ആയുരാരോഗ്യ സൗഖ്യത്തിന് (ഇന്ന് ധന്വന്തരി ജയന്തി)
· October 17, 2017
തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ധന്വന്തരീജയന്തി
നമാമി ധന്വന്തരിമാദിദേവം
സുരാസുരൈര്‍വന്ദിത പാദപത്മം
ലോകേ ജരാരുഗ് ഭയമൃത്യു നാശം
ദാദാര മീശം വിവിധൗഷധീനാം .
അര്‍ത്ഥം: ആദി ദേവനായ ധന്വന്തരിക്കു നമസ്‌കാരം. ദേവന്മാരും അസുരന്മാരും അങ്ങയുടെ പാദപത്മത്തെ വന്ദിക്കുന്നു. അങ്ങ് ലോകത്ത് ജരാനരകളേയും മൃത്യുഭയത്തേയും ഇല്ലാതാക്കുന്നു. അങ്ങ് വിവിധങ്ങളായ. ഓഷധങ്ങള്‍ നല്‍കിയ ഈശ്വരനാണ്.
തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ധന്വന്തരീജയന്തി. ആയുഷ് മന്ത്രാലയം ധന്വന്തരീജയന്തി ഭാരതിയ ആരോഗ്യദിനമായി ആഘോഷിക്കുവാന്‍ 2016 ല്‍ ആഹ്വാനം ചെയ്തു. ഭോപ്പാല്‍ കേന്ദ്രമാക്കി അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഭാരതിയുടെ ജന്മദിനവും ഈ ദിനത്തില്‍ തന്നെ. ആരോഗ്യയുക്ത വ്യക്തി, കുടുംബം ,ഗ്രാമം, രാഷ്ട്രം ഇതാണ് ആരോഗ്യ ഭാരതിയുടെ ലക്ഷ്യം. പഞ്ചമുഖി പ്രവര്‍ത്തനമാണ് നടത്തുന്നത്.
ആരോഗ്യമിത്രയോജനയിലൂടെ ജനമാനസങ്ങളുടെ സര്‍വ്വ സ്പര്‍ശിയും സര്‍വ്വ വ്യാപിയുമായ ആരോഗ്യ സംഘടന. ആരോഗ്യയുക്ത ജീവിതചര്യ പോലുള്ള ആരോഗ്യ വിഷയങ്ങളില്‍ പ്രബോധനം, അഷ്ടാംഗ യോഗം പോലുള്ള വിഷയങ്ങളില്‍ പരിശീലനം കൊടുക്കല്‍, ചികിത്സാ സഹായം പോലുള്ള സേവനങ്ങള്‍, ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സമരാത്മകമായ പങ്കാളിത്തം ഇതൊക്കെയാണ് ആരോഗ്യഭാരതിയുടെ ലക്ഷ്യം. ആരോഗ്യകരമായി കഴിയുക എന്നത് ഓരോ വ്യക്തിയും തങ്ങളുടെ കര്‍ത്തവ്യവും അവകാശവും സ്വഭാവവുമായി കരുതണം.
ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം ആരോഗ്യമൂലമുത്തമം. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം. ഈ ചൊല്ലുകള്‍ ആരോഗ്യ പ്രാധാന്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നമുക്ക് പത്തു തലത്തിലുള്ള ആരോഗ്യം വേണ്ടതുണ്ട്. ശാരീരികവും മാനസികവും, ബൗദ്ധികവും ആത്മീയവും, സാമൂഹികവും സാംസ്‌കാരികവും, പാരിസ്ഥിതികവും സാമ്പത്തികവും, വൈകാരികവും വൈചാരികവും എന്നിങ്ങനെ. ഇന്ന് മാനവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ആരോഗ്യത്തെ സംബന്ധിച്ച ഈ നിലപാടുകളും കാഴ്ചപ്പാടുകളും പരിഗണിക്കപ്പെടണം.
ജന്മഭൂമി: http://www.janmabhumidaily.com/news721811#ixzz4vimNORHC
No comments:
Post a Comment