വീട് നിര്‍മ്മാണത്തില്‍ സംഭവിക്കാവുന്ന പൊതുവായ തെറ്റുകള്‍
ഒരു വീട് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനിടയില്‍ നമ്മുടെ ഗൃഹനിര്‍മ്മിതികളില്‍ പലതിലും പൊതുവായ ചില തെറ്റുകള്‍ കടന്നുകൂടാറുണ്ട്.
കിടപ്പുമുറി
വാസ്തുശാസ്ത്രവിധിയനുസരിച്ച് പ്രധാന കിടപ്പുമുറിയുടെ സ്ഥാനം തെക്കുപടിഞ്ഞാറെ മൂലയിലാണ് ചില വീടുകളില്‍ പ്രധാന മുറി ക്രമീകരിച്ചിരിക്കുന്നത് തെക്കും കിഴക്കും കൂടി ചേര്‍ന്ന അഗ്നി കോണിലാണ്. അഗ്നി കോണിലുളള പ്രധാന കിടപ്പുമുറിയില്‍ ശയിക്കുന്ന ദമ്പതികളില്‍ സ്ത്രീയ്ക്ക് അസുഖം വിട്ടുമാറില്ല. ആര്‍ത്തവ സംബന്ധമായതും, ആര്‍ത്രൈറ്റിസ് സംബന്ധമായതുമായ അസുഖങ്ങള്‍ (വാതസംബന്ധിയും ആകാം) ആണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ കിടപ്പുമുറിയില്‍ തന്നെ ചില പരിഹാരങ്ങള്‍ ചെയ്താല്‍ ഈ ദോഷം ഒരു പരിധിവരെ മാറ്റാവുന്നതാണ്.

പഠനമുറി
ചില വീടുകളില്‍ പഠനമുറി തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം പഠനമുറിക്ക് തെക്ക് പടിഞ്ഞാറ് ഭാഗവും (കന്നിമൂല), വടക്ക് പടിഞ്ഞാറ് ഭാഗവും(വായുമൂല) വര്‍ജ്ജിക്കണമെന്നാണ് ശാസ്ത്രവിധി. എങ്കിലും തെക്ക് പടിഞ്ഞാറെ മൂലയിലെ മുറി വിസ്താരമേറിയതെങ്കില്‍ മേല്‍പറഞ്ഞ ദോഷം പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാവുന്നതാണ്.

പൂജാമുറി
പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. വീട്ടില്‍ ഉത്തമസ്ഥാനത്ത് കണക്ക് ഒപ്പിച്ച് ഐശ്വര്യദായകമായ ഒരു പൂജാമുറി ഒരുക്കുന്നതിന് ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധന്റെ സേവനം നേടുന്നതാണ് നല്ലത്. ഒരു വീട്ടില്‍ പൂജാമുറി ഇല്ല എങ്കില്‍ പോലും യാതൊരു ദോഷവും സംഭവിക്കാറില്ല. എന്നാല്‍ തെറ്റായ സ്ഥാനങ്ങളില്‍ പൂജാമുറി വരിക, പൂജാമുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വരിക, സ്റ്റെയര്‍കേസിന് അടിയിലായി പൂജാമുറി വരിക എന്നിവയ്ക്ക് അടിയന്തര പരിഹാരം ആവശ്യമാണ്. ഒരിക്കല്‍ സ്ഥാപിച്ച വിളക്ക് തെളിയിച്ച് തുടങ്ങിയ പൂജാമുറി ഉത്തമസ്ഥാനത്തേയ്ക്ക് മാറ്റുന്നതിനും ശാസ്ത്രവിധി സ്വീകരിക്കേണ്ടതാണ്.
കാര്‍ഷെഡ്
വീടിന്റെ കാര്‍ഷെഡ് ചില വീടുകളില്‍ തെക്ക് കിഴക്ക് (അഗ്നി കോണില്‍) നിര്‍മ്മിച്ചിരിക്കുന്നത് കാണാം. വാഹനം സൂക്ഷിക്കാന്‍ പറ്റിയ ഇടം അല്ലാത്തതിനാല്‍ അല്ല അതിവേഗം അഗ്നിയെ ജ്വലിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ നിറച്ച വാഹനങ്ങള്‍ അഗ്നികോണിലെ കാര്‍ഷെഡില്‍ ഇടുന്നത് സുരക്ഷിതമല്ല. അഗ്നിയുമായി ചേര്‍ന്ന് അപായം വരുത്തുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൊല്ലം ജില്ലയിലെ പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത് അഗ്നികോണില്‍ നിര്‍മ്മിച്ചിരുന്ന ഓഫീസ് കെട്ടിടത്തിനാണ്. ഇതില്‍ നിന്ന് അഗ്നികോണ്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം. മാത്രമല്ല കാര്‍ എന്നാല്‍ വാഹനമാണ്. പുരാതന കാലത്ത് സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് കുതിര, ആന എന്നീ മൃഗങ്ങള്‍ തെളിയിക്കുന്ന രഥങ്ങള്‍ ആയിരുന്നു. അത്തരം വാഹനങ്ങള്‍ അന്നു വീടിനോട് ചേര്‍ന്ന് അല്ല സൂക്ഷിച്ചിരുന്നത്. വീട് എന്നാല്‍ മനുഷ്യന് സുഖമായി ജീവിക്കുവാനുളളത്. അവിടെ വാഹനം സൂക്ഷിക്കേണ്ടതില്ല എന്ന് പൗരാണികര്‍ കരുതിയിരിക്കും.
ഇപ്പോള്‍ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് നോക്കിയാല്‍ കാര്‍ഷെഡ് വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. വീടിനോട് ചേര്‍ന്ന കാര്‍ഷെഡ് നിര്‍മ്മാണം ഒഴിവാക്കിയാല്‍ ആയതിനായി ഉപയോഗിക്കേണ്ടി വരുന്ന ഭാരം കൂടിയ ഫില്ലറുകള്‍, ബീമുകള്‍ അവയ്ക്കായി ഉപയോഗിച്ച ഭാരം കൂടിയ കമ്പികള്‍, കോണ്‍ക്രീറ്റ് എന്നിവയ്ക്ക് ചിലവഴിക്കേണ്ടി വരുന്ന വകയില്‍ ഏകദേശം ഒരുലക്ഷത്തോളം രൂപ ലാഭിക്കാവുന്നതാണ്. അപ്രകാരം ലാഭിച്ച തുകയുടെ പകുതി പോലും ചിലവഴിയ്ക്കാതെ വീട്ടില്‍ നിന്ന് അകന്ന് മാറി പുരയിടത്തിലോ, അല്ലെങ്കില്‍ സുരക്ഷിതമായ വീടിനോട് ചേര്‍ന്ന് മറ്റുഭാഗങ്ങളിലോ കാര്‍ഷെഡ് നിര്‍മ്മിക്കാവുന്നതാണ്.

