Saturday, November 29, 2025

ഈ ലോകജീവിതത്തിൽ എല്ലാറ്റിനും അതാതിന്റെതായ ഒരു താളവും സമയക്രമവുമുണ്ട്! അതിനുള്ളിലാണ് സമൂഹം പലരെയും, പലതിനേയും വിലയിരുത്തുന്നത്, അടയാളപ്പെടുത്തുന്നത്. ഓരോരുത്തർക്കും എന്തൊക്കെ അറിവുകൾ ഉണ്ട് എന്നതല്ല, മറിച്ച് അറിയുന്ന കാര്യങ്ങൾ അവശ്യസമയത്ത് കൃത്യമായി, ഫലപ്രദമായി എപ്രകാരം പ്രയോഗിക്കാൻ സാധിച്ചു എന്നുള്ളതാണ് വ്യക്തികളുടെ മഹത്വം അഥവാ വ്യക്തിപ്രഭാവം വിലയിരുത്താനുള്ള വിശാലമായ വേദി. ഇവിടെ ഒരാൾ എത്രകാലം ജീവിച്ചിരുന്നു എന്നതിനേക്കാൾ, അയാൾ ജീവിച്ചിരുന്ന കാലം അയാളുടെ ജീവിതം ലോകം എങ്ങനെ അടയാളപ്പെടുത്തി എന്നത് തന്നെ ആണ് ഏറ്റവും പ്രധാനം. ജീവിതത്തിൽ ദീർഘാകാല സ്വപ്‌നങ്ങൾ കാണുന്നതും, അതിനുവേണ്ടി ആസൂത്രണ ശേഷിയോടെ പ്രവർത്തികൾ ചെയ്യുന്നു എന്നതിനേക്കാൾ യഥാർത്ഥ ജീവിതത്തിൽ നേരിടേണ്ടി വരാറുള്ള അടുത്ത നിമിഷത്തെ അസന്നിഗ്ദാവസ്ഥ കൂടി പരിഗണിച്ചാണോ ഒരോ പദ്ധതികളും ആസൂത്രണം ചെയ്യുന്നത് എന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ് എന്ന് മാത്രം.*

No comments: