രാവണനെ ഭയപ്പെടുത്തിയോടിക്കാന്‍ കഴിഞ്ഞതോടെ കാര്ത്തവീര്യനും അഹങ്കാരം വര്‍ധിച്ചു. ക്രമേണ കൂട്ടത്തിലുള്ള മറ്റ് പ്രമുഖ ക്ഷത്രിയരിലും ഇങ്ങനെ അഹങ്കാരം പെരുകി.
കാര്ത്തവീര്യാര്ജ്ജുനന് രാജ്യം ഭരിക്കുന്ന കാലം. ക്ഷത്രിയരെല്ലാം എന്നു തന്നെ പറയാം, ഏറെ അഹങ്കാരികളായി മാറി. മഹാവിഷ്ണുവിന്റെ ഹയഗ്രീവാവതാരത്തില്‍ നിന്നുണ്ടായ ഹേഹയരാജവംശത്തിലെ പ്രമുഖനായ ഒരു രാജാവായിരുന്നു കാര്ത്തവീര്യാര്ജ്ജുനന്. ദത്താത്രേയ മഹര്‍ഷിയുടെ അനുഗ്രഹത്തോടെ കാര്ത്തവീര്യന് ആയിരം കൈകള്‍ ലഭ്യമായി.
ഒരിക്കല്‍ തന്റെ ഭാര്യമാര്‍ക്കും മറ്റും കുളിക്കാന്‍ നദിയിലെ വെള്ളം തികയില്ലെന്നു തോന്നിയ കാര്ത്തവീര്യാര്ജ്ജുനന് തന്റെ കൈകള്‍കൊണ്ട് നദിയില്‍ ചിറകെട്ടി ആഘോഷമാക്കാന്‍ നിശ്ചയിച്ചു. അങ്ങനെ ആ സ്ത്രീകള്‍ കുളിക്കാനിറങ്ങിയ ഘട്ടത്തിലാണ് ലങ്കേശന് രാവണന് അതുവഴി വന്നത്. സ്ത്രീകള്‍ നീന്തിത്തുടിക്കുന്നതു കണ്ടപ്പോള്‍ രാവണന് കൗതുകം. രാവണനും അവരുടെ കൂട്ടത്തില്‍ കുളിക്കാനിറങ്ങി നീന്താനാരംഭിച്ചു. അഹങ്കാരിയായ രാവണന് വന്നിറങ്ങിയത് കാര്ത്തവീര്യാര്ജ്ജുനന് കണ്ടില്ല.
കാര്ത്തവീര്യാര്ജ്ജുനന് നിദിയിലിറങ്ങി മറുവശത്തേക്കു നോക്കിക്കൊണ്ട് ഇരുവശങ്ങളിലേക്കും കൈകള്‍ വ്യാപിപ്പിച്ച് ചിറകെട്ടി. നദിയില്‍ വെള്ളം പൊങ്ങിക്കൊണ്ടേയിരുന്നു. രാവണന് നിലയില്ലാക്കയത്തിലായി. നീന്തിത്തുടിച്ചും വെള്ളം കുടിച്ചും ഏറെ പണിപ്പെട്ടാണ് കരയിലെത്തിയത്. തിരിഞ്ഞുനോക്കിയപ്പോള്‍ വീണ്ടും വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നതായിക്കണ്ട്. രാവണന് പേടിച്ചോടി ഒരുവിധം രക്ഷപ്പെട്ടു. കാര്ത്തവീര്യന് പിന്നീടാണ് രാവണനുണ്ടായ അനുഭവങ്ങളറിഞ്ഞത്.
ആര്‍ക്കായാലും അഹങ്കാരം കൂടിയാല്‍ ശിക്ഷ ആവശ്യമെന്ന് കാര്ത്തവീര്യന് വിലയിരുത്തി. രാവണനെ ഭയപ്പെടുത്തിയോടിക്കാന്‍ കഴിഞ്ഞതോടെ കാര്ത്തവീര്യനും അഹങ്കാരം വര്‍ധിച്ചു. ക്രമേണ കൂട്ടത്തിലുള്ള മറ്റ് പ്രമുഖ ക്ഷത്രിയരിലും ഇങ്ങനെ അഹങ്കാരം പെരുകി. തുടര്‍ന്നാണ് ജമദഗ്നി മഹര്‍ഷിയുടെ കാമധേനു എന്ന വിശിഷ്ടയായ പശുവിനെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയത്.
കാര്യം കാര്ത്തവീര്യന് വിഷ്ണ്വംശമാണ്. എന്നാല്‍ അഹങ്കാരം മുഴുത്താല് അസുരതുല്യനാണ്. അവനെ ശിക്ഷിക്കണം. അവതാര വിഷ്ണുവായ പരശുരാമന് കാര്‍ത്തവീര്യനെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു കൊണ്ടുവന്ന് അച്ഛനായ ജമദഗ്നി മഹര്‍ഷിയെ ഏല്‍പ്പിച്ചു.
എന്നാല്‍ കാര്‍ത്തവീര്യന്റെ മക്കളും കൂടെയുണ്ടായിരുന്ന മറ്റു ക്ഷത്രിയരും ഒരുമിച്ച് ഇതിന് പകരം വീട്ടാന്‍ അവസരം കാത്തിരുന്നു.
എന്നാല്‍ കാര്‍ത്തവീര്യന്റെ മക്കളും കൂടെയുണ്ടായിരുന്ന മറ്റു ക്ഷത്രിയരും ഒരുമിച്ച് ഇതിന് പകരം വീട്ടാന്‍ അവസരം കാത്തിരുന്നു.
കാമധേനുവിനെ തിരിച്ചുകിട്ടിയതില്‍ ജമദഗ്നി മഹര്‍ഷി സന്തോഷവാനായെങ്കിലും ഭൂമിയിലെ ദൈവത്തിന്റെ സ്ഥാനമായി നിയോഗിക്കപ്പെട്ടിട്ടുള്ള രാജാവിനെ വധിച്ചതില്‍ അതൃപ്തനായിരുന്നു. ആ തെറ്റിനു പരിഹാരമായി ദേശാടനത്തിനു പോകാനും കുറച്ചുദിവസം തപസ്സനുഷ്ഠിക്കുന്നതിനും ജമദഗ്നി പരശുരാമനെ നിയോഗിച്ചു.
പരശുരാമന് തപസ്സിനുപോയ തക്കം നോക്കി കാര്‍ത്തവീര്യന്റെ മക്കളും കൂട്ടരും ജമദഗ്നിയുടെ ആശ്രമത്തിലെത്തി. ജമദഗ്നിയെ വധിച്ച് കാമധേനുവിനെ വീണ്ടും പിടിച്ചുകൊണ്ടുപോയി.
തപസ്സു കഴിഞ്ഞെത്തിയ പരശുരാമന് വിവരമറിഞ്ഞു. ക്ഷത്രിയരുടെ അഹങ്കാരം ഏറെ വര്‍ധിച്ചിരിക്കുന്നു. പരശുരാമന് കാര്‍ത്തവീര്യ സന്താനങ്ങളെയും കൂടെയുണ്ടായിരുന്ന ക്ഷത്രിയരേയും വധിച്ചു. ഇരുപത്തൊന്നുവട്ടം പരിശോധിച്ച് കണ്ണില്‍ കണ്ട ക്ഷത്രിയരെയെല്ലാം വധിച്ചു.
തപസ്സു കഴിഞ്ഞെത്തിയ പരശുരാമന് വിവരമറിഞ്ഞു. ക്ഷത്രിയരുടെ അഹങ്കാരം ഏറെ വര്‍ധിച്ചിരിക്കുന്നു. പരശുരാമന് കാര്‍ത്തവീര്യ സന്താനങ്ങളെയും കൂടെയുണ്ടായിരുന്ന ക്ഷത്രിയരേയും വധിച്ചു. ഇരുപത്തൊന്നുവട്ടം പരിശോധിച്ച് കണ്ണില്‍ കണ്ട ക്ഷത്രിയരെയെല്ലാം വധിച്ചു.
ഇവിടെ തെറ്റു ചെയ്തവരും ഇല്ലാത്തവരും ശിക്ഷിക്കപ്പെട്ടു. ഇത് ആസുരികതയാണ്. ഈ ആസുരികതക്കും ശിക്ഷ നല്‍കേണ്ടതാവശ്യമാണെന്ന് ശിവപാര്‍വതിമാര്‍ നിശ്ചയിച്ചു.
അങ്ങനെ ഒരു നാള് ഗണനാഥനെ ശ്രീകൈലാസത്തിന്റെ കാവല്‍ ചുമതലയേല്‍പ്പിച്ച് ശിവപാര്‍വതിമാര്‍ വിശ്രമിക്കാന്‍ ഗൃഹത്തിനുള്ളിലേക്ക് പോയി.
അങ്ങനെ ഒരു നാള് ഗണനാഥനെ ശ്രീകൈലാസത്തിന്റെ കാവല്‍ ചുമതലയേല്‍പ്പിച്ച് ശിവപാര്‍വതിമാര്‍ വിശ്രമിക്കാന്‍ ഗൃഹത്തിനുള്ളിലേക്ക് പോയി.
ജന്മഭൂമി
No comments:
Post a Comment