Sunday, April 05, 2026

ഹിന്ദുക്കൾ ആചരിക്കേണ്ട പത്ത് കൽപ്പനകളുണ്ട്. അതേതൊക്കെയാണന്നറിയുമോ? ആറു ദർശനങ്ങളുള്ളതിൽ ഒരു ദർശനമാണ് യോഗശാസ്‌ത്രം. അത് എഴുതിയത് പതഞ്‌ജലി മഹർഷിയാണ്. ഇരുപത്തിനാലോ, ഇരുപത്തഞ്ചോ നൂറ്റാണ്ടുകൾക്ക് മുമ്പ് അതിൽ അഷ്‌ടാംഗ യോഗ ദർശനമാണുള്ളത്. അതായത് എട്ട് ഭാഗങ്ങൾ. എട്ടെണ്ണമുള്ളതിൽ ഒന്നാമത്തേത് ‘യമം’, രണ്ടാമത്തേത് ‘നിയമം’, മൂന്നാമത്തേത് ‘ആസനം’, നാലാമത്തേത് ‘പ്രാണായാമം’, അഞ്ചാമത്തേത് ‘പ്രത്യാഹാര’, ആറാമത്തേത് ‘ധ്യാനം’, ഏഴാമത്തേത് ‘ധാരണ’, എട്ടാമത്തേത് ‘സമാധി’. ആദ്യത്തെ രണ്ടെണ്ണമാണ് യമ നിയമങ്ങൾ. ജീവിതത്തിൽ നമ്മൾ ഏതു പ്രവൃത്തിമണ്ഡലത്തിലുള്ളവരാണെങ്കിലും ഒരു തണൽ മരത്തിൻറെ തണൽപോലെ നമുക്ക് ആശ്വാസം നൽകുന്നവയാണ് യമ നിയമങ്ങൾ. യമത്തിൽ അഞ്ചും നിയമത്തിൽ അഞ്ചും കാര്യങ്ങളുണ്ട്. അതാണ് പത്ത് കൽപ്പനകൾ. അവയാണ് താഴെപ്പറയുന്നത്. 1. അഹിംസ: നിങ്ങളെന്ന മനുഷ്യനിൽ നിന്ന് മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാവരുത്. നമ്മൾ വാക്കുകൊണ്ട് പലരേയും വേദനിപ്പിക്കാറുണ്ട്. പലരും വേദനിച്ചു എന്നു പറയുമ്പോൾ സന്തോഷിക്കാറുമുണ്ട്. അല്‌പം കൂടി തനിക്ക് കൃത്യമായിട്ട് പറയാമായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. ഇംഗ്ലീഷിൽ രണ്ട് വാക്കുകളുണ്ട്. ഒന്ന് സിമ്പതി. രണ്ട് എമ്പതി. സിമ്പതി എന്ന് പറഞ്ഞാൽ മറ്റുള്ളവരോട് തോന്നുന്ന ദയ, കാരുണ്യം. എമ്പതിയെന്ന് പറഞ്ഞാൽ ഞാൻ ആ സ്‌ഥാനത്താണ് ഇരിക്കുന്നതെങ്കിൽ എനിക്ക് എങ്ങനെ അത് അനുഭവപ്പെടുമെന്ന് സ്വയം ചിന്തിക്കുന്ന അവസ്ഥ. ഭഗവത്‌ഗീതയിൽ ശ്രീകൃഷ്‌ണപരമാത്മാവ് ഉപദേശിച്ചുകൊടുക്കുന്ന ഏതാണ്ട് 630 ഓളം ശ്ലോകങ്ങളിൽ അർജ്‌ജുനൻറെ തൊട്ടടുത്ത് നിങ്ങൾ നിൽക്കുന്നതായി സങ്കൽപ്പിക്കുക. അപ്പോൾ നിങ്ങൾക്ക് ഭഗവത്‌ഗീത കുറേക്കൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ആ എമ്പതിപോലെ അഹിംസ എന്ന പദത്തിലൂടെ എന്നും ചിന്തിക്കേണ്ടത് മറ്റൊരുവനെ വേദനിപ്പിക്കുമ്പോൾ ആ വേദനയിലൂടെ മറ്റുളളവരിൽ ഉണ്ടാകുന്ന ആഴമൊന്ന് സ്വയം അറിയാൻ ശ്രമിക്കുക. അത് അറിയാൻ ശ്രമിച്ചാൽ ഒരിക്കലും നമുക്ക് മറ്റുള്ളവരെ വേദനിപ്പിക്കാൻ സാധിക്കില്ല. വേദനിപ്പിക്കണമെന്ന് തോന്നുകയുമില്ല. അങ്ങനെ നമ്മളിൽ ഒരു ഭർത്താവ് തീരുമാനിക്കുകയാണ്; ഞാൻ എൻറെ ഭാര്യയെ വേദനിപ്പിക്കില്ല. ഭാര്യ തീരുമാനിക്കുകയാണ്; ഞാൻ എൻറെ ഭർത്താവിനെ വേദനിപ്പിക്കില്ല. അച്‌ഛനും അമ്മയും തീരുമാനിക്കുകയാണ്; പരിധിക്കപ്പുറം മക്കളെ വേദനിപ്പിക്കില്ല. മക്കൾ തീരുമാനിക്കുകയാണ്; അച്‌ഛനേം, അമ്മയേം വേദനിപ്പിക്കില്ല. അവർക്ക് വേദനയുണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ഇങ്ങനെ എല്ലാവരും ചിന്തിക്കുക. എത്ര എളുപ്പമാണ്. വാക്കുകോണ്ടോ, പ്രവൃത്തികൊണ്ടോ വേദനയുളവാക്കുന്ന ഒന്നും നമ്മൾ ചെയ്യരുത്. 2. സത്യം: വെറുതെ സത്യമെന്ന് കേട്ടാൽ സാമാന്യ ജനതയ്‌ക്ക് അർത്ഥം വ്യക്‌തമാവണമെന്നില്ല. ഏതുകാര്യം പറയുമ്പോഴും ചെയ്യുമ്പോഴും തീരുമാനം എടുക്കുമ്പോഴും സത്യമെന്നത് എന്തെന്ന് മനസ്സിലാക്കണം. 90 ശതമാനം കാര്യങ്ങളിലും നമ്മൾ കമെന്റ് പറയുന്നത് ‘സത്യം’ എന്നത് എന്തെന്ന് അറിയാതെയാണ്. ഒന്ന് നമ്മൾ വീട്ടിനകത്തേക്ക് ഇറങ്ങിനോക്കുക. മകൻ അങ്ങനെ പ്രവർത്തിക്കാൻ കാരണമായതെന്ത്? മകൾ അങ്ങനെ കമെന്റ് പറയാൻ കാരണമെന്ത്? അച്‌ഛനും അമ്മയും ഒന്ന് ചിന്തിച്ചു നോക്കുക. അതുപോലെ അവർ വഴക്കുപറഞ്ഞു കഴിഞ്ഞാൽ മക്കളും ഒന്ന് ചിന്തിക്കുക. സത്യമറിയാൻ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്ന് ശ്രമിക്കുക. സത്യാവസ്ഥ എന്തെന്ന് അറിയാനുള്ള മാനസികാവസ്ഥ ഉണ്ടാവണം. 3. ആസ്‌ഥേയം: സ്‌ഥേയം- ചൂഷണം ചെയ്യുക. ആസ്‌ഥേയം ചൂഷണം ചെയ്യാതിരിക്കുക. പലപ്പോഴും പലരും മറ്റുള്ളവരുടെ കൈയിൽ നിന്ന് സമ്പത്ത്, മറ്റുള്ളവരുടെ ദ്രവ്യം, മറ്റുള്ളവരുടെ പ്രസിദ്ധി, മറ്റുള്ളവരുടെ പ്രമോഷൻ, മറ്റുള്ളവർക്ക് അർഹതപ്പെട്ടത് എല്ലാം ചൂഷണം ചെയ്യാൻ ശ്രമിക്കാറുണ്ട്. മറ്റൊരുവനെ ചൂഷണം ചെയ്യാതിരിക്കുക. സർ ഐസക്ക് ന്യൂട്ടണിൻറെ നിയമം അറിയാമല്ലോ? എല്ലാ action നും pro and equal opposite reaction ഉണ്ടാകും. ആരെയെങ്കിലും നിങ്ങൾ കുളത്തിൽ ചാടിച്ചാൽ നിങ്ങൾ കിണറ്റിൽ ചാടുമെന്ന് ഉറപ്പ്. ഇത് ആർക്കും മാറ്റാൻ സാധിക്കാത്ത പ്രകൃതി നിയമമാണ്. അതുകൊണ്ട് ജീവിതത്തിൽ ആരെയും ചൂഷണം ചെയ്യരുത്. 4. ബ്രഹ്‌മചര്യം: പലപ്പോഴും ബ്രഹ്‌മചര്യത്തെ ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്. ലൈംഗികബന്ധത്തിൽനിന്ന് മാറിനിൽക്കലാണ് ബ്രഹ്‌മചര്യം എന്ന് പറയാറുണ്ട്. അത് തെറ്റാണ്. ബ്രഹ്‌മചര്യം എന്ന വാക്കിൻറെ ശരിയായ അർത്ഥം ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമുണ്ടാക്കുക എന്നതാണ്. നമ്മൾ ജീവിക്കുന്നില്ലേ, ആ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകണ്ടേ? ആ ലക്ഷ്യത്തെക്കുറിച്ച് ഒരു ബോധമുണ്ടാക്കണ്ടേ? അതാണ് ബ്രഹ്‌മചര്യം എന്ന് പറയുന്നത്. ബ്രഹ്‌മം Ultimate truth ചര്യം Process of walking towards truth. Ultimate truth എന്താണെന്ന് അറിയാനുള്ള പഥസഞ്ചലനമാണ് ബ്രഹ്‌മചര്യം. മക്കൾക്ക് വേണ്ട വിദ്യാഭ്യാസം ഒക്കെ നൽകി അവരെ നല്ല സ്‌ഥാനങ്ങളിൽ എത്തിച്ചതിനുശേഷം നമ്മുടെ ശിഷ്‌ടകാലം അല്‌പമെങ്കിലും നമ്മുടെ രാഷ്‌ട്രത്തിനും ധർമ്മത്തിനും വേണ്ടി ചെലവഴിക്കണം. കുറെയധികം വ്യക്‌തികളെ നമ്മൾ സഹായിക്കണം. എന്നിട്ട് ചിരിച്ചുകൊണ്ട് വേണം ഇവിടെനിന്നും യാത്രയാകാൻ. നമുക്ക് ജീവിതലക്ഷ്യം വേണം. പണ്ട് നമ്മുടെ നാട്ടിൽ ഹുയാൻസാങ്ങും ഫാഹിയാനും ഒക്കെ വന്ന സമയത്ത് ഓരോ പത്തു യോജന കഴിയുമ്പോഴും ഓരോ ധർമ്മാശുപത്രികൾ ഉണ്ടായിരുന്നത്രേ. അവിടെയൊക്കെ ഫ്രീ സർവീസ് ആയിരുന്നു. അവരുടെ ജീവിതത്തിൽ മക്കളൊക്കെ നല്ല നിലയിൽ എത്തിച്ചതിനുശേഷം ശിഷ്‌ടജീവിതം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചിരുന്നവരായിരുന്നു. അത് നമുക്കും സാധിക്കണം. ഈ ശരീരത്തിൽനിന്നും ആത്മാവ് വിട്ടുപോകുന്നതിന് മുമ്പ് നമ്മൾക്ക് എന്തൊക്കെ സാമൂഹ്യസേവനങ്ങൾ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ സാധിക്കണം. ആ മഹത്വം നമ്മളിൽ ഉണ്ടാകണം. അതിന് ജീവിതലക്ഷ്യം വേണം. 5. അപരിഗ്രഹം: പരിഗ്രഹം മറ്റുള്ളവരുടേത് വേണമെന്നുള്ള തോന്നലുകൾ. അപരിഗ്രഹം ഉള്ളതുകൊണ്ട് സന്തോഷിക്കാൻ സാധിക്കില്ല. അത് ജീവിതത്തിൻറെ ഒരു മാർഗ്ഗമാക്കണം. എനിക്കുള്ളത്, ഈശ്വരനെനിക്ക് തന്നത്, എന്നെ അനുഗ്രഹച്ചത്, അതുകൊണ്ട് തൃപ്‌തിപ്പെട്ട് നമുക്ക് ജീവിക്കാൻ സാധിക്കണം. ആവശ്യമില്ലാത്തയിടത്തേക്ക് പരിധിക്കപ്പുറത്തേക്ക് ചാടരുത്. കേരളത്തിൽ 23 ശതമാനം വിദ്യാർത്ഥികളും Psychologically അബ്‌നോർമലാണ്. എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് മുമ്പ്, എൻട്രൻസ് പരീക്ഷയ്‌ക്ക് മുമ്പ് എന്തുകൊണ്ട്? അമ്മ നൽകുന്ന ടെൻഷൻ; അച്ഛൻ നൽകുന്ന ടെൻഷൻ, മക്കളോട് നമ്മൾ പറയാറില്ലേ എൻട്രൻസ് എഴുതി എംബി.ബി.എസ്. എടുത്ത് എം.ഡി. എടുത്ത് നീ നല്ല ഒരു ഡോക്ടർ ആകണമെന്ന്. ഡോക്ടർ ആകണമെന്ന ആഗ്രഹം മാത്രം വച്ച് ആ കുട്ടിയെ വളർത്തുന്നു. എവിടെയെങ്കിലുംവച്ച് പരാജയപ്പെട്ടാൽ കുട്ടിക്ക് ടെൻഷൻ, അമ്മയ്‌ക്ക് ടെൻഷൻ വീട്ടിനകത്തെ അന്തരീക്ഷം എത്ര നെഗറ്റീവാകുന്നു. അല്‌പം തമാശയായിട്ട് ഒന്നു ചിന്തിച്ചുനോക്കുക. എം.ബി.ബി.എസ്. ഡോക്ടർ ആകുന്നതും വെറ്റിനറി സയൻസ് എടുത്ത് ഡോക്ടർ ആകുന്നതും. എം.ബി.ബി.എസ്. എടുത്തവർക്ക് ഒറ്റ മൃഗത്തെ മാത്രമേ ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. വെറ്റിനറി സയൻസ് എടുത്തയാൾക്ക് വിവിധ മൃഗങ്ങളെ ചികിത്സിക്കാൻ സാധിക്കും. ഇങ്ങനെ നമ്മൾ ചിന്തിക്കണം. അല്ലാതെ ഒന്നുമാത്രം നല്ലതാണ്. മറ്റത് ചീത്തയാണെന്ന സ്വഭാവം മാറണം. അവനവനുള്ളതുകൊണ്ട് ഭംഗിയായിട്ട് സംതൃപ്‌തമായിട്ടുള്ള ഒരു ജീവിതം നയിക്കാൻ സാധിക്കണം. 6. ശൗചം- അതായത് ശുചി: സാധിക്കുമെങ്കിൽ ആഴ്‌ചയിൽ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കാൻ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ ലിപ്പോപ്രോട്ടീന് എണ്ണയുടെ ആവരണം അത്യാവശ്യമാണ്. പണ്ട് കേരളത്തിൽ ഉള്ളവർക്ക് സ്‌കിൻ കാൻസർ 0.2 ശതമാനം ആണ് ഉണ്ടായിരുന്നത്. ഇന്ന് കേരളീയർക്ക് 12.8 ശതമാനമാണ് സ്‌കിൻ കാൻസർ. അതിന് കാരണം ഇപ്പോൾ നമ്മൾ എണ്ണതേച്ച് കുളിക്കാറില്ല. അതൊന്ന് ശീലിക്കണം. ശുചിത്വം, ബാഹ്യമായ ശുചിത്വവും ആന്തരികമായ ശുചിത്വവും ഉൾപ്പെടുന്നു. അതിരാവിലെ എഴുന്നേറ്റ് മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുന്നതുപോലെ നല്ല ഒരു Internal Cleaness വേറെയില്ല. രക്‌തത്തിൽ അധികമായിട്ടുള്ള ഷുഗർ ഫിൽറ്റർ ചെയ്‌ത് പുറത്തുപോകും. അതുപോലെ അധികമായിട്ടുളള ഉപ്പും ഫിൽറ്റർ ചെയ്‌ത് പുറത്തേക്ക് പോകും. രക്‌തം ശുദ്ധീകരിക്കാൻ ഇത്രയും ഗുണകരമായ മറ്റൊരു മാർഗം വേറെയില്ല. ശൗചത്തിൽ ഒന്നാമത്തേത് External body Cleaning by bath, and