് അതേ പുസ്തകത്തിൽ തന്നെ പറയുമെന്നും ധരിക്കുന്നുണ്ട്.... ഇനി അതിന്റെ പൂർണ്ണരൂപം നോക്കാം....*
*"പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ പുത്രോ രക്ഷതി വാർധ്ക്യേ ന സ്ത്രീ സ്വാതന്ത്രമർഹതി"*
*[അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.*
*അതായത് എല്ലാ കാലത്തും സ്ത്രീ സംരക്ഷിക്കപ്പെടണമെന്നണ്....]*
*2. ഉദാ:-*
“ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
“ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിനോ അത്താര ഏവ ച” || 5-30
*[''ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണ്.'']*
(മനുസ്മൃതി, അധ്യായം 5, ശ്ലോകം 30.)
“ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി” || 5-32
*3. ഉദാ:-*
*“ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും”*
(മനുസ്മൃതി, അധ്യായം 5, ശ്ലോകം 32.)
*4. ഉദാ:-*
“നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം” || 5.35
*“മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.”*
(മനുസ്മൃതി, അധ്യായം 5, ശ്ലോകം 35.)
*മനുസ്മൃതിയിൽ മാംസവിധി മനു അദ്ധ്യായം 5 , ശ്ലോകം 30, 32, 35 ൽ പറഞ്ഞ കാര്യം ആണ് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്...*
*എന്നാൽ മനുസ്മൃതിയിൽ മാംസവിധി തുടങ്ങുന്ന ഭാഗം 5 -27 ൽ മറ്റു അഹാരം കിട്ടാതെ പ്രാണസംശയം വരുമ്പോൾ ഔഷധരൂപേണ മാംസം ഭക്ഷിക്കാം എന്നാണ്.....* ഈ 27ാം ശ്ലോകത്തിന്റെ തുടർച്ചയാണ് നിങ്ങൾ ഉദ്ധരിച്ച 30, 32, 35 ശ്ലോകങ്ങൾ....
എന്തു കൊണ്ടാണ് അദ്ധ്യായം 5 , ശ്ലോകം 30, 32, 35 പറയുമ്പോൾ 5-33 ശ്ലോകം വിട്ടത്, പറയുമ്പോൾ എല്ലാം പറയണം 5-33 ശ്ലോകം ഇങ്ങനെ
"നാദ്യാദവിധിനാ മാംസം വിധിഞ്ഞോ/നാപദി ദ്വിജ:
ജഗ്ധ്വാ ഹ്യവിധിനാ മാംസം പ്രേത്യതൈരദ്യതേ / വശ:"
*അർത്ഥം ഇങ്ങനെ*
*ശാസ്ത്രവിധികളറിയാവുന്ന ദ്വിജൻ,* *ആപത്കാലമല്ലെങ്കിൽ, വിധിപ്രകാരമല്ലാത്ത മാംസം ഭക്ഷിക്കരുത്. അങ്ങനെയായാൽ പരലോകത്തുവെച്ച്* *അവൻ ഭക്ഷിച്ച ജന്തുക്കളാൽ അവശനായി ഭക്ഷിക്കപ്പെടും.*
''കുര്യാദ് ഘൃത പശും സങ്ഗേ കുര്യാത് പിഷ്ടപശും തഥാ
ന ത്വേഷതു വൃഥാ ഹന്തും പശുമിച്ഛേത് കദാചന" [5-37]
*അർത്ഥം ഇങ്ങനെ*
*മൃഗമാംസഭക്ഷണത്തിൽ ആഗ്രഹമുണ്ടായാൽ നെയ്യ് കൊണ്ടോ ധാന്യമാവു കൊണ്ടോ മൃഗത്തിന്റെ രൂപം ഉണ്ടാക്കി പാകം ചെയ്ത്* *ഭക്ഷിക്കണം. അല്ലാതെ വ്യർത്ഥമായി പ്രാണിഹിംസ ചെയ്യരുത് ....*
*ഈയടുത്തകാലത്ത് പലരെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു ചില ഋഗ്വേതമന്ത്രങ്ങൾ*
*5. ഉദാ:-*
ഋഗ്വേദം 6.17 എന്ന മന്ത്രം നോക്കാം
*പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്ന ഒരു അർത്ഥം ഇതിനില്ല....*
മന്ത്രം കാണുക:
പിബ സോമമഭി യമുഗ്രതര്ദ ഊര്‌വ.
