മാനസപൂജയ്ക്കും പ്രാര്‍ത്ഥനയില്‍ സവിശേഷതയുണ്ട്. കുടുംബത്തില്‍ തന്നെയോ നമുക്കുവേണ്ടിയോ എന്തെങ്കിലും കാരണത്താല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിയോടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക.
മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമദീപാദികള്‍ നല്‍കി അന്നപാനീയങ്ങള്‍ നല്‍കി ഭഗവാന്റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും സൂക്തങ്ങളും, സ്‌തോത്രങ്ങളും ജപിച്ച് അര്‍ച്ചയും നടത്തി അവസാനം ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പും അപേക്ഷിച്ച് ദേവീ ദേവന്മാര്‍ക്ക് നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം.
അതായത്, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണം. മാനസപൂജയും ഭഗവാനെ ആരാധിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news716934#ixzz4urnBZIQY
No comments:
Post a Comment