Thursday, October 05, 2017

അക്ഷരം
************
സ്വന്തം ഇച്ഛാശക്തിയാല്‍ ”പരാ” എന്ന നാദം മൂലാധാരസ്ഥിതയായ കുണ്ഡിലിനിയില്‍ രൂപപ്പെടുന്നു. ആ ശബ്ദം സ്വന്തം ഇച്ഛയാല്‍ തന്നെ പ്രാണവായുവിന്റെ രൂപത്തില്‍ മുകളിലേക്കുയരുകയും സ്വാധിഷ്ഠാന ചക്രത്തിലെത്തുമ്പോള്‍ മനസ്സുമായി യോജിക്കുകയും ഈ നിലയില്‍ ”പശ്യന്തി” എന്നറിയുകയും ചെയ്യുന്നു. വീണ്ടും മുകളിലേക്കു തന്നെ ഉയര്‍ന്ന് അനാഹത ചക്രത്തിലെത്തുമ്പോള്‍ ബുദ്ധിയുടെ ചേര്‍ച്ച കൂടിയുണ്ടാകുകയും ”മധ്യമ” എന്നും, വീണ്ടും ഉയര്‍ന്ന്, തൊണ്ടയിലുള്ള വിശുദ്ധിചക്രത്തിലെത്തി, പല്ല്, നാക്ക്, ചുണ്ട് ഇവയില്‍ തട്ടി പുറത്തേക്കു പ്രവഹിക്കുമ്പോള്‍ ”വൈഖരി”യായിത്തീരുന്നു.

ഒരക്ഷരം ഉച്ചരിക്കപ്പെടുമ്പോള്‍, പരാ, പശ്യന്തി, മധ്യമ, വൈഖരി എന്നീ ഭാവങ്ങളിലൂടെ രൂപാന്തരം സംഭവിച്ച്, ഊര്‍ജ്ജ സംഘാതമായി (വൈഖരി) പുറത്തേക്ക് പ്രസരിക്കുന്നു. നാം കേള്‍ക്കുന്ന അക്ഷരവാക്കുകളുടെ ശക്തിയായിത്തീരുന്ന പ്രക്രിയയാണിത്. ”അക്ഷരം” നാശമില്ലാത്തത്, അത് ഊര്‍ജ്ജമാകുന്നു. അതിനാല്‍ അക്ഷരങ്ങള്‍ക്കും ശക്തിയുണ്ടാകുന്നു. ഈ ശക്തിയുടെ അക്ഷരദേവതയാണ്, ജ്ഞാനസ്വരൂപമായ സരസ്വതി...rajeev

No comments: