മാനസാകാശം ചിദാകാശത്തിന്റെ ഉള്ളടക്കം
സമാധിയിലോ ഗാഢനിദ്രയിലോ ഈ ലോകമില്ല. പരിപൂര്‍ണ്ണ പ്രകാശത്തിലോ കുറ്റിരുട്ടിലോ മായയുമില്ല. മങ്ങിയ വെളിച്ചത്തിലാണ് കയറു സര്‍പ്പമായിത്തോന്നുന്നത്. ശുദ്ധബോധം പ്രകാശം മാത്രമാണ്. ഇതില്‍ നിന്നും ആവിഷ്‌ക്കരിക്കപ്പെടുന്ന മനസ്സ് വിഷയാദികള്‍ ആത്മാവിനന്യമാണെന്നു തെറ്റിദ്ധരിക്കുന്നു.
ചിത്തിന്റേയും സങ്കല്പങ്ങളുടെയും ഒരു ചേരുവയാണ് മനസ്സ്. അതിനാല്‍ അതില്‍ കണ്ണാടിയും പ്രകാശവും ഇരുട്ടും പ്രതിഫലനവും എല്ലാമുണ്ട്. ഇതിന്റെ ആദി ശുദ്ധജ്ഞാനമായ ചിദാകാശമാണ്. അതുദയമാകുന്ന നിമിഷത്തില്‍ കേവലപ്രകാശം മാത്രമായിരിക്കും. പിന്നീടാണ് അതില്‍ ‘ഞാന്‍ ഇതാകുന്നു’ എന്നും മറ്റുള്ള ചിന്ത കലരുന്നത്. ഈ ‘ഞാന്‍’ ബോധത്തില്‍ ജീവനും ലോകവും ഉണ്ടായിരിക്കാം.
മുന്‍പറഞ്ഞ ആദ്യപ്രകാശം ശുദ്ധമനസ്സ് മാനസാകാശം അഥവാ ഈശ്വരനാണ്. അതിന്റെ സങ്കല്‍പങ്ങള്‍ വിഷയാകാരങ്ങളായി ഭവിക്കുന്നു. വിഷയങ്ങളെല്ലാം അതിനുള്ളിലടങ്ങിയിരിക്കുന്നതിനാല്‍ അതിനെ മാനസ്സാകാശമെന്നു പറയുന്നു. എന്തുകൊണ്ടാകാശമെന്നു പറയുന്നു? സ്ഥൂലാകാശം സ്ഥൂലവസ്തുക്കളെ ഉള്‍ക്കൊള്ളുന്നതുപോലെ മനസ്സ് വിചാരങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍.
സ്ഥൂലാകാശം സ്ഥൂലവിഷയാദികളെ (ലോകം മുഴുവനെയും) വഹിച്ചുനില്‍ക്കുന്നതുപോലെ അത് തന്നെ മാനസാകാശത്തിന്റെ ഉള്ളടക്കമായിത്തീരുന്നു. മാനസാകാശം ചിദാകാശത്തിന്റെ ഉള്ളടക്കമായും ഭവിക്കുന്നു. ഒടുവിലത്തേത് ചിത്തുമാത്രം. അതിനുള്ളിലൊന്നുമില്ല. അത് ശുദ്ധജ്ഞാനം മാത്രം.
‘ആകാശം’ ശുദ്ധജ്ഞാനത്തെയും കുറിക്കും. അറിയുക എന്ന വൃത്തി ജ്ഞാനത്തിനാവശ്യമില്ല. ശുദ്ധജ്ഞാനം വൃത്തിരഹിതമായിരിക്കുകയാണ്. അത് തനിവസ്തുവും ബോധാതീതവുമാണ്.
മറ്റൊന്നിനെ ചിന്തിക്കണമെങ്കില്‍ നാം സ്വതന്ത്രമാവണം. ഇവിടെ നമുക്ക് ശുദ്ധജ്ഞാനത്തില്‍ നിന്നും വിട്ടുമാറി ഒരു സ്വന്തം നിലനില്‍പില്ല. എല്ലാം അതു മാത്രമാണെന്നും പറയാം. അത് അതുപോലിരിക്കുമെന്നുവേണം കരുതാന്‍. നിങ്ങള്‍ ആത്മാവിനെ വിസ്മരിക്കുന്നു. ഈ വിസ്മൃതിയെ അറിഞ്ഞാലും മതി. അതും ചിദാകാശമാണ്.
മറ്റൊന്നിനെ ചിന്തിക്കണമെങ്കില്‍ നാം സ്വതന്ത്രമാവണം. ഇവിടെ നമുക്ക് ശുദ്ധജ്ഞാനത്തില്‍ നിന്നും വിട്ടുമാറി ഒരു സ്വന്തം നിലനില്‍പില്ല. എല്ലാം അതു മാത്രമാണെന്നും പറയാം. അത് അതുപോലിരിക്കുമെന്നുവേണം കരുതാന്‍. നിങ്ങള്‍ ആത്മാവിനെ വിസ്മരിക്കുന്നു. ഈ വിസ്മൃതിയെ അറിഞ്ഞാലും മതി. അതും ചിദാകാശമാണ്.
രമണ മഹര്‍ഷി
ജന്മഭൂമി: http://www.janmabhumidaily.com/news720813#ixzz4vWKA4epC
No comments:
Post a Comment