അത്മാഭിരാമനായിരിക്കുമ്പോള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് നിന്നെ മുറിക്കാനാവില്ല. ആത്മജ്ഞാനത്തെ ഒന്നിനും മുറിവേല്പ്പിക്കാനാവില്ല. അഗ്നിയ്ക്ക് എരിക്കാനാവില്ല, മഴയ്ക്ക് നനയ്ക്കാനാവില്ല. കാറ്റിന് ഉണക്കാനാവില്ല.
ആത്മജ്ഞാനമെന്ന ഉറച്ചതൂണില്‍ പിടിച്ചിരിക്കുക. ആത്മാവ് ജനനമരണജരാനരകള്‍ക്ക് അപ്രാപ്യമാണെന്നറിയുക.
ബാഹ്യമായി തികച്ചും കര്‍മ്മോല്‍സുകനായി, അത്മജ്ഞാനത്തില്‍ ഉറച്ചു ജീവിക്കുക. ഒരിക്കലും വാസനകളുടെ ബന്ധനത്തില്‍ വീഴാതിരിക്കുക. ഉള്ളില്‍ ദീര്‍ഘനിദ്രയിലെന്നപോലെയാണെങ്കിലും പുറമേയ്ക്ക് കര്‍മ്മനിരതനായി നിലകൊള്ളുക. വിഭജനാത്മകചിന്തകളെ ഒരിക്കലും വച്ച്പുലര്‍ത്താതിരികുക. സ്വാവബോധത്തെ ഒരല്പം ബാഹ്യലോകത്തില്‍ വച്ചുകൊണ്ട് ആത്മാഭിരാമനായി വര്‍ത്തിക്കുക.
No comments:
Post a Comment