Thursday, July 26, 2018

പ്രദോഷം

ഒരു ദിവസം 35 നാഴികയിൽ കുറയാതെ ത്രയോദശി വരുന്ന ദിവസമാണ്  പ്രദോഷവ്രതം ആചരിക്കുന്നത് . ഈദിവസം
ശ്രീ പാർവതിയെ പീഠത്തിൽ ആസനസ്ഥയാക്കിയിട്ട്  ശ്രീമഹാദേവൻ ന്യത്തം ചെയ്യുന്ന ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി മഹാദേവന്റെ അനുഗ്രഹത്തിനായ് ഭരിക്കുന്നു എന്നാണ് വിശ്വാസം.
       ഓം ദിവസം വിധിപ്രകാരം വ്രതമനുഷ്ടിക്കുന്നത് സകല പാപങ്ങളും നശിച്ച് , ദാരിദ്രദു:ഖശമനം ,കീർത്തി, ശത്രുനാശം,സന്താനലബ്ധി, രോഗശാന്തി,ആയുസ്സ്, ക്ഷേമം ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യും.
    പ്രഭാദ സ്നാനശേഷം ഭസ്മലേപനവും രുദ്രാക്ഷം ധാരണയും നടത്തി ശിവക്ഷേത്രദർശ്ശനം ചെയ്യുക . പകൽ ഉപവസിക്കുകയുംഭക്തിപുർവ്വം പഞ്ചാക്ഷരം ജപിക്കുകയും വൈകുന്നേരം ക്ഷേത്രദർശനം നടത്തി അഭിഷേകം,പൂജ, കൂവളത്തില അർച്ചന കഴിക്കുകയും ചെയ്യുക. വൈകുന്നേരം ക്ഷേത്രത്തിൽ നിന്നും വെള്ളനിവേദ്യം ഭക്ഷിക്കാം. പിറ്റേദിവസം രാവിലെ കുളികഴിഞ്ഞ് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച്പാരണവീട്ടാം.
aneeshthayyil

No comments: