Tuesday, October 03, 2017

സര്‍വാത്മ പദപ്രാപ്തി
അജ്ഞാനം എപ്പോള്‍ ഉണ്ടായി ?അനാദി ആണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ല ,ഉള്ളത് എന്നോ ഇല്ലാത്തത് എന്നോ പറയാന്‍ കഴിയില്ല .പലപ്പോള്‍ ഉള്ളതായും ചിലപ്പോള്‍ ഇല്ലാത്തതായി എന്നും തോന്നും .സത്വം ,രജസ്,തമസ്എന്നീ മൂന്നു ഗുണങ്ങളാകുന്ന സ്വരൂപം ഉള്ളതും ,സത്യമായ ജ്ഞാനത്തേ മറച്ചു നില്‍ക്കുന്ന ഭാവ വിശേഷം ആണ് അജ്ഞാനം .അങ്ങനെ ഒന്ന് ഉണ്ട് .
ഞാന്‍ അജ്ഞന്‍ ആണ് .അയാള്‍ അറിവുള്ളവനാണ് എന്ന് അനുഭവിക്കുന്നു .
അജ്ഞാനം കൊണ്ടു അവിവേകി യാകുന്നു
അവിവേകം കൊണ്ടു അഭിമാനി യാകുന്നു
അഭിമാനം കൊണ്ടു രാഗാദിവികാരങ്ങള്‍ ഉണ്ടാകുന്നു
രാഗ വികാരങ്ങള്‍ കൊണ്ടു കര്‍മ്മം വര്‍ദ്ധിക്കുന്നു
കര്‍മ്മം കൊണ്ടു ശരീരം ഉണ്ടായി ജനിക്കുന്നു
ശരീരം കൊണ്ടു ദുഃഖം അനുഭവിക്കുന്നു
ദുഃഖം അവസാനിക്കാന്‍ സച്ചിദാനന്ദ മയ മായ ബ്രഹ്മ ഭാവത്തില്‍ അഭേദ അനുഭവം ഉണ്ടാകുമ്പോള്‍ ശരീര ബന്ധം ഇല്ലാതെയാകുന്നു .
ശരീര ബന്ധം നീങ്ങുപോള്‍ ദുഃഖം അവസാനിക്കുന്നു .
ഉറക്കത്തില്‍ ഇത് സംഭവികുന്നില്ലേ എന്ന് ചോദിക്കാം.സുഷുപ്തിയില്‍ ദുഃഖം ഇല്ല .എന്നാല്‍ ഉണരുമ്പോള്‍ ദുഃഖം വീണ്ടും വരുന്നു .അതിനാല്‍ ഉറക്കത്തില്‍ ദുഖത്തിന്‍റെ ബീജം നശിക്കുന്നില്ല .അതിനാല്‍ ദുഖത്തിന്‍റെ ബീജം പോലും ഇല്ലാതെ യാകണം ,അതിനു സര്‍വാത്മ അനുഭൂതി തന്നെ വേണം .അപ്പോള്‍ അജ്ഞാനവും അവസാനിക്കുന്നു .
അതിനാല്‍ മേലില്‍ ഒരിക്കലും ദുഃഖം ഉണ്ടാകാതെ ഇരിക്കാന്‍ സര്‍വാത്മ പദ പ്രാപ്തി തന്നെ വേണം ,
അത് ആണ് അജ്ഞാനത്തിന്‍റെ സമൂല നാശം
അതാണ്‌ ജ്ഞാനം
അത് തന്നെ പരമാനന്ദം .
ഓം തത് സത്
ശ്രീ ശങ്കരന്‍.
gowindan namboodiri

No comments: