രാഗലോഭാദികളോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുദ്ധമാവുകയില്ല. ആദ്യം ദ്രവ്യശുദ്ധി – അന്യരെ ദ്രോഹിക്കാതെ ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ മാത്രമേ ശുഭകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ദ്രോഹാര്‍ജ്ജിതമായ ധനം കൊണ്ട് ചെയ്യുന്ന യജ്ഞം വിപരീതഫലത്തെയുണ്ടാക്കുന്നു. മന:ശ്ശുദ്ധിയാണ് രണ്ടാമത്തേത്. അതില്ലാതെ ചെയ്യുന്ന കര്‍മ്മം കൊണ്ട് ശരിക്കുള്ള ഫലം കിട്ടുകയില്ല. കര്‍മ്മം ചെയ്യുന്നവരും യജമാനരും എല്ലാം മനശ്ശുദ്ധിയുള്ളവരാണെങ്കില്‍ ഉല്‍ക്കൃഷ്ടഫലം ലഭിക്കും. ദേശം, കാലം, ദ്രവ്യം, കര്‍ത്താക്കള്‍, മന്ത്രം എന്നിവയെല്ലാം ശുദ്ധമായാല്‍ പൂര്‍ണ്ണമായ കര്‍മ്മഫലപ്രാപ്തിയുണ്ടാവും. ശത്രുനാശം, സ്വാര്‍ത്ഥലാഭം എന്നിവയ്ക്കായി ചെയ്യുന്ന കര്‍മ്മം എത്ര ശുദ്ധമായാലും വിപരീത ഫലമാണുണ്ടാവുക. അങ്ങിനെയുള്ളവര്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ ആവുന്നില്ല. പ്രാരബ്ധങ്ങള്‍ കൊണ്ടാണ് അവരിങ്ങിനെ പാപം ചെയ്യുന്നത്. കശ്യപപ്രജാപതിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും. എങ്കിലും അവര്‍ പരസ്പരം കലഹിക്കുന്നു. ദേവന്മാര് സത്വഗുണത്തില്‍ നിന്നും മനുഷ്യര്‍ രജോഗുണത്തില്‍ നിന്നും മൃഗങ്ങള്‍ തമോഗുണത്തില്‍ നിന്നും ഉണ്ടായവരാണെന്നു വേദങ്ങള്‍ പറയുന്നു..devibhagavathamnithyaparayanam
No comments:
Post a Comment