Sunday, April 05, 2026

*ഈ ലോകജീവിതത്തിൽ ഒരാൾക്ക് പോലും സദാസമയം അയാൾ ആഗ്രഹിച്ച വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ സാധിക്കാറില്ല! എന്നാൽ സ്വയം വെട്ടി തെളിക്കുന്ന വഴികളിൽ അവനവന്റേതായ സന്തോഷം കണ്ടെത്താൻ ഒരുപക്ഷെ കഴിഞ്ഞാൽ അത് തന്നെയാണ് തികഞ്ഞ സൗഭാഗ്യം. അന്ധനായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരാൾക്ക് ജീവിത മദ്ധ്യേ കാഴ്ച ലഭിച്ചാൽ, അയാൾക്ക് അതുവരെ സഹായിയും, വഴികാട്ടിയും, സന്തത സഹചാരിയും ആയിരുന്ന വടി ആയിരിക്കും ആദ്യം വലിച്ചെറിയുക. പലർക്കും പലരോടുമുള്ള സ്നേഹവും സൗഹൃദവും എല്ലാം ഓരോരുത്തരുടെ കാര്യസാധ്യം, ആഗ്രഹപൂർത്തീകരണം വരയേ ഉണ്ടാവൂ. എന്നാൽ മറുപടി ആയി ഒന്നും പ്രതീക്ഷിക്കാതെ വ്യവസ്ഥകൾ ഇല്ലാതെ പരസ്പരം കൊടുക്കുകയും വാങ്ങുകയും, അത് കൃത്യമായി ആസ്വദിക്കുകയും ചെയ്യുന്നത് തന്നെ ആണ് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ രൂപം....!*

No comments: