Thursday, July 26, 2018

രാമായണത്തിലെ സാമ്പാതിയുടെ പൂർവ വൃത്താന്തം എന്ന ഭാഗത്തിലെ ഒരു പ്രധാന ഭാഗമാണ് വിവരിക്കുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ ഒരു ജീവൻ തുടിച്ചു തുടങ്ങുന്ന ഭാഗമാണ് ഇവിടെ വിവരിക്കുന്നത്. ഇവിടെ കുറച്ച് ഭാഗം ഒഴിവാക്കിയിട്ട് ബാക്കി വരുന്ന ഭാഗമാണ് വിവരിക്കുന്നത്.വളരെ ശ്രദ്ധയോടെ വായിക്കുക....സമ്പാതി വാനരന്മാരോടു തന്റെ പൂർവ കഥ പറഞ്ഞു. ഞാനും അനുജനായ ജടായുവും കൂടി പണ്ട് അഹങ്കാരത്തോടെ കരുത്തും വേഗവും പരിക്ഷിക്കാനായി മത്സരിച്ചു മേലോട്ടു പറന്നു. സൂര്യ മണ്ഡലത്തോളം ഞങ്ങൾ പറന്നു പൊങ്ങി സൂര്യരശ്മികളേറ്റു ഞങ്ങൾ തളർന്നു അനുജന്റെ ചിറകിൽ തീപിടിച്ചതു കണ്ട് അവനെ രക്ഷിക്കാനായി ഞാനവനെ എന്റെ ചിറകിനടിയിലാക്കി.
എന്റെ ചിറകു കരിഞ്ഞ് താഴെ വീണു അനുജൻ രണ്ട് ചിറകുകളോടു കൂടിത്തന്നെ താഴെ വീണു.പക്ഷികൾക്ക് സ്വന്തം ചിറകുകളാണല്ലോ ആശ്രയം.വിന്ധ്യ പർവ്വതത്തിന്റെ കൊടുമുടിയിൽ അന്ധനായി വീണ ഞാൻ മൂന്നു ദിവസം അവിടെത്തന്നെ കിടന്നു പോയി. ജീവൻ ശേഷിച്ചിരുന്നതുകൊണ്ട് ഉണർന്നപ്പോൾ ചിറകുകളില്ലാതെ ദിക്കും ദേശവും അറിയാനാകാതെ പരിഭ്രാന്തനായ ഞാൻ പുണ്യത്താലോ ഭാഗ്യത്തിലോ നിശാകരൻ എന്ന താപന്റെ പുണ്യാശ്രമത്തിലെത്തി.മഹർഷി എന്നെക്കണ്ടിട്ട് മുൻപരിചയം കൊണ്ട് ചോദിച്ചു... സമ്പാതീ നീ ഇങ്ങനെ വിരുപനായതെന്തുകൊണ്ടാണ്? ആരാണ് ഇതിനു കാരണം. വളരെ കരുത്തനായ നിന്റെ ചിറകുകൾ ദഹിച്ച് പോകാൻ കാരണമെന്താണ്. അതു കൊണ്ട് ഞാൻ നടന്നതെല്ലാം മുനിയോട് പറഞ്ഞു. ഞാൻ വിനയപൂർവ്വം അദ്ദേഹത്തോട് ചോദിച്ചു. ദയനിധേ എന്റെ ചിറകുകൾ നഷ്ട്പ്പെട്ടിരിക്കുന്നു ഇനി ഞാൻ എങ്ങനെ ജീവിക്കും. അതു കേട്ട് ചിരിച്ച് കൊണ്ട് മഹർഷി പറഞ്ഞു. ഞാൻ സത്യം പറയാം. ഈ ദു:ഖങ്ങൾക്കെല്ലാം കാരണം ശരീരമാണ് ശരീരമാകട്ടെ കർമ്മഫലമായി ഉണ്ടാകുന്നതാണ്.ശരീരത്തിലുണ്ടാക്കുന്ന ഞനെന്ന ഭാവം അഹങ്കാരം കൊണ്ടു മോഹത്താൽ കർമ്മങ്ങൾ ചെയ്യപ്പെടുന്നു..മിഥ്യയായ അവിദ്യയിൽ നിന്ന് അഹങ്കാരമുണ്ടാവുന്നു. പുണ്യപാപങ്ങളുടെ ഫലമായി മേലോട്ടും കീഴോട്ടുമുള്ള സഞ്ചാരം തുടർന്ന് കൊണ്ടേയിരിക്കുന്നു. ധനസ്ഥിതിയനുസരിച്ച് യജ്ഞങ്ങളും ദാനങ്ങളും' ഒക്കെയായി എത്രയോ പുണ്യകർമ്മങ്ങൾ ഞാൻ ചെയ്തിരിക്കുന്നു. ഇനി ഈ ദുരവസ്ഥയൊക്കെ നീക്കിക്കളഞ്ഞ് സ്വർഗ്ഗം പൂകി സുഖം അനുഭവിക്കണം എന്നു കരുതിയിരിക്കുമ്പോൾ മരണം സംഭവിച്ചിട്ട് താഴെ തലകുത്തി വീഴുന്നു.പുണ്യഫലങ്ങൾ അവസാനിക്കുമ്പോൾ ചന്ദ്ര മണ്ഡലത്തിലെത്തിയിട്ട് മഞ്ഞു തുള്ളികളോട് ചേർന്ന് ഭൂമിയിൽ പതിക്കുന്നു.പിന്നീട് ധാന്യങ്ങളായിരുപാന്തരപെട്ട് ഏറനാൾ വസിക്കും പിന്നെയ്ത് പുരുഷന്റെ ചതുർവിധ ഭക്ഷണങ്ങളിൽ ഒരംശമായിത്തീരും. എന്നിട്ട് ബീജമായി മാറി സ്ത്രിയുടെ യോനിയിൽ പതിക്കും യോനിയിലെ രക്തവുമായി കലർന്നു ചേർന്നു മറുപിള്ളയാൽ ആവരണം ചെയ്യപെടും. ഒരുദിവസം കൊണ്ട് അത് ഗർഭ പിണ്ഡമായി ഭവിക്കും. അഞ്ച് രാത്രി കൊണ്ട് അത് ഒരു കുമിളയുടെ ആകൃതിയിലാകും.വീണ്ടും അഞ്ചുനാൾ കൊണ്ടതു മാംസ പേശിയായിത്തീരും.പിന്നീട് അര മാസം കൊണ്ട് ആ മാംസപേശി രക്തം നിറഞ്ഞതായി വരും. അടുത്ത ഇരുപത്തിയഞ്ചുനാൾ കൊണ്ട് അതിൽ ജീവ ചലനങ്ങൾ പ്രകടമാകും.പിന്നീട് മൂന്ന് മാസം കൊണ്ട് അംഗങ്ങളുടെ സന്ധികൾ സജീവമാകും. നാലു മാസമാകുമ്പോൾ കൈകാലുകളിൽ വിരലുകൾ തെളിഞ്ഞു വരും.അഞ്ചു മാസമാകുമ്പോൾ. നഖങ്ങളും. ഗുഹ്യവും.കണ്ണ് കാത്. മൂക്ക് എന്നിവയും രൂപപെടും. ആറ് മാസമാകുമ്പോൾ കർണ്ണാ ദ്വാരങ്ങൾ തെളിയിം.ഏഴു മാസമാകുമ്പോൾ ഗുദം .ഉപസ്ഥം പൊക്കിൾ എന്നിവ സ്പsമാകും. എട്ടാ മാസത്തിൽ ശിരസിൽ രോമങ്ങൾ മുളച്ച് തുടങ്ങും. ഒൻപതാം മാസത്തിൽ ഗർഭാശയ ഭിത്തിക്കുള്ളിൽത്തന്നെ ദിനം പ്രതി വളർന്നു വരുകയും കൈകാലുകൾ ചലിച്ചു തുടങ്ങുകയും ചെയ്യും. അഞ്ചാ മാസത്തിൽ തന്നെ ചൈതന്യം ഉണ്ടായിരിക്കും.പിന്നീട് മുറയ്ക്കുനാൾ തോറും പൊക്കിൾക്കൊടിയിലൂടെ മാതാവിന്റെ ഭക്ഷണത്തിലെ അന്നരസം സ്വികരിച്ചു വളരുന്നു. ആ സമയത്ത് തന്റെ പൂർവ്വജന്മങ്ങളെയും കർമ്മങ്ങളെയും കുറിച്ച് നിരന്തരം ചിന്തിച്ചു കൊണ്ട് മാതൃഗർഭത്തിലെ ചൂട് താങ്ങാനാവാതെ തന്റെ സ്ഥിതിക്കുള്ള കാരണങ്ങൾ ചിന്തിക്കും. ഞാൻ അസംഖ്യം യോനികളിൽ ജനിച്ചു ഞാൻ എത്രയെത്ര കർമ്മങ്ങൾ അനുഭവിച്ചു. എത്രയെത്ര പുത്രൻമാർ. എത്രയെത്ര ഭാര്യമാർ.എത്രയോ ബന്ധുക്കൾ. എത്രമാത്രം സമ്പത്ത് എല്ലാം കോടിക്കണക്കിനുണ്ടായിക്കഴിഞ്ഞു. സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിൽ മാത്രം ആസക്തിയോടെ അന്യായമാർഗ്ഗങ്ങളിലൂടെ ദിനംപ്രതി ധനം സമ്പാദിച്ചുകൂട്ടി.ആ സമയത്തൊന്നും മഹാവിഷ്ണുവിനെ സ്മരിച്ചില്ല.. അദ്ദേഹത്തിന്റെ നാമങ്ങൾ ജപിച്ചതുമില്ല. അതിന്റെ ഫലമാണ് ഞാൻ ഇവിടെ കിടന്നിങ്ങനെ അനുഭവിക്കുന്നത്.ഈ ഗർഭപാത്രത്തിൽ നിന്നു പുറത്ത് പോകാൻ എനിക്കിപ്പോൾ അവസരം കിട്ടും. ഇനി ഞാൻ ഒരു ദുഷ്കർമ്മവും ചെയ്യുകയില്ല സത്കർമ്മങ്ങൾ മാത്രമേ ചെയ്യുകയുള്ളു മഹാവിഷ്ണുവിനെയല്ലാതെ മാറ്റാരെയും പൂജിക്കുകയില്ല. ഇങ്ങനെയൊക്കെചിന്തിച്ച് കൊണ്ട് .ജീവൻ ഭക്തിപൂർവ്വം ഭഗവാനെ സ്തുതിക്കുന്നു. പത്തു മാസം തികയുമ്പോൾ മനോദുഃഖത്തോടെ വിധിനിയോഗത്താൽ ഭൂമിയിൽ പിറക്കുന്നു. പ്രസവവായുവിന്റെ ബലം കൊണ്ട് വേദനയോട് കൂടി ജീവൻ പുറത്ത് വരുന്നു.മാതാപിതാക്കൾ വേണ്ട പോലെയൊക്കെ സംരക്ഷിച്ചാൽത്തന്നെയും ബാല്യകാലം ഭു:ഖമയം തന്നെ. പിന്നെ.യൗവന ദു:ഖങ്ങളും വാർദ്ധക്യ ദു:ഖങ്ങളും ചിന്തിച്ചു നോക്കിയാൽ അസഹ്യമത്രേ. നീ അതൊക്കെ അനുഭവിച്ചിട്ടുള്ളതല്ലേ. ശരീരമാണ് ഞാൻ എന്ന ഭാവന കൊണ്ടുള്ള മോഹത്താലാണ് സുഖവും ദുഃഖവും അനുഭവപെടുന്നത് ഗർഭവാസത്തിലെ ബുദ്ധിമുട്ട് ജീവികളുടെ ജനന മരണ ദു:ഖങ്ങളും ഈ ശരീരം നിമിത്തം ഉണ്ടാവുന്നതാണ്. ത്രേതായുഗത്തിത്തിൽ മഹാവിഷ്ണു ദശരഥ പുത്രനായി ഭൂമിയിൽ അവതരിക്കും .രാക്ഷസ ശ്രേഷ്ഠനെ വധിക്കുകയും ഭക്തജനങ്ങൾക്ക് മുക്തി നല്കുകയാണ് അവതാരോദ്യേശൃം അദ്ദേഹം ദണ്ഡകാരണ്യത്തിൽ വസിക്കുന്ന കാലത്ത് രാവണൻ അദ്ദേഹത്തിന്റെ പത്നിയേ അപഹരിക്കും. അന്ന് സീതാദേവിയെ അന്വേഷിക്കുവാനായി വാനര രാജാവിന്റെ ആജ്ഞയനുസരിച്ച് വാനര സമൂഹം ദക്ഷിണ സമുദ്രത്തിന്റെ തീരത്തു വന്നെത്തും അവിടെ വെച്ച് യാദൃച്ഛികമായി നിനക്ക് വാനരൻമാരെ കണ്ടെത്താനാകും നീ സീത എവിടെയാണ് വസിക്കുന്നതെന്ന് അവർക്ക് പറഞ്ഞ് കൊടുക്കുമ്പോൾ നിനക്ക് പുതിയ ചിറകുകൾ മുളച്ച് വരും...... പ്രിയ സുഹൃത്തുക്കളെ നമ്മൾ ജനിക്കാൻ തുടങ്ങുന്ന സമയത്ത് നമുക്ക് കഴിഞ്ഞ ജന്മത്തിലെ എല്ലാ കാര്യങ്ങളും ഓർമ്മ വരുമെന്നാണ് ഇവിടെ പറയുന്നത്.ആ സമയത്തൊന്നും ഭഗവാനെ സ്മരിച്ചില്ല. ഈ ജന്മത്തിൽ ഞാൻ ഭഗവാനെ പൂജിക്കുമെന്നാണ് പറയുന്നത് പക്ഷേ ജനിക്കുന്നതോട് കൂടി എല്ലാം മറന്ന് ഈ ലൗകിക ജീവിതത്തിന് അടിമപ്പെട്ട് ഭഗവാനെ സ്മരിക്കാതെ വീണ്ടു നമ്മുടെ ജീവിതം പാഴാക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഈ ജന്മമെങ്കിലും സഫലമാക്കിക്കുടെ..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

No comments: