വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഒരിക്കലും ത്രികോണാകൃതിയില്‍ പൂജാമുറി പണിയരുത്. ത്രികോണം ഒഴികേയുള്ള മറ്റെല്ലാ ആകൃതിയും ചെയ്യാവുന്നതാണ്. പൂജാമുറിയുടെ വാതിൽ മുറിയുടെ മദ്ധ്യത്തിൽ വരുന്നത് നല്ലതാണ്.പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, (ഈശാന കോണ്‍ ആണ്).. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. കിഴക്ക് ഭാഗത്തോ, ബ്രഹ്മസ്ഥാനത്തോ (വസ്തുവിന്റെ മദ്ധ്യത്തില്‍ കൂടി കിഴക്ക് പടിഞ്ഞാറായും, വടക്കു തെക്കായും ഓരോ രേഖകള്‍ വരക്കുക രണ്ടു രഖകളും കൂട്ടിമുട്ടുന്ന ഇടമാണല്ലോ മദ്ധ്യം. അവിടെ ബ്രഹ്മസ്ഥാനം) വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. സാധാരണ അടുക്കള വടക്ക് കിഴക്ക് ആയിരിക്കും അതുകൊണ്ട് അടുക്കളക്ക് തെക്കായും ആകാം . ദേവന്‍ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മള്‍ തൊഴാന്‍ . തെക്കോട്ടു തിരിഞ്ഞ് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയിൽ ഫോട്ടോയും വിഗ്രഹങ്ങളും വയ്ക്കാൻ. പൂജാ സാധനങ്ങള്‍ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. പൂജാമുറി എപ്പോഴും ശുദ്ധമായും വൃത്തിയായും സൂക്ഷിക്കണം. കേട്ട് എഴുതിയതാണ്
No comments:
Post a Comment