internal body Cleaning by taking watter. ഒരു പ്രാണായാമം- ശ്വാസോച്‌ഛ്വാസം ക്ലീൻ ചെയ്യാൻ ഉപകരിക്കും. പ്രാണായാമം ചെയ്യുന്നതിലൂടെ ബ്ലഡിന് വേണ്ട ഒക്‌സിജൻ ലഭിക്കുന്നു. അപ്പോൾ ശരീരത്തിലെ സെൽസ് ഉണർന്ന് പ്രവർത്തിക്കുന്നു. ഒരു ടെൻഷനും 7. സന്തോഷം: ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഒരഞ്ച് മിനിറ്റ് നമ്മൾക്ക് ഇടവേള കിട്ടിയാൽ ആ അഞ്ചു മിനിറ്റ് നമുക്ക് സന്തോഷിക്കാൻ സാധിക്കണം. നമ്മൾ ഒരാളെ സ്വീകരിക്കുന്നതിന് എയർപോർട്ടിൽ ചെല്ലുന്നു. അപ്പോഴാണ് അറിയുന്നത് ഫ്‌ളൈറ്റ് അര മണിക്കൂർ ലേറ്റാണെന്ന്. അപ്പോൾ സാധാരണയായി നമ്മൾ എന്താണ് ചെയ്യുന്നത്? ആദ്യം പ്രധാനമന്ത്രിയെ ചീത്തവിളിക്കും. പിന്നെ ഏവിയേഷൻ മിനിസ്‌റ്ററിനെ ചീത്തവിളിക്കും. പിന്നെ വിമാനമോടിക്കുന്ന പൈലറ്റിനെ ചീത്തവിളിക്കും. അത് കഴിഞ്ഞ് മൊത്തം ശപിക്കാൻ തുടങ്ങും. ഒരുകാര്യം മനസ്സിലാക്കുക ഇതുകൊണ്ട് പ്രധാനമന്ത്രിയുടെ രക്‌തസമ്മർദ്ദം കൂടില്ല. ഈ ശാപവാക്കുകൾ നമ്മളെത്തന്നെ ടെൻഷനടിപ്പിക്കും. മറിച്ച് ഫ്‌ളൈറ്റ് അര മണിക്കൂർ ലേറ്റാണെന്ന് മനസ്സിലായാൽ അര മണിക്കൂർ ഈശ്വരൻ നമുക്ക് ഫ്രീ റ്റൈം തന്നിട്ടുണ്ട് എന്ന് കരുതുക. ഒരു ജോലിയും ചെയ്യാനില്ല. ഓഫീസിലേക്ക് പോകണ്ട, വീട്ടിലേക്ക് പോകണ്ട. ഒന്നും ചെയ്യേണ്ടതില്ല. ആ അര മണിക്കൂർ സന്തോഷിക്കാൻ പഠിക്കുക. കിട്ടുന്ന അഞ്ചു മിനിറ്റ് ആണെങ്കിലും അത് നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവ് ആകാൻ നോക്കുക. വീട്ടിനകത്താണെങ്കിലും അത് സന്തോഷത്തോടെ കഴിയാൻ ശ്രമിക്കുക. മിക്കവാറും കേരളത്തിൽ പവർ കട്ടുണ്ട്. ആ സമയത്ത് ഭാര്യയും മക്കളും ഭർത്താവും ഒരുമിച്ചിരുന്ന് ഓഫീസിലുണ്ടായ കാര്യങ്ങളോ, കുട്ടികൾ സ്‌കൂളിലുണ്ടായ കാര്യങ്ങളോ പറയുക. ആ അരമണിക്കൂർ സമയം അന്ധകാരം, തമസോമ ജ്യോതിർഗമയ ആക്കാൻ ശ്രമിക്കുക. അല്ലാതെ മെഴുകുതിരി കത്തിച്ച് കുട്ടിയെ പഠിപ്പിക്കാതിരിക്കുക. കാരണം ഈ അര മണിക്കൂർ ഈശ്വരാനുഗ്രഹംകൊണ്ട് ലഭിച്ചതാണെന്ന് വിശ്വസിക്കുക. ആ അര മണിക്കൂർ നമ്മൾ സന്തോഷിക്കാൻ പഠിക്കണം. 8. തപഹ: തപസ്സ്: ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റാൻ ശ്രമിക്കുക. വീട്ടമ്മ ഒരു കപ്പ് ചോറുവയ്‌ക്കുമ്പോൾ അതൊരു തപസ്സാണ്. ഓഫീസിൽ ഫയൽ നോക്കുമ്പോൾ അതൊരു തപസ്സാണ്. ആ തപസ്സ് ജീവിതത്തിൽ അനുവർത്തിക്കാൻ സാധിക്കണം. ഭാര്യയെ നന്നായി നോക്കുന്ന തപസ്സ്. ഓഫീസിൽ കൃത്യസമയത്ത് എത്തുന്ന തപസ്സ്. ഭർത്താവിന് ആവശ്യമുള്ളതൊക്കെ കൊടുക്കുന്ന തപസ്സ്. മക്കളെ വളർത്തുന്ന തപസ്സ്. ഓഫീസിൽ നാം ചെയ്‌തുതീർക്കേണ്ട കർമ്മമെന്ന തപസ്സ്. എല്ലാം ഒരു തപസ്സുപോലെ ചെയ്യുവാൻ കഴിയണം. വളരെ സന്തോഷത്തോടുകൂടി ഒരു പ്രവൃത്തി ചെയ്യുവാനെടുക്കുന്ന കലോറി താപത്തിൻറെ എത്രയോ മടങ്ങ് വേണം; അത് മനസ്സില്ലാ മനസ്സോടെ ശപിച്ചുകൊണ്ട് ചെയ്യാൻ. അതായത് അർദ്ധമനസ്സോടുകൂടി നെഗറ്റീവ് ചിന്തിച്ച് ഒരു കാര്യവും ചെയ്യരുത്. ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ ഇന്ന് ഇത്രയും ജോലി ചെയ്‌തിട്ടും എനിക്ക് ഒരു ക്ഷീണവുമില്ലെന്ന്. അത് മുകളിൽ പറഞ്ഞ കാരണംകൊണ്ടാണ്. നിറഞ്ഞ സംതൃപ്‌തിയോടുകൂടിയാണ് ആ ജോലി ചെയ്‌തത്. എനർജി കുറച്ചേ ചെലവായുള്ളൂ. 9. സ്വാധ്യായം: നിങ്ങൾ എവിടെ വർക്കു ചെയ്യുകയാണെങ്കിലും ഏതു ജോലി ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച് പരമാവധി അറിവു നേടണം. നിങ്ങൾ ഒരു ക്ലെർക്കാണെങ്കിൽ ഒരു ക്ലെർക്ക് അറിയേണ്ട എല്ലാക്കാര്യങ്ങളും പരമാവധി പഠിക്കണം. ഒരു വീട്ടമ്മയാണെങ്കിൽ ഉണ്ടാക്കാൻ സാധിക്കുന്ന എല്ലാ കറികളും ഉണ്ടാക്കാൻ പഠിക്കണം. പഠിച്ചാൽ മാത്രം പോരാ ഭർത്താവിന് തിന്നാൻ പാകത്തിന് ഉണ്ടാക്കണം. അതാണ് സ്വാധ്യായംകൊണ്ട് അർത്ഥമാക്കുന്നത്. പഠിക്കുക; എല്ലാം പഠിക്കുക. ജീവിതത്തിൽ സാധിക്കുന്ന അത്രയും അറിവു നേടുക. 10. ഈശ്വര പ്രണിധാനം: ഈശ്വരൻ എന്നൊരു ശക്‌തിയുണ്ടെന്ന് മനസ്സിലാക്കുക. ചിലർ ചോദിക്കാറുണ്ട് നിങ്ങൾ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്? ഉത്തരം പറയുന്നതിന് മുമ്പ് നിങ്ങൾ ഒന്നുകിൽ ജിയോഗ്രഫി ചാനൽ ഓണ് ചെയ്യുക അല്ലെങ്കിൽ ഡിസ്‌ക്കവറി ചാനൽ ഓണ് ചെയ്യുക. 87 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട് ഭൂമിയിൽ. അത് ജനിച്ച് വലുതായി മരിക്കുന്ന സീൻ വരെ നിങ്ങൾക്ക് അതിൽ കാണാൻ സാധിക്കും. കടപ്പാട് : ഓം നമോ ഭഗവതേ വാസുദേവായ! ശ്രീ ഗുരുവായൂരപ്പൻ

No comments: