Sunday, November 19, 2017

ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സംന്യാസി ഇവരേക്കുറിച്ചുള്ള വിവരണം കേട്ടുകഴിഞ്ഞ യുധിഷ്ഠിരന്‍ നാരദനോടു ചോദിയ്ക്കുന്നു:ഗൃഹസ്ഥ ഏതാം പദവീംവിധിനാ യേന ചാഞ്ജസായാതി ദേവഋഷേ ബ്രൂഹിമാദൃശോ ഗൃഹമൂഢധീഃ (7.14.1)ദേവര്‍ഷെ, ഗൃഹമൂഢധീയായ എന്നെപ്പോലുള്ള ഗൃഹസ്ഥന് ഈ ആത്മപദവി ഏതു ധര്‍മാനുസരണംകൊണ്ടാണോ വിഷമമില്ലാതെ കൈവരിയ്ക്കാനാകുക, അതു വിവരിച്ചുതന്നാലും.ഗൃഹേഷ്വവസ്ഥിതോ രാജന്‍ക്രിയാഃ കുര്‍വന്‍ഗൃഹോചിതാഃവാസുദേവാര്‍പണം സാക്ഷാ-ദുപാസീത മഹാമുനീന്‍ശൃണ്വന്‍ഭഗവതോഭീക്ഷ്ണ-മവതാരകഥാമൃതംശ്രദ്ദധാനോ യഥാകാല-മുപശാന്തജനാവൃതഃസത്സംഗാച്ഛനകൈഃ സംഗ-
മാത്മജായാത്മജാദിഷുവിമുച്യേന്മുച്യമാനേഷുസ്വയം സ്വപ്‌നവദുത്ഥിതഃ (7.14.2-4)രാജാവെ, ഗൃഹങ്ങളില്‍ വസിയ്ക്കുന്നവന്‍ ഗൃഹോചിതം എല്ലാ കര്‍മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്തുകൊണ്ട് മഹാമുനികളെ ഉപാസിയ്ക്കണം.സമയംകിട്ടുന്നിടത്തോളം ഭഗവാന്റെ അവതാരകഥകള്‍ ശ്രദ്ധയോടെ കേള്‍ക്കയും, ശാന്തചിത്തരായ സജ്ജനങ്ങളുടെ കൂടെ കഴികയും വേണം.ഒരിയ്ക്കല്‍ വിട്ടുപിരിയേണ്ട സ്വന്തം ദേഹം, ഭാര്യ, മക്കള്‍ എന്നിവരിലുള്ള സംഗത്തെ സത്സംഗസ്വാധീനത്താല്‍, ഉണര്‍ന്നുകഴിഞ്ഞവന്‍ അതുവരെയുണ്ടായിരുന്ന സ്വപ്‌നത്തെയെന്നപോലെ, വിവേകപൂര്‍വം തള്ളിക്കളയണം.യാവദര്‍ഥമുപാസീനോദേഹേ ഗേഹേ ച പണ്ഡിതഃവിരക്തോ രക്തവത്തത്രനൃലോകേ നരതാം ന്യസേത്ജ്ഞാതയഃ പിതരൗ പുത്രാഭ്രാതരഃ സുഹൃദോപരേയദ്‌വദന്തി യദിച്ഛന്തിചാനുമോദേത നിര്‍മമഃദിവ്യം ഭൗമം ചാന്തരിക്ഷംവിത്തമച്യുതനിര്‍മിതംതത്സര്‍വമുപഭുഞ്ജാനഏതത് കുര്യാത് സ്വതോ ബുധഃ (7.14.5-7)ദേഹത്തിനും ഗൃഹത്തിനും വേണ്ടിടത്തോളംമാത്രമുള്ള വസ്തുക്കളനുഭവിച്ച്, വിവേകിയായ ഗൃഹസ്ഥന്‍ അതിലൊക്കെ വിരക്തനായി, എന്നാല്‍ സക്തനെന്നപോലെ, മനുഷ്യര്‍ക്കിടയില്‍ മനുഷ്യത്വം പ്രകടമാക്കി കഴിയണം.ബന്ധുക്കള്‍, സഹോദരന്മാര്‍, മറ്റുള്ള സുഹൃത്തുക്കള്‍, ഇവര്‍ പറയുന്നതും ആശിയ്ക്കുന്നതും മമതയില്ലാതെ നിറവേറ്റുക.ദിവ്യമോ ഭൂമിജമോ യദൃച്ഛയാ വന്നുചേര്‍ന്നതോ ആയ ധനവിഭവങ്ങളെല്ലാം ഈശ്വരനിര്‍മിതമാണെന്നു കരുതി അറിവുള്ളവന്‍ സ്വയം അനുഭവിയ്ക്കയും, സ്വജനങ്ങളെ സേവിയ്ക്കാന്‍ വിനിയോഗിയ്ക്കയും ചെയ്യേണ്ടതാണ്.
