നാമജപ മഹാത്മ്യം
ഭഗവത് ഗീത , ഭാഗവതം. ഉപനിഷത്ത് എന്നിവയെല്ലാം നിഷ്ഠയോടെ പഠിക്കുന്ന ഒരു സാധകനു എന്തിനാണ് നാമജപം എന്നു ചിന്തിക്കുന്നവര്‍ പലരും ഉണ്ട്.അതു നാമജപ മഹാത്മ്യം ശരിയായി മനസ്സിലാക്കത്തതുകൊണ്ടാണ്.അ
നാമം രൂപത്തെ അടിസ്ഥാനമാക്കിയാണ്. നാമം ഇല്ലാതെ രൂപമോ രൂപം ഇല്ലാതെ നാമമോ ഇല്ല. ഒരു രൂപത്തെ ഉള്ളില്‍ ഉറപ്പിച്ചു അതിന്‍റെ നാമത്തെ നിരന്തരം ജപിക്കുമ്പോള്‍ സാധകനു ആ രൂപത്തോട് രാഗം വളരുകയും ,അതു ഭക്തിയായി ഭവിക്കുകയും ചെയ്യുന്നു. ഇങ്ങിനെ നിരന്തരമായ സ്മരണത്തിലൂടെ മാത്രമേ ധ്യാനം സാധ്യമാകുകയുള്ളൂ. ധ്യാനത്തിലൂടെ മാത്രമേ ബ്രഹ്മാനുഭൂതി ലഭിക്കുകയുള്ളൂ. അതിനാല്‍ ഏതു സാധകനും നാമജപം അത്യന്താപേക്ഷിതമാണ്.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!
No comments:
Post a Comment