BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, November 01, 2025
*ഇന്നു നവംബർ 1*
🌹🌹🌹🌹🌹🌹🌹
കേരളത്തിന്റെ അറുപത്തിയൊമ്പതാം പിറന്നാൾ....!
"നദീം ഗോദാവരീം ചൈവ
സർവ്വമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ" ...........!!.
എന്നാണ് രാമായണത്തിലെ കിഷ്ക്കിന്ധാകാണ്ഡം നാൽപ്പത്തൊന്നാം സര്‍ഗത്തിൽ നമ്മുടെ നാടിനെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നത് . തെക്കേ ദിക്കിലേക്ക് പോകുന്ന വാനരന്മാരോട് സുഗ്രീവൻ അവിടത്തെ ഭൂപ്രകൃതിയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗമാണിത്.. ആ നിലക്ക് ആ കാലഘട്ടത്തിൽ നമ്മുടെ നാടിനു സ്വന്തമായൊരു സംസ്ക്കാരമുണ്ടായിരുന്നു എന്ന് കരുതാം .....
ഇനി ചരിത്രത്തിലേയ്ക്കൊന്ന് തിരിഞ്ഞു നോക്കാം....
നവംബര്‍ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി. തിരുവിതാംകൂര്‍ കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്.
ഓണവും, പൂരവും, വള്ളംകളികളും, റംസാനും, ക്രിസ്തുമസും, ദീപാവലിയും ആഘോഷിക്കുന്ന മലയാളി; പഴശ്ശിയേയും വേലുത്തമ്പിയേയും മാമാങ്കവും നെഞ്ചിൽ ഏറ്റുന്ന മലയാളി; ഗുരുവായൂർ കേശവനെയും പാമ്പാടി രാജനെയും പല്ലാവൂരിനെയും ഇഷ്ടപെടുന്ന മലയാളി; ഏതു ഭാഷയും പറയാൻ പാഠം അറിയാവുന്ന മലയാളി; എല്ലാം എല്ലാവരും ആഘോഷിക്കുന്ന മറ്റൊരു നാടും കാണില്ല.
കലയും,സാഹിത്യവും,സിനിമയും, കായികമേഖലയും, ശാസ്ത്രവും, തുടങ്ങി മലയാളികൾ തിളങ്ങാത്ത മേഖലകൾ ലോകചരിത്രത്തിൽ കുറവായിരിക്കും. രാജ്യത്തെ പരമോന്നത പദവി മുതല്‍ അലങ്കരിച്ച മഹത് വ്യക്തികള്‍ കേരളത്തിന്റെ മക്കളായി...
മലബാറും, കൊച്ചിയും, തിരുവതാംകൂറും ചേർത്ത് നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ നീതിമാനായ കേരളീയൻ തമ്പുരാന്റെ നാമത്തിൽ രൂപപെട്ട കേരളം എന്ന നാമം ഇന്ന് ലോകത്തിന്റെ മുന്നിൽ ദൈവത്തിന്റെ സ്വന്തം നാടാണ്.
എന്തിനാണ് വിദേശികൾ കേരളത്തെ തേടി ഇറങ്ങിയത്??
ലോകത്തിലെ ഏറ്റവും നിലവാരമുള്ള വയനാടന്‍ കുരുമുളകും
ലോകത്തിലെ ഏറ്റവും സുഗന്ധമുള്ള ഇഞ്ചിയും നേടാനായിരുന്നുവെന്നതാണ് സത്യം.
ലോകത്തിലെ ഏറ്റവും രുചികരമായ തേയില മുന്നാറിലെ കൊളുക്ക്മലയിലാണ് ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും നല്ല തേക്ക് നിലമ്പൂര്‍ വനങ്ങളിലാണുള്ളത്.
ജീവിതത്തില്‍ ഒരാള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്നാണ് യുനസ്കോ പറയുന്നത്.
2500 വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളില്‍ ഒന്ന് കൊടുങ്ങല്ലൂരിലായിരുന്നു.
ഈ മണ്ണിനെ ലോകത്തിലെ സവിശേഷ സ്ഥലമാക്കി മാറ്റുന്നതിന് പ്രധാന കാരണം പശ്ചിമഘട്ട മലനിരകളാണ്
അവിടെ നിന്നും ഉത്ഭവിക്കുന്ന 44 പുഴകളാണ് ഈ കൊച്ചു കേരളത്തില്‍ ഉള്ളത് .
അവയെ ചുറ്റിപ്പറ്റിയുള്ള നൂറുകണക്കിന് തോടുകളും പാടങ്ങളും വേറേയും. അവ ഓരോന്നും നമ്മുടെ നാടിനെ
ജല സമ്പന്നമാക്കിത്തീർക്കുന്നു.
ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും ജൈവ വൈവിദ്ധ്യമായി നിലകൊള്ളുന്ന ഭാഗം കേരളത്തിലായതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇവിടെ ഉണ്ടാകുവാൻ കാരണം .
കേരളത്തിലെ ജില്ലകളിൽ ഒന്‍പത് ജില്ലകളും കടല്‍ തീരം ഉള്ളവയാണ്...
ശാന്തമായി ഒഴുകുന്ന നമ്മുടെ പുഴകള്‍ ആദ്യകാലത്ത് ജല ഗതാഗതത്തിനു യോഗ്യമായിരുന്നു. അവ മലനിരകളെ കടലുമായി ബന്ധിപ്പിച്ചു.
കടല്‍ നമ്മളെ ലോകവുമായി ബന്ധിപ്പിച്ചു.
കേരളം ഇങ്ങനെ ആയത് നമ്മുടെ കഴിവുകൊണ്ടല്ല; ഏതെങ്കിലും സംഘടനകളുടെയോ നേതാക്കളുടെയോ കഴിവുകൊണ്ടല്ല,മറിച്ച് പ്രകൃതിസൃഷ്ടാവിന്റെ
അനുഗ്രഹം കൊണ്ട് മാത്രമാണ്
അതുകൊണ്ട് നമ്മള് നമ്മളുടെ നാടിനെ അറിയുക.. ആ നാടിന്റെ മക്കളായതിൽ അഭിമാനിക്കുക .
*എല്ലാവർക്കും കേരളപ്പിറവി ആശംസകൾ*.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Subscribe to:
Post Comments (Atom)
No comments:
Post a Comment