സര്‍വശാസ്ത്രങ്ങളിലും അറിവുള്ള ഒരു തേജസ്വിയായിരുന്നു അയോധ്യാപതിയായ ദശരഥന്‍. ശത്രുക്കള്‍ക്ക് കടക്കാന്‍ കഴിയാത്തത്ര സുരക്ഷിതമായ അയോധ്യാനഗരം സരയൂനദിക്കരയെ മനോഹരമാക്കിയിരുന്നു.
ജനങ്ങളെല്ലാം സന്തോഷവാന്മാരായിരുന്നു. അവര്‍ ലൗകീക സുഖങ്ങളെല്ലാം അനുഭവിച്ചിരുന്നു. എന്നാല്‍ അവരാരും തന്നെ കാമത്തിനടിമകളല്ല. അസൂയാദി ദുര്‍ഗുണങ്ങള്‍ അവര്‍ക്കില്ല. രോഗങ്ങളുടെ ഉപദ്രവമില്ലാത്ത നാട്.
മഹര്‍ഷിമാര്‍ പലരും അതിഥികളായി എത്താറുണ്ട്. എന്നാല്‍ പ്രധാനഗുരുക്കന്മാരായി വസിഷ്ഠരും വാമദേവരുമാണ് ഉണ്ടായിരുന്നത്. സുമന്ത്രര്‍, ധൃഷ്ടി, ജയന്തന്‍, വിജയന്‍, സിദ്ധാര്‍ഥന്‍, അര്‍ഥസാധകന്‍, അശോകന്‍, മന്ത്രപാലന്‍ എന്നിവര്‍ മന്ത്രിമാര്‍. എല്ലാവരും സൂക്ഷ്മമായി ചിന്തിക്കുന്നവര്‍.
പേരുപോലെ നല്ല മന്ത്രിയായ സുമന്ത്രര്‍ക്കായിരുന്നു പ്രധാന്യം. സുമന്ത്രര്‍ നല്ലൊരു തേരാൡയുമായിരുന്നു.
മന്ത്രിമാരെല്ലാവരും അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും പൊതുവേ ശാന്തശീലരും എപ്പോഴും മധുരമായി സംസാരിക്കുന്നവരും.
ആരെയും നോവിക്കാതെയായിരുന്നു നികുതി പിരിക്കലുകള്‍. എന്നാലും രാജഭണ്ഡാരം എപ്പോഴും നിറഞ്ഞു നിന്നു. നാട്ടില്‍ കള്ളന്മാരും തെമ്മാടിമാരുമില്ല. ബ്രാഹ്മണര്‍ക്ക് വിദ്യാസമ്പാദനത്തിലും യജ്ഞാദികര്‍മങ്ങളിലും മാത്രം താല്‍പര്യം. എന്നാല്‍ പ്രതിഫലത്തില്‍ താല്‍പര്യമില്ല. സ്്ത്രീകളെ ആക്രമിക്കുകയോ അവരോട് അപമര്യാദയോടെ പെരുമാറുകയോ ചെയ്യുന്നവരില്ല.
ജന്മഭൂമി: http://www.janmabhumidaily.com/news678122#ixzz4oAI584tw
No comments:
Post a Comment