Saturday, November 29, 2025

ആരും തുണയായി ഇല്ലാത്തവർക്ക് ഭഗവാൻ ഉണ്ടാകും. ചിലർക്ക് മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ഇങ്ങനെ പലരുടേയും സ്നേഹവും സഹായവും ഉണ്ടാകും : എന്നാൽ മറ്റ് ചിലർക്ക് ഒരാളുടെ പോലും സ്നേഹമോ സഹായമോ ഉണ്ടായിരിക്കുകയില്ല ഇങ്ങനെയുളളവർക്ക് സാക്ഷാൽ ഭഗവാൻ തന്നെ വരും സ്നേഹിക്കാനും സഹായിക്കാനും പക്ഷെ അത് ഏത് രൂപത്തിലാണെന്ന് സാധാരണ ഒരു മനുഷ്യന് തിരിച്ചറിയാൻ കഴിയണമെന്നില്ല !! ആരെല്ലാം ഉണ്ടായാലും ചിലപ്പോൾ നമ്മളെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല.. ആ സമയത്ത് കേവലം ഭഗവാന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ... പക്ഷെ ചിലർ ആരോഗ്യവും പണവും ഉള്ളപ്പോൾ ഈശ്വരനേക്കാൾ മഹത്വം മറ്റു പലതിനും കല്പിക്കുന്നു... ആയുർദോഷമോ ശാരീരിക പ്രശ്നമോ വന്ന് കട്ടിലിൽ കിടക്കുമ്പോൾ മാത്രം ഭഗവാനെ ഓർത്തിട്ട് എന്തു കാര്യം.. ആ സമയത്ത് അവൻ ചെയ്ത ഓരോ പാപങ്ങളും അധർമ്മങ്ങളും അവൻ ഓർത്ത് കരയുന്നു.. എന്ത് പ്രയോജനം എല്ലാം അനുഭവിക്കുക തന്നെ വേണം.. കർമ്മഫലം അത് എവിടെ പോയാലും പുറകെ ഉണ്ടാകും.. അതിനാൽ പണമുള്ളപ്പോഴും ആരോഗ്യമുള്ളപ്പോഴും ആരെയും നിന്ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതിരിക്കുക. കാരണം എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ട് എന്ന് ഓർമ്മിക്കുന്നത് നല്ലത്. ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നവന് മറ്റാരും ഇല്ലെങ്കിലും ഒരു ദുഖവും ഉണ്ടാകുകയില്ല : ♥️നാരായണായ നമോ നമ:❤️

No comments: