ദേവേന്ദ്രന്റെ മദത്തിന്റെ പ്രത്യാഘാതമായാണ് മത്സരാസുരന്‍ വെല്ലുവിളിയുമായി വന്നത്. ശുക്രാചാര്യരുടെ നിയോഗമേറ്റെടുത്ത് മത്സരാസുരന്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹത്തിനായി തപം ചെയ്തു. തപശ്ശക്തികൊണ്ട് രുദ്രാനുഗ്രഹം നേടി അസുരകുലത്തിന്റെ അധിപതിസ്ഥാനം ഏറ്റെടുത്തു.
ശ്രീഗണേശന് വിവിധ അവതാരങ്ങളോ? പലര്‍ക്കും സംശയം. ലക്ഷ്മീ സമാനനായ ശ്വേതഗണപതിയെക്കുറിച്ച് കേട്ടപ്പോഴാണ് ഇത്തരം സംശയങ്ങള്‍ ഉദിച്ചത്.
അതെ. ശ്രീഗണേശന് പല അവതാരങ്ങളുണ്ട്. അല്ലെങ്കിലും ദൈവികചൈതന്യം വിവിധ രൂപത്തിലും ഭാവത്തിലും പലരിലും കൂടി അവതരിച്ച് സത്യവും ധര്‍മവും രക്ഷിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് അറിയാനുള്ള അവസരം മായയാല്‍ നിഷേധിക്കപ്പെടുകയാണ്. ഇതൊന്നും സാധാരണക്കാര്‍ തിരിച്ചറിയാത്തത് മായാബന്ധം കൊണ്ടുമാത്രമാണ്.
പുല്ലായും പുലിയായും കാറ്റായും കടലായും എല്ലാം ഭഗവാന്‍ അവതരിക്കുന്നുണ്ട്. എന്നാല്‍ മായയുടെ ബന്ധനത്താല്‍ ആരും തിരിച്ചറിയാറില്ല എന്നുമാത്രം.
ദേവേന്ദ്രന്റെ മദത്തിന്റെ പ്രത്യാഘാതമായാണ് മത്സരാസുരന്‍ വെല്ലുവിളിയുമായി വന്നത്. ശുക്രാചാര്യരുടെ നിയോഗമേറ്റെടുത്ത് മത്സരാസുരന്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹത്തിനായി തപം ചെയ്തു. തപശ്ശക്തികൊണ്ട് രുദ്രാനുഗ്രഹം നേടി അസുരകുലത്തിന്റെ അധിപതിസ്ഥാനം ഏറ്റെടുത്തു.
കര്‍മബലംകൊണ്ട് അസുര സമ്രാട്ടായി. നാഗലോകവും ദേവലോകവും യക്ഷലോകവും ഗന്ധര്‍വലോകവുമെല്ലാം തന്റെ കാല്‍ക്കീഴിലാക്കി. ദേവേന്ദ്രനും മറ്റു ദേവന്മാരും ആയുസ്സു കാക്കാനായി ഭയപ്പെട്ടോടി. ബ്രഹ്മവിഷ്ണു രുദ്രന്മാരുടെയെല്ലാം മുന്‍പില്‍ അഭയത്തിനായി യാചിച്ചു. എന്നാല്‍ ഇന്ദ്രന്റെ മദം തീര്‍ക്കേണ്ടതും ആവശ്യമായതിനാല്‍ അവരാരും ഇടപെട്ടില്ല. കാലം അനുകൂലമാകും വരെ കാത്തിരിക്കാനാണ് ശ്രീരുദ്രന്‍ ദേവന്മാരോടുപദേശിച്ചത്.
മരണവെപ്രാളവുമായി ഇന്ദ്രാദികള്‍ വീണ്ടും ഓടിയൊളിച്ചു.
ഇന്ദ്രാദികള്‍ എവിടെയുണ്ട് എന്നറിയാന്‍ മത്സരാരുസരന്‍ എല്ലാ ദിക്കിലും ദൂതന്മാരെയും ചാരന്മാരെയും നിയോഗിച്ചിരുന്നു. അവര്‍ക്ക് ദേവന്മാരുടെ ഒളിസങ്കേതം കണ്ടെത്താനായില്ല.
പക്ഷേ ചാരന്മാര്‍ വേറെ ചില കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി. സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെട്ട ദേവേന്ദ്രന്‍ പ്രമുഖ ദേവന്മാരോടൊപ്പം ബ്രഹ്മാവിഷ്ണുമഹേശന്മാരെക്കണ്ട് ചര്‍ച്ച നടത്തിയിരിക്കുന്നു. മത്സരാസുരനെ വധിക്കാനുള്ള മാര്‍ഗമന്വേഷിച്ചാണ് ഇവരുടെ ഗൂഢാലോചനയെന്നും ചാരന്മാര്‍ അസുരരാജനെ വിവരമറിയിച്ചു.
ഇതിനിടെ ഇന്ദ്രാദികള്‍ കാനനപാതയില്‍ ദത്താത്രേയ മഹര്‍ഷിയെ കണ്ടെത്തി. തങ്ങളുടെ ദയനീയാവസ്ഥ ദത്താത്രേയന്‍ എന്ന ആ ലോകഗുരുവിനെ ബോധ്യപ്പെടുത്തി. രക്ഷാമാര്‍ഗത്തിനായി ആ മഹാഗുരു ഒരു ഉപദേശം നല്‍കി ഒരു ഏകാക്ഷരമന്ത്രം ദേവന്മാര്‍ക്ക് ഉപദേശിച്ചു.
jayasankar
No comments:
Post a Comment