ഗവ്യം മഹി ഗൃണാന ഇന്ദ്ര
വി യോ ധൃഷ്‌ണോ വധിഷോ വജ്രഹസ്ത
വിശ്വാ വൃതമമിത്രിയാ ശവോഭിഃ
*പ്രസ്തുത മന്ത്രത്തില്‍ ഉള്ള ‘ഗവ്യം’ എന്ന പദത്തിന് ‘ഗോവില്‍ നിന്ന് ലഭിക്കുന്നത് എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ ഗോമാംസം എന്നൊന്നും അര്‍ത്ഥമില്ല. പാല്‍, നെയ്യ്, തൈര്, വെണ്ണ, ചാണകം, ഗോമൂത്രം എന്നിവയെല്ലാം പശുവില്‍നിന്നും ലഭ്യമാകുന്നു എന്നിരിക്കെ ഇതിന് ഗോമാംസം എന്ന അര്‍ത്ഥമെടുത്ത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല.*
*ഇനി ഈ സൂക്തത്തിലെ തെറ്റിദ്ധാരണാജനകമായ അര്‍ത്ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുള്ള മറ്റൊരു മന്ത്രം കാണുക:*
*6. ഉദാ:-*
വര്ധാന്യം വിശ്വേ മരുതഃ സജോഷാഃ
പചച്ഛതം മഹിഷാം ഇന്ദ്ര തുഭ്യമ്
പൂഷ്വാ വിഷ്ണുസ്ത്രീണി സരാംസി
ധാവന്‌വൃത്രഹണം മദിരമംശുമസ്‌മൈ
(ഋഗ്വേദം 6.17.11)
*ലൗകിക സംസ്‌കൃതം പഠിച്ചുകൊണ്ട് വേദഭാഷ്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നതറിയാന്‍ റാല്‍ഫ് ഗ്രിഫിത്തിന്റെ വേദഭാഷ്യത്തിലേക്ക് നോക്കുക.*
‘He dressed a hundred buffaloes, O Indra, for thee whom all accordant Maruts strengthen. He, Pusan, Visnu, poured forth three great vessels to him, the juice that cheers, that slaughters Vrtra’
*പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട്…. ഇത്തരം വിവര്‍ത്തനമൊക്കെ പ്രമാണമാക്കിയാണ് ബുദ്ധിജീവികളെന്ന് സ്വയം കരുതുന്നവര്‍ ഇന്ദ്രന്‍ നൂറ് പോത്തുകളെ ശാപ്പാടാക്കി എന്നൊക്കെ പ്രചരിപ്പിക്കുന്നത്.*
*The Myth of the Holy Cow എന്ന ഗ്രന്ഥത്തില്‍ ഒന്നാം അധ്യായത്തില്‍ ഡി.എന്‍. ഝാ ഇതേക്കുറിച്ച് വല്ലാതെ വാചാലനാകുന്നതു കാണാം. ശരീരമുള്ളവനേ ഭക്ഷണത്തിന്റെ ആവശ്യമുള്ളൂ.*
*അങ്ങനെയെങ്കില്‍ നൂറു കാളകളെ ശാപ്പാടാക്കിയ ഇന്ദ്രനാരാ ദിനോസറോ മറ്റോ ആയിരുന്നോ? യാഥാര്‍ത്ഥ്യമെന്തെന്ന് നോക്കാം. സംഗതി ഇത്രയേ ഉള്ളൂ…’ഇന്ദ്ര’ ശബ്ദത്തിന് ഐശ്വര്യത്തിന് കാരണമാകുന്ന ഈശ്വരീയ ഗുണം എന്നാണ് അര്‍ത്ഥം*
(ഇദി പരമൈശ്വര്യേ). 6.17.11 മന്ത്രത്തിന്റെ ഋഷി ‘ഭരദ്വാജോ ബാര്‍ഹസ്പത്യഃ’ ആണ്.
*'ഭ്രിയ ഭരണേ’ എന്ന ധാതുവില്‍ നിന്നാണ് ഭരദ്വാജനെന്ന പദമുണ്ടായത്. ഭരിച്ച് പോഷിപ്പിക്കുന്നവനെന്നര്‍ത്ഥം. അതിനാല്‍ത്തന്നെ ഇന്ദ്ര ശബ്ദത്തിന് രാജാവ് എന്ന അര്‍ത്ഥം അനുയോജ്യമായി വരുന്നു. രാജാവ് ഭരിച്ച് പോഷിപ്പിക്കുന്നതിനാല്‍ ഭരദ്വാജനുമാണ്, പ്രജകളുടെ ഐശ്വര്യത്തിന് ഹേതുവാകയാല്‍ ഇന്ദ്രനുമാണ്.*
*ഇനി ഏറ്റവും വിവാദപൂര്‍ണ്ണമായ ‘മഹിഷ’ ശബ്ദത്തിന്റെ അര്‍ത്ഥമെന്തെന്ന് നോക്കാം. ലൗകിക സംസ്‌കൃതത്തില്‍ പോത്ത് എന്നാണതിന് അര്‍ത്ഥം. എന്നാല്‍ അത് സ്വീകരിച്ചുകൊണ്ട് ഗ്രിഫിത്ത് എഴുതിയതുപോലുള്ള അര്‍ത്ഥം മന്ത്രത്തിനു കൊടുത്താല്‍ അത് പൂര്‍വ്വാപര മന്ത്രങ്ങളുടെ അര്‍ത്ഥങ്ങളോട് ചേരുന്നതല്ല, മാത്രമല്ല നേരത്തെ പറഞ്ഞ വേദങ്ങളുടെ അഹിംസാ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി ഭവിക്കുകയും ചെയ്യും.*
*പിന്നെ എന്ത് അര്‍ത്ഥം സ്വീകരിക്കും? അത് അറിയണമെങ്കില്‍ വൈദിക സംസ്‌കൃതം പഠിച്ചേതീരൂ. ‘മഹ പൂജായാം’ എന്ന ധാതുവിനോട് ‘ടിഷച്’ പ്രത്യയം ചേര്‍ത്തിട്ടാണ് ‘മഹിഷ’ ശബ്ദം ഉണ്ടായത്. ‘സേവിക്കാന്‍ യോഗ്യമായത്’ എന്നര്‍ത്ഥം. ‘പ്രജകള്‍ രാജാവിനെയും രാജ്യത്തെയും ഉത്തമ പദാര്‍ത്ഥങ്ങള്‍കൊണ്ട് സേവിക്കുക.* *അതുപോലെ രാജാവ് തന്റെ പ്രജകളുടെ ഐശ്വര്യത്തിന് കാരണമായിത്തീരുക’ എന്ന് ഈ മന്ത്രഭാഗത്തിന്റെ ഭാവാര്‍ത്ഥവും പറയാം. ഇതിനു സമാനമായി ഋഗ്വേദം 1.80.7ല്‍ രാജാവിന് കരം കൊടുത്തുകൊണ്ട് സ്വന്തം രാജ്യത്തെ പൂജിക്കാനായി പറയുന്നത് കാണാം.(അര്‍ച്ചന്നനു സ്വരാജ്യം). രാജ്യതന്ത്രത്തെ പ്രതിപാദിക്കുന്ന മന്ത്രത്തിനുപോലും ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചത് ഇത്തരക്കാരുടെ പാണ്ഡിത്യത്തെയും ഉദ്ദേശ്യ (അ)ശുദ്ധിയെയും തുറന്നുകാണിക്കുന്നു...*
*7. ഉദാ:-*
*തൈത്തിരീയബ്രാഹ്മണത്തില്‍ പശു അന്നമാണ് എന്ന് പറയുന്നുണ്ട് എന്ന വാദത്തെ ഒന്നു പരിഗണിച്ചുനോക്കാം.* *‘അഥോ അന്നം*
*വൈ ഗൗ’എന്നതിനാണ്* *പശു അന്നമാണ് എന്ന *അര്‍ത്ഥം പറഞ്ഞിരിക്കുന്നത്.*
*ഇനി തെറ്റായ ആ അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെ അവിടെ ലുപ്ത തദ്ധിത പ്രക്രിയ അനുസരിച്ച് പാല്‍ എന്നെടുക്കാതെ എന്തിനു മാംസം എന്നുതന്നെ ചിന്തിക്കണം?*
*ഇനി യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച്….*
