Tuesday, February 06, 2018

അക്ഷരപുരുഷനില്‍നിന്ന് ഏഴ് പ്രാണങ്ങളാകുന്ന ഇന്ദ്രിയങ്ങളും ഏഴ് പ്രകാശങ്ങളാകുന്ന ഇന്ദ്രിയശക്തികളും ഏഴ് സമിത്തുക്കളാകുന്ന ഇന്ദ്രിയവിഷയങ്ങളും ഏഴ് ഹോമങ്ങളാകുന്ന വിഷയാനുഭവങ്ങളും ഏഴ് ലോകങ്ങളാകുന്ന ഇന്ദ്രിയ സ്ഥാനങ്ങളും ഉണ്ടാകുന്നു. എല്ലാം ഏഴേഴായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
പ്രാണന്മാര്‍ എന്ന് പറഞ്ഞത് തലയിലുള്ള ഏഴ് ഇന്ദ്രിയങ്ങളെയാണ്. കണ്ണ്, ചെവി, മുക്ക്, നാക്ക്, തൊലി, വാക്ക്, മനസ്സ് എന്നിവയാണവ. (അല്ലെങ്കില്‍ 2 കണ്ണ്, 2 ചെവി, 2 നാസാദ്വാരം, ഒരു വായ) ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് പ്രകാശിച്ച് പുറമെയുള്ള വസ്തുക്കളെ അറിയുന്നവയാണ് ഏഴ് പ്രകാശങ്ങള്‍. സമിത്തുകള്‍ ഏഴ് ഇന്ദ്രിയവിഷയങ്ങളാണ് വിഷയ അനുഭവങ്ങളെ ഹോമങ്ങളായി പറഞ്ഞിരിക്കുന്നു. സാധാരണയായി ശരീരത്തിലോ ഉറങ്ങുമ്പോള്‍ ഹൃദയത്തിലോ ശയിക്കുന്നതിനാല്‍ ഗുഹാശയങ്ങളായ പ്രാണങ്ങളുടെ സഞ്ചാരസ്ഥലങ്ങളായ ഇന്ദ്രിയസ്ഥാനങ്ങളാണ് ഏഴ് ലോകങ്ങള്‍. എല്ലാ ജീവജാലങ്ങളിലും ഇവ ഏഴുവീതം ഉണ്ടാക്കപ്പെട്ടിടരിക്കുന്നു. അറിവുള്ളവര്‍ക്കും അറിവില്ലാത്തവര്‍ക്കും കര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാം പരമപുരുഷനില്‍നിന്ന് ഉണ്ടായതാണ്.(മുണ്ഡകോപനിഷത്ത്)

No comments: