Saturday, November 29, 2025

പ്രഭാത ചിന്തകൾ🌞🌄* *08 മാർഗ്ഗശീർഷം 1947* *13 വൃശ്ചികം 1201* *29 നവംബർ 2025* *ശനി* *🌻ചില വിശ്വാസങ്ങൾ നഷ്ടപ്പെടുമ്പോൾ മനസ്സിൽ നീറ്റലുണ്ടാകും... പക്ഷേ, തിരിച്ചുവരവിൽ നാം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ കരുത്ത് അപാരമായിരിക്കും.... എന്തൊക്കെ നഷ്ടപ്പെട്ടാലും നമുക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടരുത്...* *🌹വിശ്വാസം, വിശ്വാസ്യത, വിശ്വസ്തത എന്നമൂന്നു വാക്കുകൾ സൂചിപ്പിക്കുന്ന മൂല്യങ്ങൾ ആയിരുന്നു നിങ്ങളുടെ സുഖദുഃഖങ്ങൾ നിർണ്ണയിച്ച, ഏറ്റവും പ്രധാന ഘടകങ്ങൾ. ഈ മൂല്യങ്ങൾ ആണ് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നത്. നിങ്ങൾ വിലമതിക്കപ്പെടാതെ പോകുന്നു എന്നു എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം, നിങ്ങളുടെയും, നിങ്ങളിടപെട്ടവരുടെയും ഇടയിൽ, ഈ മൂല്യങ്ങൾ പ്രകടമായില്ല എന്നതാണ്.* *🌻 ശുഭദിനം നേരുന്നു 🌻* *🪔🔥🕉️ 🪷 🪷 🕉️🔥🪔*

No comments: