അധികം സംസാരിക്കാതെ വാക്കുകള്‍ ഉള്ളിലടക്കി ശീലിക്കണം. അപ്പോള്‍ വാക്കുകള്‍ മുമ്പത്തേക്കാള്‍ കരുത്താര്‍ജ്ജിക്കുന്നതു കാണാം. അഹങ്കാരത്തെ വളര്‍ത്തുവാന്‍, തെറ്റിദ്ധാരണകളെ മാറ്റുവാന്‍, അസഹിഷ്ണുതകൊണ്ട്, പറഞ്ഞു ജയിക്കുവാന്‍, കോംപ്ളക്സുകള്‍കൊണ്ട്. എന്നിങ്ങനെ പലകാരണങ്ങള്‍കൊണ്ടും നാം അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. മുന്നിലേയ്ക്കു കുതിക്കുവാന്‍ പിന്നിലേയ്ക്ക് ആഞ്ഞ് ശക്തി സംഭരിക്കുന്നതുപോലെ വാക്കുകളെ കഴിയുന്നത്ര ഉള്ളില്‍ അടക്കിവേണം ശക്തി ആര്‍ജ്ജിക്കേണ്ടത്. അനാവശ്യമായി സംസാരിച്ചു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് അവനവന്‍റെ ദൗര്‍ബല്യംകൊണ്ട് തന്നെയാണ്. ദുര്‍ബലന്‍റെ വാക്കുകള്‍ക്ക് എന്തു ശക്തിയുണ്ടാവാനാണ്! വാക്കുകള്‍ ഉള്ളില്‍ ഉണരുമ്പോള്‍ അതുപോലെ പുറത്തേയ്ക്കുവിടാതെ കരുതലോടെ ഇരുന്നാല്‍ അതില്‍നിന്ന് സ്വന്തം ദൗര്‍ബല്യങ്ങളെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പലപ്പോഴും നാം ദൗര്‍ബല്യങ്ങള്‍ കാരണണമാണ് സംസാരിക്കാറുള്ളത്. അങ്ങനെയാകുമ്പോള്‍ വാക്കുകള്‍ അടക്കുക എന്നു പറയുന്നത് ദൗര്‍ബല്യങ്ങളെ അടക്കുന്നു എന്നതുതന്നെയാണ്. ആന്തരിക ബലം വാക്കുകള്‍ അടങ്ങുന്നതിനനുസരിച്ച് ഉണ്ടാകുന്നു. വാക്കുകള്‍ അടക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ കഴിയുന്നത്രയും തവണ ഉള്ളില്‍ ഒരു നാമമോ മന്ത്രമോ ജപിക്കണം. ഓം...krishnakumar
No comments:
Post a Comment