Monday, October 02, 2017

ഭാവത്തിൽ അലിഞ്ഞലിഞ്ഞ് ധ്യാതാവും ധ്യേയവും ഒന്നായിത്തീരുന്നു. ഈ സമയം ധ്യാതാവ് ശുദ്ധസത്വ ചൈതന്യം മാത്രമായി വർത്തിക്കുന്നു. സച്ചിദാനന്ദസ്വരൂപമായ ഈ അവസ്ഥയാണ് ധ്യാനത്തിന്റെ പരമകാഷം
. "കിരീടഹാരരഹിതം മണികുണ്ഡലവർജ്ജിതം
യാനി യാനീഹ ചിന്ത്യാനി മനസാ കല്പിതാനി ച
യാവത് പശ്യത് ഖഗാകാരം തദാകാരം വിചിന്തയേത്"
ഇവിടെ ഇപ്പോൾ കിരീടമില്ല , ഭൂഷണജാലങ്ങളില്ല. മണികുണ്ഡലങ്ങളില്ല. നാം മൻസ്സുകൊണ്ട് എന്തൊക്കെ കല്പനചെയ്തു വ്യവഹരിച്ചോ, അവയൊന്നും ഇല്ല. അന്തമായ ചൈതന്യപ്രസരണം മാത്രമേ ഉള്ളൂ ഇതത്രേ പരമഹംസപദം. മനുഷ്യമനസ്സിന്റെ ഭാവനചെയ്യനും അനന്തമായി വികാസം പ്രാപിക്കാനുള്ള കഴിവിനെ, ഈശ്വരോമുഖമാക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ്, ധ്യാനം എന്ന പ്രക്രിയ സഫലവും പരിപൂർണ്ണവുമാകുന്നത് .

" ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സദാശിവഃ
അർച്ചിതഃ സർവ്വഭാവേന സ്വാനുഭൂയ വിരാജതേ "
ഈ ദേഹത്തെ ദേവാലയമെന്നറിയുക. ജീവൻ പരമേശ്വരനായ സദാശിവൻ തന്നെ . സർവ്വവിധ ഭാവവിശേഷങ്ങളെക്കൊണ്ടും ഈ ദേവനെ അർച്ചിക്കുന്നു. ഈ സമാരാധന സ്വാത്മാനുഭൂതിയായി സദാ വിളങ്ങട്ടെ...rajeev

No comments: