നമ്മുടെ ഉള്ളിലുള്ള സന്തോഷത്തെ അറിയാതെ സന്തോഷത്തിനു വേണ്ടി അലയുന്നു.. ഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ള ചെറുപ്പക്കാരുടെ മുഖത്തു മാത്രമേ സന്തോഷത്തിന്റെ ഒരു തെളിച്ചമുള്ളു. മുപ്പതു വയസ്സ് കഴിഞ്ഞവരുടെ മുഖത്ത് എല്ലാം നഷ്ടപ്പെട്ടുപോയ ഒരു ഭാവമാണ്. വരണ്ട മുഖത്തോടെ, മരണവീട്ടില്‍ നിന്നിറങ്ങിവരുന്ന ഭാവത്തോടെ, വളരെ ഗൗരവത്തോടെ, അവരെല്ലാം എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടിരിക്കുന്നു.
എന്തിനു പുറത്തു പോകണം? സ്വയം കണ്ണാടിയില്‍ ഒന്നു നോക്കൂ. അഞ്ചു വയസ്സുകാരനായി ചിത്രശലഭത്തിന്റെ പിന്നാലെ ഓടിയിരുന്ന കാലത്ത് നിങ്ങളുടെ മുഖത്ത് ഉണ്ടായിരുന്ന ആഹ്ളാദവും ഉല്‍സാഹവും ഇപ്പോഴുണ്ടോ? ചിത്രശലഭത്തെ തൊട്ടു നോക്കിയപ്പോള്‍, അതിന്റെ ശരീരത്തിലെ നിറമുള്ള പൊട്ടുകള്‍ നിങ്ങളുടെ കയ്യില്‍ പറ്റിയപ്പോള്‍, ഇതിനെക്കാള്‍ മഹത്തായതൊന്നും സംഭവിക്കാനില്ല എന്ന മട്ടില്‍ നിങ്ങളുടെ മനസ്സ് ആഹ്ളാദം കൊണ്ട് നിറഞ്ഞു തുളുമ്പിയിരുന്നു. ആ പ്രായത്തില്‍ നിങ്ങളുടെ പക്കല്‍ എന്തുണ്ടായിരുന്നു?
ഇപ്പോഴോ? ഉന്നതവിദ്യാഭ്യാസം, കംമ്പ്യൂട്ടര്‍, വീട്, കുടുംബം, മോട്ടോര്‍സൈക്കിള്‍, കാര്‍, ഒന്നാം തീയതി ആയാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് വീഴുന്ന കനത്ത ശമ്പളം, ഉറങ്ങാന്‍ പോകുമ്പോഴും സന്തതസഹചാരിയായി സെല്‍ഫോണ്‍, എത്ര സമ്പാദ്യമാണു നിങ്ങള്‍ നേടിയിരിക്കുന്നത്. ചില നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകം മുഴുവന്‍ കീഴടക്കി എന്ന് വീമ്പിളക്കിയിരുന്ന ചക്രവര്‍ത്തിമാര്‍ക്കു പോലും ഇത്ര സൗകര്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെ സൗകര്യങ്ങളും സമ്പാദ്യങ്ങളും പെരുകി വളര്‍ന്നപ്പോള്‍ ഒപ്പം നിങ്ങളുടെ സന്തോഷവും പതിന്മടങ്ങ് കൂടിയോ?.
sadguru
No comments:
Post a Comment