*ഇപ്രകാരം അര്‍ത്ഥം കല്പിച്ചാല്‍ ശതപഥബ്രാഹ്മണത്തിലെ ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന് രാഷ്ട്രം കുതിരയാണ് എന്നര്‍ത്ഥം വന്നുചേരും. എന്നാല്‍ സംഗതി അതല്ല.*
*നിഘണ്ടുവിലെ ഈ വാക്യങ്ങള്‍ പരിശോധിക്കുക.* ‘ഗൗരിതി പൃഥിവ്യാ നാമധേയം’, ‘ഗതേര്‌വൗകാരോ നാമകരണഃ’, ‘ സര്‌വേ’പി രശ്മയോ ഗാവ ഉച്യന്തേ’
”അതായത് ഗൗ എന്ന ശബ്ദത്തിന് ഭൂമി എന്നര്‍ത്ഥമുണ്ട്. കാരണം ഗമിക്കുന്നത്/ ഗമിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ‘ഗ’യോട് ‘ഔ’ ചേര്‍ന്നാണ് ‘ഗൗ’ പദം ഉണ്ടായത്. ഗമിക്കുന്നതിനാല്‍ രശ്മികളും ഗോക്കള്‍തന്നെ”. ഗൗ ശബ്ദത്തിന് അന്നമെന്നും അര്‍ത്ഥമുണ്ട് എത് ശതപഥബ്രാഹ്മണം 4.3.1.25ല്‍ നിന്നും മനസ്സിലാക്കാം. കാരണം അന്നം നമ്മെ ഗമിപ്പിക്കുന്നു. അന്നം ഉപയോഗിച്ചാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സാരം. *അതുകൊണ്ടാണ് അന്നം കൃഷിചെയ്യുതിനെ പണ്ട് ഗോപൂജ എന്നുവിളിച്ചിരുന്നത്. ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന്റെ അര്‍ത്ഥമെന്തായിരിക്കും…’*
*അശ്വ ശബ്ദത്തിന് രാഷ്ട്രം എന്നര്‍ത്ഥമുണ്ട്’ എന്നതാണതിന്റെ അര്‍ത്ഥം. അശ്വമേധമെന്നാല്‍ കുതിരയെകൊല്ലുന്ന യജ്ഞമല്ല എന്നും അതു രാഷ്ട്രസേവയാണെന്നും ശതപഥം 13.1.6.3 പഠിച്ചാല്‍ മനസ്സിലാകും.*
*രാഷ്ട്രത്തിനുവേണ്ടി വീരമൃത്യു വരിച്ച ഭഗത്സിംഗും ആസാദും ബിസ്മിലും അഷ്ഫാഖുള്ളാ ഖാനുമെല്ലാം ചെയ്തത് അശ്വമേധയജ്ഞമാണെന്ന് സാരം.*
*പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല..*
*ഒരു ഹിന്ദു എന്ത് ചെയ്യുമ്പോളും അതിന് ശാസ്ത്രയ അടിസ്ഥനം വേണം. ശാസ്ത്രയ അടിസ്ഥനം ഇല്ലാത ഒരു കാര്യവും ഹിന്ദു ആചരിക്കേണ്ടതും, അനുഷ്ഠിക്കേണ്ടതും ഇല്ല... അവനവന്റെ യുക്തിക്ക് എന്ത് ശരി എന്ന് തോന്നുന്നോ അത് ജിവിതത്തിൽ പകർത്താം....*
*ഗീതയിലും മറ്റു പുരാണ ഗ്രന്ധങ്ങളിലും നമ്മുടെ ഗുരുക്കൻമാരായ ഋഷിവര്യൻമാരും എന്തിന് ഏറെ പറയുന്നു ഭഗവാൻ കൃഷ്ണൻ ശീതയിൽ തന്നെ പറയുന്നു... ഇതാണ് എന്റെ അഭിപ്രായം. ഇനി നിനക്ക് നിന്റെ യുക്തിമാതിരി ചെയ്യാം എന്ന്.....*
*പക്ഷ ഇന്ന് നമ്മുടെ പ്രശ്നം, ഹിന്ദു എന്ത് ചെയ്യുമ്പോളും അതിന് ശാസ്ത്രയ അടിസ്ഥന
Subscribe to:
Post Comments (Atom)
No comments:
Post a Comment