അടുക്കള
അടുക്കളയുടെ സ്ഥാനം സംബന്ധിച്ച് പലരും തെറ്റായി പല കാര്യങ്ങളും പറയുന്നു. തമിഴ്‌നാട്ടില്‍ ലഭ്യമായ തെക്ക് കിഴക്കന്‍ കാറ്റിനെ അഗ്നിയെ ജ്വലിപ്പിയ്ക്കുന്നതിന് ഉപയോഗിക്കുന്നതിന് വേണ്ടി പ്രാദേശികമായി വീടിന്റെ തെക്ക് കിഴക്ക് മൂല (അഗ്നി മൂലയില്‍) അടുക്കള സ്ഥാപിച്ചിരുന്നു. തമിഴ്‌നാടുമായി കേരളാ അതിര്‍ത്തിയിലൂടെ കൈമാറി വന്ന ശാസ്ത്രവിധി ആയി മാത്രം അഗ്നിമൂലയിലെ അടുക്കളയെ കണ്ടാല്‍ മതി. അഗ്നിയ്ക്ക് പ്രാധാന്യം കല്‍പ്പിക്കാതെ അഗ്നി കോണില്‍ അടുക്കള സ്ഥാപിച്ചാല്‍ വീട്ടിലെ സ്ത്രീകള്‍ വളരെ ശ്രദ്ധയോടെഅടുപ്പിലെ തീയ് പാചകത്തിന് ഉപയോഗിക്കണം. ഉപയോഗശേഷം കൃത്യമായി തീയ് അണയ്ക്കാനും ശ്രദ്ധിക്കണം. വാസ്തുശാസ്ത്രം പ്രാദേശികമായ പ്രതേ്യകതകള്‍ കൂടി കണക്കിലെടുത്ത് കൈകാര്യം ചെയ്യപ്പെടേണ്ടതാണ് എന്നതിനാല്‍ കേരളത്തില്‍ അടുക്കളയ്ക്ക് പറ്റിയ സ്ഥാനം വീടിന്റെ വടക്ക് കിഴക്ക് ഭാഗവും, കിഴക്ക് ഭാഗവും, വടക്ക് ഭാഗവും, വടക്ക് പടിഞ്ഞാറ് ഭാഗവുമാണ്. നമ്മുടെ നാട്ടില്‍ ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്ന വടക്ക് കിഴക്ക് ഭാഗത്തെ കിണറിന് സമീപത്തായി ഈശാനകോണിലും, വടക്ക് പടിഞ്ഞാറ് വായു കോണിലും അടുക്കള നിര്‍മ്മിച്ചിരിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ സംതൃപ്തരായി കണ്ടുവരുന്നു. മറ്റുഭാഗങ്ങളില്‍ അടുക്കള ഉളള വീടുകളിലെ ഗൃഹനാഥന്‍ ഒരു വാസ്തു വിദഗ്ധനെ സമീപിച്ച് വിധിപ്രകാരം അടുക്കളസ്ഥാനം പുനര്‍നിര്‍ണ്ണയിച്ചാല്‍ വീട്ടില്‍ 50% മാറ്റം ആയി എന്ന് കരുതാവുന്നതാണ്. ചില വീടുകളിലെ അടുക്കള ശാസ്ത്രവിധി പ്രകാരം ആയിരിക്കും. പക്ഷെ ചുറ്റളവിലെ പോരായ്മകള്‍ ഗൃഹവാസികളില്‍ മാനസിക പിരിമുറുക്കം ഉളവാക്കുന്നതായി കണ്ടുവരുന്നു. ശരിയായ സ്ഥാനത്ത് അടുക്കള ഒത്ത കണക്കില്‍ നിര്‍മ്മിച്ചു എങ്കില്‍ തന്നെ അടുപ്പ്, അരകല്ല്, പാത്രം കഴുകുന്ന ഭാഗം എന്നിവ ശാസ്ത്രവിധി അനുസരിച്ച് തന്നെയാകണം. അഗ്നിമൂലയിലെ അടുക്കളയില്‍ അടുപ്പ്, പാത്രം കഴുകുന്ന ഭാഗം എന്നിവ തെറ്റായി ക്രമീകരിച്ചിരിക്കുന്നത് ചിലയിടങ്ങളില്‍ കണ്ടുവരുന്നു.

ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക്
വീടിന്റെ നാല് മൂലകളിലും ടോയ്‌ലറ്റ് വരുന്നത് നല്ലതല്ല. പുരയിടത്തിന്റെ നാല് കോണുകള്‍ ടോയ്‌ലറ്റിനായി ഉപയോഗിക്കരുത്. കോണുകള്‍ നാലും ശുദ്ധിയായി സൂക്ഷിക്കേണ്ടതിനാലാണ് ശാസ്ത്രം ഇപ്രകാരം പറയുന്നത്. ടോയ്‌ലറ്റ് വരാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ഒന്നുംതന്നെ സെപ്റ്റിക് ടാങ്കും വരാന്‍ പാടില്ല. കന്നിമൂലയിലും, അഗ്‌നികോണിലും, ഈശാനകോണിലും , വായുകോണിലും നിര്‍മ്മിച്ചിരിക്കുന്ന ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ ശാസ്ത്രവിധി അനുസരിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. വീടിനുളളിലെ ടോയ്‌ലറ്റ് അശാസ്ത്രീയമാണ്. ടോയ്‌ലറ്റില്‍ നിന്ന് അണുക്കള്‍ വീടിനുളളിലേയ്ക്ക് വ്യാപിക്കാന്‍ ഇടയാകും. അതു തടയുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ അത്തരം ടോയ്‌ലറ്റുളള വീടുകളില്‍ ചെയ്യേണ്ടതാണ്.
മനുഷ്യന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ എല്ലാം തന്നെ വാസ്തു ശാസ്ത്രവിധി അനുസരിച്ച് ആകുന്നത് ഐശ്വര്യദായകമാണ്. ഉദാഹരണം മനുഷ്യാലയം, ക്ഷേത്രം, പൂന്തോട്ടം, തടാകം, കിണര്‍, ജലാശയങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ചിരകാലം നിലനില്‍ക്കേണ്ട ഹര്‍മ്മ്യങ്ങള്‍, ലൗകിക ആവശ്യങ്ങള്‍ക്കുളള ആലയങ്ങള്‍ തുടങ്ങിയവ എല്ലാം ഹര്‍മ്മ്യവസ്തുവിലും, വാഹനങ്ങള്‍ പോലുളളവ യാനവാസ്തുവിലും, ഇരിപ്പിടങ്ങള്‍, പീഠങ്ങള്‍ എന്നിവ ശയനവാസ്തുവിലും ഉള്‍പ്പെടുന്നു. ആയതിനാല്‍ മുകളില്‍പ്പറഞ്ഞ ഏതൊരു നിര്‍മ്മിയ്ക്കും ഒരു വാസ്തു വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ സ്വികരിക്കുന്നതാണ് നല്ലത്.

ജന്മഭൂമി: http://www.janmabhumidaily.com/news416682#ixzz4vM6qP56R
1 comment:
Njan ezhuthiya article engine thankal swantham blog akki.
Post a Comment