Wednesday, April 18, 2018

ഉപനിഷത്തുകളില്‍ ഏകത്വവാദം രണ്ടു രീതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യത്തെ രീതിയനുസരിച്ച് ബ്രഹ്മം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തേതനുസരിച്ച് ബ്രഹ്മം യാതൊന്നിനെയും ഉള്‍ക്കൊള്ളുന്നില്ല. ആദ്യത്തെ സങ്കല്പമനുസരിച്ചുള്ള ബ്രഹ്മത്തെ 'സപ്രപഞ്ചം' എന്നും രണ്ടാമത്തേതിനെ 'നിഷ്പ്രപഞ്ചം' എന്നും വിശേഷിപ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്തിലെ 'ശാണ്ഡില്യവിദ്യ' എന്ന വിഭാഗത്തില്‍ സപ്രപഞ്ചബ്രഹ്മത്തിന്റെ നിര്‍വചനവും വിവരണവും കാണാം.

No comments: