BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, April 18, 2026
*_വൈശാഖ പുണ്യം*
*ഏപ്രിൽ 18 മുതൽ വിഷ്ണുഭജനത്തിന് ഉത്തമകാലം*;
മാസങ്ങളിൽ പ്രധാനവും ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യമേറിയതുമായ മാസവുമാണ് വൈശാഖം.
ഈ മാസത്തിലുടനീളം ഭഗവാൻ ലക്ഷ്മീദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം.
2026 ഏപ്രിൽ 18 മുതൽ മേയ് 16 വരെയാണ് വൈശാഖ മാസക്കാലം.
ഈ കാലയളവിൽ ചില ചിട്ടകൾ പാലിക്കുന്നതിലൂടെ വർഷം മുഴുവൻ ഐശ്വര്യം നിലനിർത്താൻ സഹായകമാകും എന്നാണ് പുരാണങ്ങളിൽ പറയുന്നത്. അതിൽ പ്രധാനമാണ് പ്രഭാതസ്നാനം, ജപം, ദാനം, ക്ഷേത്രദർശനം എന്നിവ. ഈ മാസത്തിലനുഷ്ഠിക്കുന്ന ജപത്തിനും പൂജയ്ക്കും ക്ഷേത്രദർശനത്തിനും വഴിപാടുകൾക്കും ദാനധർമ്മങ്ങൾക്കുമെല്ലാം പതിന്മടങ്ങു ഫലമുണ്ടെന്നാണ് വിശ്വാസം.
പ്രഭാതം പുലരുന്നതുവരെ ജലാശയങ്ങളിലെല്ലാം ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു കുളിച്ചു നിലവിളക്ക് തെളിയിച്ചു നാമജപം നടത്തുന്നത് അത്യുത്തമം. കുളിക്കുന്ന വെള്ളത്തിലേക്കു മൂന്നു തവണ കൈ കുമ്പിളിൽ വെള്ളം എടുത്തു 'ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു' എന്നു ജപിച്ചു സമർപ്പിക്കുക.
വൈശാഖമാസത്തിലെ പ്രഭാതസ്നാനം പോലെ പ്രധാനമാണ് പ്രഭാതപൂജയും നാമജപവും. ഭഗവാന്റെ ചിത്രത്തിന്റെ മുന്നിൽ നെയ്‌വിളക്ക് തെളിയിച്ചു മംഗള ആരതി മൂന്നുതവണ ഉഴിഞ്ഞ ശേഷം വിഷ്ണു ഗായത്രി ജപിക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി ജീവിതത്തിൽ സർവൈശ്വര്യം നിറയും എന്നാണ് ആചാര്യന്മാർ പറയുന്നത്. കുറഞ്ഞത് 9 തവണയെങ്കിലും വിഷ്ണുഗായത്രി ജപിക്കണം. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം. ശേഷം വിഷ്ണുപ്രീതികരമായ മറ്റു മന്ത്രങ്ങൾ ഭക്തിയോടെ ജപിച്ചു ഭഗവാന്റെ മുന്നിൽ നമസ്ക്കരിക്കാം.
രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിരുന്നു വിഷ്ണു ഗായത്രി ജപിക്കാം. മന്ത്രങ്ങളുടെ മാതാവായ ഗായത്രി മന്ത്രം ജപിച്ചശേഷമാവണം വിഷ്ണു ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല .
*മഹാവിഷ്ണു ഗായത്രി*
*ഓം നാരായണായ വിദ്മഹേ*
*വാസുദേവായ ധീമഹി*
*തന്നോ വിഷ്ണു പ്രചോദയാത്.*
*ഈ കാലയളവിൽ ഭഗവാന്റെ*
*മൂലമന്ത്രങ്ങളായ*
*അഷ്ടാക്ഷരീ മന്ത്രം*
*ഓം നമോ നാരായണായ),*
*ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) എന്നിവ 108 ജപിക്കുന്നത് ശ്രേഷ്ഠം*.
*വിഷ്ണു സഹസ്രനാമം, നാരായണീയം, ഭാഗവതം എന്നിവ മാധവമാസക്കാലത്ത് പാരായണം ചെയ്യുന്നത് അഭീഷ്ടസിദ്ധി നൽകും*.
ജീവിതത്തിരക്കിനിടയിൽ വിഷ്ണുസഹസ്രനാമം ജപിക്കാൻ സാധിക്കാത്തവർ
*'ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ ശ്രീരാമനാമ വരാനന ഓം നമ ഇതി*' എന്ന ശ്രീരാമ മന്ത്രം മൂന്നു തവണ ജപിക്കുന്നതിലൂടെ സഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് ലഭ്യമാകും.
ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് പോലെ പ്രധാനമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കുന്നത്. നിത്യവും ജപിക്കുന്നതിലൂടെ ഗ്രഹപ്പിഴാ ദോഷങ്ങളകലുകയും രോഗദുരിതശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരീ മന്ത്രം ജപിച്ചശേഷമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കേണ്ടത്. 108 തവണ ജപിക്കാൻ സാധിക്കാത്തവർ രാവിലെയും വൈകിട്ടും കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.
*വിഷ്ണു ദ്വാദശ നാമങ്ങൾ*
*ഓം കേശവായ നമഃ*
*ഓം നാരായണായ നമഃ*
*ഓം മാധവായ നമഃ*
*ഓം ഗോവിന്ദായ നമഃ*
*ഓം വിഷ്ണവേ നമഃ*
*ഓം മധുസൂദനായ നമഃ*
*ഓം ത്രിവിക്രമായ നമഃ*
*ഓം വാമനായ നമഃ*
*ഓം ശ്രീധരായ നമഃ*
*ഓം ഹൃഷീകേശായ നമഃ*
*ഓം പത്മനാഭായ നമഃ*
*ഓം ദാമോദരായ നമഃ*
ജീവിതത്തിൽ അടിക്കടിയുണ്ടാവുന്ന ക്ലേശങ്ങളെ തരണം ചെയ്യാൻ ഈ മന്ത്രം ജപിക്കാം
ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.
വൈശാഖമാസത്തിലുടനീളം
*കലിദോഷനിവാരണ മന്ത്രം' ഒൻപതു തവണ ജപിച്ചാല്‍* *മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും*. *108 തവണ* *ജപിക്കുന്നത്* *ശ്രേഷ്ഠമാണ്* *കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്*
കലിദോഷനിവാരണ മന്ത്രം
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'
ഭഗവാന് ഒരുപാട് നാമങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും 28 നാമങ്ങള്‍ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളിൽ നിന്നും മുക്തി ലഭിക്കും എന്നാണ് വിശ്വാസം
*മത്സ്യം കൂര്‍മ്മം വരാഹം ച വാമനം ച ജനാര്‍ദ്ദനം*
*ഗോവിന്ദം പുണ്ഡരീകാക്ഷം* *മാധവം മധുസൂദനം*
*പത്മനാഭം* *സഹസ്രാക്ഷം വനമാലി ഹലായുധം*
*ഗോവര്‍ധനം ഹൃഷികേശം വൈകുണ്ഡം പുരുഷോത്തമം*
*വിശ്വരൂപം* *വാസുദേവം രാമം നാരായണം*
*ഹരി*
*ദാമോദരം*
*ശ്രീധരം ച*
*വേദാംഗം ഗരുഡധ്വജം*
*അനന്തം കൃഷ്ണഗോപാലം ജപതോ നാസ്തി പാതകം*
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമാണ് നരസിംഹജയന്തി ആചരിക്കുന്നത്. ഉഗ്രമൂർത്തിയായി ശത്രുസംഹാരത്തിനായാണ് ഭഗവാൻ അവതാരമെടുത്തത് എങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ്. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമന്ത്രം ജപിക്കാം.
*ഉഗ്രവീരം മഹാവിഷ്ണും* *ജ്വലന്തം സർവ്വതോ മുഖം*
*നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം*
*വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്.*
*വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗർണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.*
*🙏🏻ഹരേ കൃഷ്ണ*🙏🏻
Subscribe to:
Post Comments (Atom)
No comments:
Post a Comment