Saturday, October 14, 2017

മനുഷ്യമനസ്സിന്റെ  പ്രകൃതി  അസ്വസ്ഥതയാണ്.  ധ്യാനത്തിലൂടെ  നാം അലഞ്ഞുതിരിയുന്ന  ബോധമനസ്സിനെ  ശാന്തതയിലെയ്ക്കും,  ലയനത്തിലേയ്ക്കും കൊണ്ടുവരുവാന്‍  ശ്രമിക്കുകയാണ്.  ശാശ്വതമായി  അവബോധത്തിന്റെ  തലത്തില്‍ വ്യാപരിക്കുന്ന  ഒരാള്‍ക്ക്‌  ധ്യാനത്തിന്റെ  ആവശ്യമില്ല.  അതായത്,  അയാള്‍ തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ  പ്രവര്‍ത്തിക്കുന്നുവെങ്കില്‍,  അല്ലെങ്കില്‍  അയാളുടെ  ഓരോ ചിന്തയുടെയും,  വാക്കിന്റെയും,  പ്രവൃത്തിയുടെയും  കൂടെ  മനസ്സും ഉണ്ടെങ്കില്‍,  അയാള്‍ ധ്യാനിക്കേണ്ട  ആവശ്യമില്ല.  അയാള്‍  എല്ലായ്പ്പോഴും  ധ്യാനത്തിന്റെ  ഒരു  ശൈലിയിലാണ്. അയാള്‍ വര്‍ത്തമാനകാലത്തില്‍ ജീവ്ക്കുന്നു.  ഏറ്റവും അധികം ഊര്‍ജ്ജം നഷ്ടപ്പെടുന്നത് മനസ്സ് ഭൂതത്തിനും ഭാവിക്കുമിടയില്‌ ചാഞ്ചാടുമ്പോഴാണ്.  കഴിഞ്ഞ കാലം ഗൃഹാതുരത്വവും, കുറ്റബോധവുമായി  കൂട്ടുചേര്‍ന്നുള്ളതാണ്,  വരുംകാലം  ഉത്ക്കണ്ഠയുടെയും.  രണ്ടും അനാവശ്യമാണ്.  ഭൂതം കഴിഞ്ഞതാണ്.  ഭാവി വരാന്‍ ഇരിക്കുന്നതെയുള്ളു.  നമുക്ക് ജീവിക്കാനുള്ളത് വര്‍ത്തമാനകാലത്തിലാണ്.  നാം വളരെ വ്യാകുലതകള്‍ സൃഷ്ടിക്കുകയാണെങ്കില്‍ നമ്മുടെ ഭാവി  അനിശ്ചിതമായിരിക്കും.  നാം ഢനിശ്ചായത്തോടെയും,  ലക്ഷ്യബോധത്തോടെയും,  മനസ്സിടറാതെ  നടക്കുകയാണെങ്കില്‍ നമ്മുടെ ഭാവി പൂര്‍ണ്ണമായിരിക്കും.  

No comments: