പഞ്ചഭൂതങ്ങളൂം അതിന്റെ ഗുണങ്ങളും.
'ശബ്ദ 'ഗുണത്തോട് കൂടിയ ആദ്യ ഭൂതമായ ആകാശം ജനിച്ചു. ശബ്ദത്തിന്റെ് ധര്‍മ്മം, ദൃഷ്ടാവ്, ദൃശ്യം ഇവയെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കുക എന്നതാണ്. ഈ അവബോധത്തില്‍ നിന്നും സ്പര്‍ശ ഗുണത്തോടു കൂടിയ 'വായു ' എന്ന ഭൂതം ഉത്ഭവിച്ചു. വായു സ്പര്ശുന ധര്‍മ്മത്തിലൂടെ ദൃഷ്ടാവിനെയും, ദൃശ്യത്തെയും ബന്ധിപ്പിക്കുന്നു. സ്പര്‍ശ ഗുണതിനപ്പുറം വായു ഭൂതത്തിനു പ്രാണ ബലം, ഓജസ്സ്, മനോബലം, ദേഹശക്തി എന്നിവയും ഉണ്ട്. കാല, കര്‍മ്മ സ്വഭാവതാല്‍ പ്രേരിതമായി, വായുവില്‍ നിന്ന് ശബ്ദ, സ്പര്‍ശ ഗുണതോട് കൂടിയ തേജസ്വരൂപിയായ അഗ്നി ഭൂതം സംജാതമായി. ശബ്ദ, സ്പര്‍ശ, രൂപ ഗുണാധിഷ്ടിതമായ അഗ്നിയില്‍നിന്നു രസ ഗുണപ്രധാനമായ ജല ഭൂതം ഉത്ഭവിച്ചു. ശബ്ദ, സ്പര്‍ശ, രൂപ, രസഗുണ പ്രധാനമായ ജലത്തില്‍ നിന്ന് ഈ ഗുണങ്ങള്‍ക്കെല്ലാം ഉപരിയായി ഗന്ധ സമ്പുഷ്ടമായ പൃഥ്വി ഭൂതം സംജാതമായി. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധ തന്മാത്രകള് ഉള്‍കൊള്ളുന്ന പഞ്ച ഭൂതങ്ങള്‍ സൃഷ്ടിയുടെ പ്രേരക ശക്തിയായി ഭവിച്ചു. ഇതെല്ലാം താമസാഹങ്കാര ജന്യമാണ്...((ഭാഗവതം).
No comments:
Post a Comment