ജ്ഞാനിയുടെ ഭാഷ മൗനമാണ്.
സാധാരണ ജീവിതം നയിക്കുന്നവരും സംസാരത്തിൽ മിതത്വം പാലിക്കുന്നത് വളരെ നല്ലതാണ്. അതു നിങ്ങളെ പലതരത്തിലും സഹായിക്കും.
വേണ്ടത്ര ശ്രദ്ധിക്കാതെ പറയുന്ന വാക്കുകളാണ് തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതും സൗഹൃദങ്ങൾ തകർക്കുന്നതും.
കാൽ തെറ്റി വീണ് ഒരു മുറിവുണ്ടായാൽ അത് ഉണങ്ങും. നാവൊന്നു തെറ്റി മറ്റുള്ളവരുടെ മനസ്സിൽ ഒരു മുറിവുണ്ടായാൽ അത് ഭേദമാക്കുവാൻ കഴിഞ്ഞെന്നു വരില്ല.
നാവു നാലുതരം തെറ്റുകൾക്ക് കാരണമാവാറുണ്ട്.
ഒന്ന് . നുണ പറയൽ
രണ്ട് . പരദൂഷണം
മൂന്ന്. മറ്റുള്ളവരെ അനാവശ്യമായി വിമർശിക്കൽ
നാല്, അമിതമായ സംസാരം
രണ്ട് . പരദൂഷണം
മൂന്ന്. മറ്റുള്ളവരെ അനാവശ്യമായി വിമർശിക്കൽ
നാല്, അമിതമായ സംസാരം
സമൂഹത്തിൽ ശാന്തി ഉണ്ടാകണമെങ്കിൽ ഇവ നാലും ഒഴിവാക്കണം
മധുരമായും മിതമായും സംസാരിക്കുകയാണെങ്കിൽ സാഹോദര്യവും സൗഹൃദവും തീർച്ചയായും ദൃഢമാകും.
ആത്മീയ സാധകർ മൗനം ഒരു വ്രതമായി ശീലിക്കുന്നത് ഊർജ്ജ നഷ്ടം ഒഴിവാക്കാമെന്നതുകൊണ്ടു കൂടിയാണ്.
ആത്മീയ പാതയിൽ എല്ലാ ഘട്ടങ്ങളിലും ചരിക്കുന്ന സാധകർ മൗനം ശീലിക്കുന്നത് വളരെ ഗുണകരമാണ്...remana maharshi
No comments:
Post a Comment