വേണ്ടതിലേറെ കരുതുന്നത് കക്കല്‍തന്നെ യാവദ് ഭ്രിയേത ജഠരംതാവത് സ്വത്വം ഹി ദേഹിനാം അധികം യോഭിമന്യേതസ സ്‌തേനോ ദണ്ഡമര്‍ഹതിമൃഗോഷ്ട്രഖരമര്‍ക്കാഖു-സരീസൃപ്ഖഗമക്ഷികാഃആത്മനഃ പുത്രവത് പശ്യേത്തൈരേഷാമന്തരം കിയത്ത്രിവര്‍ഗം നാതികൃച്ഛ്രേണഭജേത ഗൃഹമേധ്യപിയഥാദേശം യഥാകാലംയാവദ്ദൈവോപപാദിതം (7.14.8-10)സ്വന്തം വയറു പിഴയ്ക്കാനാവശ്യമെത്രയോ അതില്‍മാത്രമേ മനുഷ്യന് അധികാരമുള്ളു. ആരാണോ ഇതുവിട്ട് അധികമുള്ളതിനെ തന്റേതെന്നു കരുതുന്നത്, അവന്‍ കള്ളനാണ്, അതിനു ശിക്ഷയും അര്‍ഹിയ്ക്കുന്നു.അതിനാല്‍ മാന്‍, ഒട്ടകം, കഴുത, കുരങ്ങ്, എലി, ഇഴജന്തുക്കള്‍ എന്നിവയെയെല്ലാം തന്റെ മക്കളെപ്പോലെ കരുതണം. അവരില്‍നിന്നും ഇവയ്‌ക്കൊക്കെ എന്തു വ്യത്യാസമാണുള്ളത്?ഗൃഹസ്ഥാശ്രമിയായാലും അധികപ്രയത്‌നം ചെയ്തു ധര്‍മാര്‍ഥകാമങ്ങള്‍ അനുഭവിയ്ക്കരുത്. ദേശകാലങ്ങള്‍ക്കനുസരിച്ചു ദൈവഗത്യാ കൈവരുന്നതുകൊണ്ടുമാത്രം കാര്യങ്ങള്‍ നടത്തിയാല്‍ മതി.
ആശ്വാഘാന്തേവസായിഭ്യഃകാമാന്‍സംവിഭജേദ്യഥാഅപ്യേകാമാത്മനോ ദാരാംനൃണാം സ്വത്വഗ്രഹോ യതഃജഹ്യാദ് യദര്‍ഥേ സ്വപ്രാണാന്‍ഹന്യാദ്വാ പിതരം ഗുരുംതസ്യാം സ്വത്വം സ്ത്രിയാം ജഹ്യാദ്-യസ്‌തേന ഹ്യജിതോ ജിതഃകൃമിവിഡ്ഭസ്മനിഷ്ഠാന്തംക്വേദം തുച്ഛം കലേവരംക്വ തദീയരതിര്‍ഭാര്യാക്വായമാത്മാ നഭശ്ഛദിഃ (7.14.11-13)തന്റെ ഭോഗങ്ങളെ നായ്ക്കളെ കൊല്ലുന്ന പതിതന്മാര്‍ക്കും ചണ്ഡാളന്മാര്‍ക്കുമൊക്കെ യഥായോഗ്യം പങ്കുവെച്ചുകൊടുക്കണം. മനുഷ്യര്‍ക്കു തന്റേതുമാത്രമാണെന്നു തോന്നുന്ന ഏക പത്‌നിയെ അതിഥികളെ ശുശ്രൂഷിയ്ക്കാനായി ലഭ്യയാക്കണം.ആര്‍ക്കുവേണ്ടി സ്വന്തം പ്രാണനെ വെടിയാന്‍ തയ്യാറാകുമോ, അച്ഛനേയോ ഗുരുവിനേയോപോലും ഹനിയ്ക്കുമോ, ആ പത്‌നിയിലുള്ള മമതയെ ആര്‍ ഉന്മൂലനം ചെയ്യുമോ അവനാല്‍ അജിതനായ ഈശ്വരന്‍ ജയിയ്ക്കപ്പെട്ടിരിയ്ക്കുന്നു.അവസാനം പുഴുവോ അമേധ്യമോ വെണ്ണീറോ ആയിത്തീരുന്ന ഈ തുച്ഛശരീരമെവിടെ, അതിന്റെ രതിയ്ക്കുവേണ്ടിയുള്ള പത്‌നിയെവിടെ, ആകാശപ്പരപ്പിനെ വലയംചെയ്തു നില്ക്കുന്ന ആത്മാവെവിടെ? സിദ്ധൈര്‍യജ്ഞാവശിഷ്ടാര്‍ഥൈഃകല്പയേദ്വൃത്തിമാത്മനഃശേഷേ സ്വത്വം ത്യജന്‍പ്രാജ്ഞഃപദവീം മഹതാമിയാത്ദേവാനൃഷീന്‍ നൃഭൂതാനിപിതൃൃനാത്മാനമന്വഹംസ്വവൃത്ത്യാഗതവിത്തേനയജേത പുരുഷം പൃഥക്യര്‍ഹ്യാത്മനോധികാരാദ്യാഃസര്‍വാഃ സ്യുര്‍യജ്ഞസമ്പദഃവൈതാനികേന വിധിനാഅഗ്നിഹോത്രാദിനാ യജേത് (7.14.14-16)ദൈവഗത്യാ കൈവന്നതും, യജ്ഞംചെയ്തതിനുശേഷ മുള്ളതുമായ പദാര്‍ഥങ്ങളേക്കൊണ്ട് സ്വന്തം ജീവിതവൃത്തി നടത്തുന്ന ബുദ്ധിമാന്‍ മഹാന്മാരുടെ പദവി പ്രാപിയ്ക്കും.
ദേവന്മാര്‍, ഋഷിമാര്‍, മനുഷ്യര്‍, ഭൂതങ്ങള്‍, പിതൃക്കള്‍ എന്നിവരേയും ആത്മാവിനേയും, അവരില്‍ വേറെവേറെ അധിവസിയ്ക്കുന്ന പരമപുരുഷനെ ഉദ്ദേശിച്ച്, തനിയ്ക്കു ലഭിയ്ക്കുന്ന സമ്പത്തുകൊണ്ട് അനുദിനം ആരാധിയ്ക്കണം.തക്ക അധികാരവും വേണ്ടത്ര സമ്പച്ഛേഷിയുമുണ്ടെങ്കില്‍, വേദവിധിയനുസരിച്ച് അഗ്നിഹോത്രാദികര്‍മങ്ങളാല്‍ യജിയ്‌ക്കേണ്ടതാണ്.ന ഹ്യഗ്നിമുഖതോയം വൈഭഗവാന്‍സര്‍വയജ്ഞഭുക്ഇജ്യേത ഹവിഷാ രാജന്‍യഥാ വിപ്രമുഖേ ഹുതൈഃതസ്മാദ് ബ്രാഹ്മണദേവേഷുമര്‍ത്യാദിഷു യഥാര്‍ഹതഃതൈസ്‌തൈഃ കാമൈര്യജസൈ്വനംക്ഷേത്രജ്ഞം ബ്രാഹ്മണാനനു (7.14.17-18)രാജാവെ, സര്‍വയജ്ഞഭുക്കായ ഭഗവാന്‍ ബ്രാഹ്മണമുഖത്തില്‍ നല്കുന്ന ഭോജ്യങ്ങളാല്‍ എങ്ങനെ യജിയ്ക്കപ്പെടുന്നുവോ, അങ്ങനെ അഗ്നിമുഖത്തില്‍ നല്കുന്ന ഹവിസ്സിനാല്‍ യജിയ്ക്കപ്പെടുന്നില്ല.അതിനാല്‍ ബ്രാഹ്മണര്‍, ദേവന്മാര്‍, മനുഷ്യര്‍, തുടങ്ങി സര്‍വപ്രാണികളിലും, അവരോരോരുത്തരുടേയും യോഗ്യതയ്ക്കനുസരിച്ച ഇഷ്ടവസ്തുക്കള്‍കൊണ്ട്, ക്ഷേത്രജ്ഞനായ ഈ പരമാത്മാവിനെ ആരാധിയ്ക്കുക.


ജന്മഭൂമി: http://www.janmabhumidaily.com/news739782#ixzz4yv76Gzkm

No comments: