BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, April 26, 2026
വന്ത വേലയെ പാര്
നീ എന്തിനാ ഇവിടെ വന്നിരിക്കുന്നത്.... കോടിക്കണക്കിന് ജന്മങ്ങളായുള്ള ഈ ഓട്ടം നിർത്തണം, എല്ലാ ചലനങ്ങളും വിട്ട് ഒന്നു സ്വസ്ഥമായിരിക്കണം, സത്യം ബോധിക്കണം, പരമമായ ശാന്തിയെ സ്വായത്തമാക്കണം, ഭക്തിയെ പ്രാപിച്ച് ഭക്തിയായിത്തീരണം.
കണ്മുമ്പിൽ പലതും നടക്കും, പലതും കാണേണ്ടിവരും... അതൊക്കെ ശരിയാക്കാനും അതിൽ ഇടപെടാനും അഭിപ്രായം പറയാനുമൊക്കെ നിന്നാൽ നീ വന്ന കാര്യം നീ മറക്കും.... വീണ്ടും ഈ ജനമരണചക്രത്തിൽ കിടന്നു കറങ്ങേണ്ടിവരും, നീണ്ടുകെട്ടുപിണഞ്ഞുകിടക്കുന്ന സാംസാരിക ദുഃഖം അനുഭവിക്കേണ്ടിയും വരും; സ്വാതന്ത്ര്യം എന്നത് കിട്ടാക്കനിയായി തുടരും.
മഹർഷി പറഞ്ഞു; വന്ത വേലയെ പാര്; നീ എന്തിനാ വന്നതെന്നുവച്ചാൽ അതു ചെയ്യൂ... ലോകത്തിന്റെ കാര്യം ലോകം നോക്കിക്കൊള്ളും.
കണ്ണുകൾ ഇറുക്കിയടച്ചേക്കുക, കാതുകൾ കൊട്ടിയടയ്ക്കുക... ഏതു ഇന്ദ്രിയങ്ങൾ പ്രവർത്തിച്ചാലും അതെല്ലാം ഈ മനസ്സിനെ ചഞ്ചലപ്പെടുത്തിക്കൊണ്ടിരിക്കും, അതെല്ലാം നിന്നെ വന്നകാര്യം മറക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
നഷ്ടം നിനക്കാണ്... നിനക്കുമാത്രമാണ്; ലോകം ഏതുവിധേനയും രക്ഷപ്പെടും, നീ മാത്രം ബാക്കിയാവും.
അതുകൊണ്ട്, നിർത്തൂ ഈ കർമ്മപദ്ധതികൾ... ലോകം ലോകത്തിന്റെ കാര്യം നോക്കട്ടെ, നീ നിന്റെ കാര്യം നോക്കൂ; വന്ത വേലയെ പാര്!
നോക്കൂ... അവനവന് ഹിതം ചെയ്യുന്നവനാണ് ശ്രേഷ്ഠൻ, അവനവനു ഹിതം ചെയ്യുന്നതുതന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ധർമ്മം; സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മം ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ അതിന്റെ സകല ഭവിഷ്യത്തുക്കളും അനുഭവിക്കാൻപോകുന്നത് നീമാത്രമാണ്.
നീ നിന്നെ ആത്യന്തികമായി രക്ഷിച്ചുവോ... മറ്റുള്ളവരും, അവർക്കാ പ്രാരബ്ധമുണ്ടെങ്കിൽ, ഒരുപക്ഷെ നിന്നിലൂടെത്തന്നെ രക്ഷപ്പെട്ടുകൊള്ളും.
Subscribe to:
Post Comments (Atom)
No comments:
Post a Comment