Saturday, October 07, 2017

"സ്വാമി ശരണ" ത്തിന്റെ അർത്ഥമെന്താണന്ന് നോക്കാം
--------------------------------------------------
"സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ "
`സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന സമയത്ത് പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.
`മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ `മി' ആകുമ്പോൾ `ശിവശക്തി' യാകുന്നു. ശിവശക്തി സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെയുംസൂചിപ്പിക്കു
"ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം."
`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ശത്രുസംഹാരത്തെയാണ് സൂചിപ്പിക്കുന്നത്. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ ഉണ്ടാക്കാനുള്ള ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്ന ഭക്തൻ വിനയമുള്ളവനും അഹങ്കാരമില്ലാത്തവനുമായിരിക്കണമെന്നുള്ള തത്ത്വം ഇവിടെ വ്യക്തമാകുന്നു.
സ്വാമിയേ ശരണമയ്യപ്പാ !!
പി . എം . എൻ . നമ്പൂതിരി .

No comments: