Saturday, November 29, 2025

ക്ഷേത്രത്തിൽ സ്വർണ്ണവും വെള്ളിയും കൊടുക്കേണ്ട ആവശ്യമുണ്ടോ?* സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ഉരുപ്പടികൾ ക്ഷേത്രത്തിൽ സമർപ്പിക്കേണ്ട കാര്യമുണ്ടോ? അമിതമായ വരുമാനം ക്ഷേത്രത്തിന്റെ പവിത്രതയെപ്പോലും കളങ്കപ്പെടുത്താനും, ചിലരെ കട്ടുതിന്നാൻ പ്രേരിപ്പിക്കാനും സാധ്യതയില്ലേ? ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ എത്ര അധികമാണ്. ഓരോ വഴിപാടിനും എത്രയാണെന്ന് ഒന്ന് ആലോചിച്ചു നോക്കു. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതിലും എത്രയോ കൂടുതലാണ് പല പ്രമുഖ ക്ഷേത്രങ്ങളിലെയും നിരക്കുകൾ. ക്ഷേത്രത്തിൽ പോകുമ്പോൾ ആവശ്യത്തിന് മാത്രം - ഒരു എണ്ണ, അർച്ചന, അല്ലെങ്കിൽ ഒരു ചെറിയ തുക - ഭഗവാന് സമർപ്പിക്കുക. സ്വർണ്ണം വെള്ളി പോലുള്ളവ അമിതമായി കൊടുക്കുന്നത് പൂർണ്ണമായും ഒഴിവക്കുന്നതല്ലേ നല്ലത്. വീട്ടിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക അതാണ് പരമമായ പുണ്യം. ഹിന്ദു വീടുകളിൽ ഇന്ന് കാണാൻ സാധിക്കാത്ത ഒന്നാണ് സന്ധ്യക്ക്‌ വിളക്ക് വച്ചുള്ള പ്രാർത്ഥന ക്ഷേത്രത്തിൽ പോകുന്നതിലും വലിയ ഗുണം, നമ്മുടെ സ്വന്തം വീട്ടിൽ വിളക്ക് തെളിയിച്ച് ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ ലഭിക്കും. ക്ഷേത്രത്തിൽ പോകേണ്ട എന്നല്ല, പോകുക, ഉചിതമായത് മാത്രം സമർപ്പിക്കുക. നിങ്ങൾ കൂടുതലായി എന്തെങ്കിലും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഏറ്റവും വലിയ വഴിപാട് ഒരു നേരത്തെ ആഹാരം കഴിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകുക. അത്രയും വലിയ പുണ്യം മറ്റൊന്നിനും കിട്ടില്ല. നമ്മൾ അധ്വാനിച്ചുണ്ടാക്കിയ മുതൽ, മറ്റുള്ളവർക്ക് കട്ട് തിന്നാൻ വേണ്ടി ഇനിയും നൽകണോ? ക്ഷേത്രത്തിന്റെ നിലനിൽപ്പിന് ആവശ്യമായത് മാത്രം സമർപ്പിക്കുക. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കാം. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പ്രവണതകളെ നമുക്ക് തിരുത്താം. ഇനിയെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

No comments: