Monday, October 02, 2017

*ഭാഗവത വിചാരം*
*ശ്രീഭഗവാനുവാച*
*ദിഷ്ട്യാ ത്വം വിബുധശ്രേഷ്ടഠ*
*സ്വാം നിഷ്ഠാത്മനാ സ്ഥിതഃ*
*യന്മേ സ്ത്രീരൂപയാ സ്വൈരം*
*മോഹിതോഽപ്യങ്ഗ മായയാ*
(8.12.38)
ഹേ ദേവശ്രേഷ്ഠ, സ്വയം അങ്ങ് തന്നെ തിരിച്ചറിവുണ്ടായി മായയിൽ നിന്ന് പുറത്ത് വന്നത് ശ്ലാഖനീയം തന്നെ. കാരണം മറ്റൊരെങ്കിലുമായിരുന്നു എങ്കിൽ എന്റെ മായയിൽ നിന്ന് സ്വയം പുറത്തു കടക്കാൻ സമർത്ഥരാകുമായിരുന്നില്ല.
എന്റെ ഭക്തിയാൽ അന്തഃക്കരണ പരിശുദ്ധി നേടാത്തവരാൽ മറികടക്കാൻ കഴിയാത്ത മായയെ അങ്ങക്കല്ലാതെ മറ്റാർക്കാണ് സ്വയം മറികടക്കാൻ കഴിയുക. ആയതിനാൽ, ദേവാദി ദേവനായ ഹേ മഹാദേവ, കാലസ്വരൂപനായ എന്നാൽ പ്രേരിതവും, ത്രിഗുണങൾക്ക് വിധേയവുമായ ഈ മായ ഇനി അവിടുത്തെ ബാധിക്കുകയില്ല. അതായത് സ്വയം ശ്രീഹരിയെപ്പോലെ തന്നെ ശ്രീഹരനും മായതീതനായി എന്ന് അർത്ഥം.
ശ്രീശുകൻ പറയുന്നു, ഹേ രാജൻ, ഇപ്രകാരം ഭഗവാനാൽ അനുഗ്രഹീതനായ ശ്രീശിവൻ പാർവ്വതി ദേവിയോടും പരിവാരങളോടും കൂടി കൈലാസത്തിലേക്ക് മടങ്ങി.
അവിടെ എത്തിയ ശേഷം മഹാദേവൻ ശ്രീപാർവ്വതിയോടായ്ക്കൊണ്ട് പറയുന്നു:-
krishnan

No comments: