ഭഗവാന് തന്റേതു തന്നെയായ സത്വ, രജസ്സ്, തമോ ഗുണങ്ങളെ, (സൃഷ്ടി, സ്തിഥി, സംഹാര കര്‍മ്മങ്ങള്‍ക്കു വേണ്ടി ) മായാ ബന്ധനത്താല്‍ കാല, കര്‍മ്മ, സ്വഭാവം എന്നീ മൂന്നവസ്ഥകള്‍ വിരചിക്കുന്നു. ഈശ്വര പ്രേരണയാല്‍, കാലത്താല്‍ ബന്ധിതമായ തൃഗുണ ങ്ങള്‍ക്ക് ക്ഷോഭവും, സ്വഭാവത്താല്‍ ത്രിഗുണങ്ങള്‍ ബന്ധിക്കപ്പെട്ടപ്പോള്‍ പരിണാമവും, കര്‍മ്മ ബന്ധിതമായ ത്രിഗുണത്തില്‍ നിന്ന് മഹത്വതവും ഉണ്ടായി. ക്രമേണ ഈ ത്രിഗുണങ്ങളുടെ സ്വാധീനം കൊണ്ട് മഹത്വത്തില്‍ നിന്ന് ദ്രവ്യ, ജ്ഞാന, ക്രിയാ ശക്തിയൊടു കൂടിയ, തമോഗുണ പ്രധാനമായ അഹങ്കാരം ജനിക്കുന്നു. അഹങ്കാരം കര്മ്മബന്ധതാല് വീണ്ടും സ്വാത്വികം, രാജസം, താമസം ആയി വിവക്ഷിക്കുന്നു. ഇതില്‍, താമസാഹങ്കാരത്തില്നിന്നു 'ശബ്ദ 'ഗുണത്തോട് കൂടിയ ആദ്യ ഭൂതമായ ആകാശം ജനിച്ചു.(ഭാഗവതം)
No comments:
Post a Comment