രാമന്‍ ചോദിച്ചു: അഹംകാരത്തെ സംബന്ധിച്ച ഉണ്മ അങ്ങനെയാണെങ്കില്‍ മഹാമുനേ അങ്ങ് വസിഷ്ഠനെന്ന് നാമധാരിയായി എങ്ങനെയാണിവിടെ നില്‍ക്കുന്നത്?
രാമന്‍ ഇത് ചോദിക്കേ വസിഷ്ഠന്‍ കുറച്ചു നിമിഷം നിശ്ശബ്ദനായിരുന്നു. സഭാവാസികള്‍ ആശങ്കിതരായി.
അതുകണ്ട് രാമന്‍ വീണ്ടും ചോദിച്ചു: എന്താണ് മാമുനേ അങ്ങ് മൌനിയായത്? മഹാത്മാക്കളായ ഋഷിവര്യന്മാര്‍ക്ക് ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളില്ല.
വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഉത്തരം പറയാതെ മൌനമവലംബിച്ചത് ഉത്തരം അറിയാഞ്ഞിട്ടല്ല. കാരണം മൌനം മാത്രമാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം എന്നതുകൊണ്ടാണ്.
No comments:
Post a Comment