ശകുനിയെ നന്നായി അറിയാവുന്ന വിദുരർ ഒരു ചാരനെ വാരണാവതത്തിലേക്ക് അയച്ചു. കോലരക്കിന്റെ വീടിന്റെ രഹസ്യം മനസ്സിലാക്കിയ ശേഷം യുധിഷ്ഠിരനെ കാണാനായി പുറപ്പെട്ടു.
യുധിഷ്ഠിരനോട് അനുജന്മാർ പറഞ്ഞു. ദുര്യോധനന് മനസ്സിലായി ഇനി യുധിഷ്ഠിരൻ തന്നെ രാജാവാകും എന്ന്, അത് കൊണ്ട് പുതിയ വീട് ഒക്കെ തന്നു അടുക്കാൻ നോക്കുകയാണ് എന്ന്.
അർജ്ജുനൻ : ഒരു പക്ഷെ അതിനുമപ്പുറം എന്തെങ്കിലും ചതി ഇതിൽ കാണും അതുകൊണ്ട് ചേട്ടൻ ഒറ്റയ്ക്ക് പോകേണ്ട, ഞങ്ങളും കൂടെ വരാം.
യുധിഷ്ഠിരൻ : അത് കൊള്ളാം എന്നാൽ കൂടുതൽ രസമാകും.
നകുലൻ : നമുക്ക് അമ്മയെയും (കുന്തിയെയും) കൊണ്ട് പോകാം.
ഭീമൻ : എങ്കിൽ വളരെ നല്ലത്.
യുധിഷ്ഠിരൻ : എല്ലാവരും കൂടി പോകാൻ വല്ല്യച്ഛൻ സമ്മതിക്കുമോ? ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ട് നമുക്ക് തീരുമാനിക്കാം.
യുധിഷ്ഠിരൻ : എല്ലാവരും കൂടി പോകാൻ വല്ല്യച്ഛൻ സമ്മതിക്കുമോ? ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ട് നമുക്ക് തീരുമാനിക്കാം.
യുധിഷ്ഠിരൻ ധൃതരാഷ്ട്രരുടെ അനുമതി വാങ്ങാൻ പോയി.ഈ സമയമാണ് വിദുരർ അവിടെയെത്തിയത്.യുധിഷ്ഠിരനെ കാണാൻ കഴിയാതെ വിദുരർ അവിടെ നിന്നും മടങ്ങി.
യുധിഷ്ഠിരൻ ധൃതരാഷ്ട്രരോട് സമ്മതം ചോദിച്ചപ്പോൾ ദുര്യോധനൻ അവിടെയുണ്ടായിരുന്നു
ദുര്യോധനൻ : അത് ഇത്ര ചോദിക്കാൻ ഉണ്ടോ? അനിയന്മാരും അമ്മയും എല്ലാവരും കൂടിയാകുമ്പോൾ നല്ല രസമായിരിക്കും. അവരും വാരണാവതത്തിലെ ഉത്സവമൊക്കെ കണ്ടു ആസ്വദിക്കട്ടെയല്ലേ അച്ഛാ...?
ദുര്യോധനൻ : അത് ഇത്ര ചോദിക്കാൻ ഉണ്ടോ? അനിയന്മാരും അമ്മയും എല്ലാവരും കൂടിയാകുമ്പോൾ നല്ല രസമായിരിക്കും. അവരും വാരണാവതത്തിലെ ഉത്സവമൊക്കെ കണ്ടു ആസ്വദിക്കട്ടെയല്ലേ അച്ഛാ...?
ധൃതരാഷ്ട്രർ : അതെ അവരും വാരണാവത ത്തിലേക്ക് പോകട്ടെ.
അനുവാദം കിട്ടി തിരിച്ചെത്തിയപ്പോൾ വിദുരർ വന്ന കാര്യം അറിഞ്ഞു. വിദുരറെ കാണാൻ യുധിഷ്ഠിരൻ പോയി. പക്ഷെ, ആ സമയം വിദുരർ രാജാവിന്റെയടുത്തായിരുന്നു. നിരാശനായി യുധിഷ്ഠിരൻ തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ വിദുരറെ കണ്ടു മുട്ടി. പക്ഷെ വിദുരർക്കു എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് ശകുനിയും ദുര്യോധനനും അവിടെയെത്തി.
ചാരന്മാർ വഴി ശകുനി അറിഞ്ഞിരുന്നു, വിദുരർ യുധിഷ്ഠിരനെ കാണാൻ ചെന്നിരുന്ന കാര്യം. അതുകൊണ്ട് വിദുരർ പാണ്ഡവര്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നത് തടയാനായിരുന്നു ശകുനിയുടെ ഈ സന്ദർശനം.
അടുത്ത ദിവസം അതിരാവിലെ ആയിരുന്നു പാണ്ഡവർ വാരണാവതത്തിലേക്ക് പോകുന്ന ദിവസം. അത് കൊണ്ട് സൂചനകൾ വഴി വിവരം ശത്രുക്കളുടെ മുന്നിൽ വെച്ചു തന്നെ പാണ്ഡവരോട് പറയാൻ വിദുരർ തീരുമാനിച്ചു.
അല്പസമയം സംസാരിച്ചിരുന്ന ശേഷം.
വിദുരർ : ഇപ്പോൾ വസന്തകാലമാണ് അല്ലേ ? പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് കണ്ടാൽ കാട്ടുതീ പടർന്നതാണെന്ന് തോന്നുമല്ലേ? നിങ്ങൾക്ക് അറിയാമോ കാട്ടു തീയിൽ നിന്നും രക്ഷപ്പെടുന്ന ജീവി ഏതാണ് എന്ന് ?
വിദുരർ ചോദ്യം ദുര്യോധനനോടാണ് ആദ്യം ചോദിച്ചത്.
ദുര്യോധനൻ : കാട്ടു തീയിൽ നിന്ന് രക്ഷപെടുന്ന ജീവിയോ? എനിക്കറിയില്ല.
വിദുരർ : എലിയാണ് കാരണം അത് എപ്പോഴും മാളത്തിലായിരിക്കും.
അല്പസമയം കഴിഞ്ഞു വിദുരർ അവിടെ നിന്നും പോയി
No comments:
Post a Comment