വൃശ്ചിക മാസത്തിനു കാര്‍ത്തികമാസം എന്ന് പേരുവരാന്‍ കാരണം ഉണ്ട്. പരബ്രഹ്മ സ്വരൂപനായ ഭഗവാന് സൃഷ്ടി ചെയ്യുവാന്‍ ആഗ്രഹിച്ചപ്പോള്‍ സ്വയം സ്വീകരിച്ച സച്ചിതാനന്ദ സ്വരൂപമാണ് മനോമോഹനമായ സാക്ഷാല്‍ ശ്രീകൃഷ്ണ സ്വരൂപം. അതിനു ശേഷം തന്റെ വമാഭാഗത്ത് നിന്നും അദ്ദേഹത്തിന്റെ ആത്മാവ് തന്നെ അതിമാഹോഹരമായ സ്വരൂപത്തെ സ്വീകരിച്ചു .അതാണ് സാക്ഷാല്‍ ശ്രീ രാധാദേവി . ഈദേവിയില്ല എങ്കില്‍ കൃഷ്ണനോ ,കൃഷ്ണനില്ല എങ്കില്‍ ഈ ദേവിക്കോ നിലനില്‍പ്പില്ല. കേവലം സൃഷ്ടി ലീലയ്ക്കായി രണ്ടായി പ്രകടമായതാണ് .
ഈ രാധാകൃഷ്ണന്മാര് നിത്യസത്യവും അനശ്വരവും ആയ ഗോലോകത്തില്‍ ശാശ്വതരായി വസിക്കുന്നു. ഈ ദേവി ഭഗവാനില്‍ നിന്നും പ്രകടമായത് വൃശ്ചിക മാസത്തില്‍ തൃക്കാര്‍ത്തിക ദിനത്തിലാണ്. ലോകത്തില്‍ ആദ്യമായി കൊണ്ടാടിയ ഉത്സവം രാധാദേവിയുടെ ജന്മോത്സവമായ തൃക്കാര്ത്തി കയാണ്. അന്ന് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന് രാധാദേവിയെ പാദപൂജ ചെയ്തു. അതി പവിത്രമായ ഈ ജന്മദിനം മൂലമാണ് വൃശ്ചിക മാസത്തിനു കാര്‍ത്തിക മാസം എന്ന് പേര് വന്നത്.
ഈ പവിത്രമായ കാര്‍ത്തിക മാസത്തില്‍ ദാമോദരാഷ്ടകം നിത്യപാരായണം ചെയ്യുന്നത് അത്യന്തം പുണ്യമാണ്. ദാമോദരാഷ്ടകപാരായണത്തിന് മുന്‍പ് ദാമോദരന്‍ എന്ന ഭഗവാന്റെ നാമത്തെ നന്നായി പരിചയപ്പെടുന്നത് ഗുണം ചെയ്യും.

“ദാമം കൊണ്ടമ്മ ഉരലില്‍ ബന്ധിച്ചപ്പോള്‍
ദാമോദരനായി നിന്ന കൃഷ്ണാ ഹരി “
ദാമോദരനായി നിന്ന കൃഷ്ണാ ഹരി “
കേവലം അമ്മയുടെ ബന്ധനം കൊണ്ട് മാത്രമല്ല ഭഗവാന് ദാമോദരനായത്. അതിനുമുന്‍പ് തന്നെ ആ നാമം ഭഗവാനില്‍ ഉണ്ട്. ദാമ എന്നാല്‍ ജഗത് എന്ന് ഒരര്‍ത്ഥം കൂടിയുണ്ട്, ജഗത്തിനെ തന്റെ ഉദരത്തില്‍ ധരിചിരിക്കുന്നവന്‍ ആയതുകൊണ്ട് ദാമോദരന്‍.. ഈ സത്യത്തെ ഭക്തര്ക്ക്ബോധ്യമാക്കുന്നതാണ് ഭഗവാന് മണ്ണ് തിന്നീട്ടു അമ്മയ്ക്ക് ബ്രഹ്മാണ്ഡം കാണിച്ചു കൊടുത്ത ലീല. ആ ഉദരത്തിലാണ് കണ്ണനേ യശോദാമ്മ കേവലം ഒരു കയറു കൊണ്ട് അദ്ദേഹത്തിന്റെ ആ പരമ കാരുണ്യത്താല്‍ വളരെ നിസ്സാരമായി ബന്ധിച്ചത്. ഇതു സാധിച്ചത് ആ അമ്മയുടെ നിഷ്ക്കളങ്കമായ നിഷ്ക്കാമ പ്രേമം ഒന്നുകൊണ്ടു മാത്രമാണ്. ഈ ലീല കൊണ്ട് ഭഗവാന് ഭക്തനോട് പറയുന്നത്. നിഷ്കാമമായ പ്രേമം ഒന്നുകൊണ്ടുമാത്രം ഭഗവാനില്‍ ശരണാഗതി ചെയ്താല്‍ ഈ ജഗത്തിനെ തന്നെ ജയിക്കാം എന്ന പരമാര്‍ത്ഥ സത്യമാണ്. അതായതു ഭഗവാനില്‍ പരമപ്രേമം ഒന്ന് മാത്രം മതി ഈ ലൌകികബന്ധം ഒരു തരത്തിലും ആ ഭക്തനെ ബാധിക്കില്ല.
ഇനി മോറ്റൊരര്ത്ഥം കേവലം ഭോഗങ്ങള്‍ക്കായി ഉദരമിത്തം പല പല വേഷങ്ങളണിഞ്ഞു ഈ സംസാരത്തില്‍ ചരിക്കുമ്പോള്‍ ഭഗവാനെ മറന്നു ജീവികുന്ന ഭക്തനോടുള്ള കാരുണ്യത്താല്‍ പല തരത്തിലുള്ള കഷ്ടതാകളായി അദ്ദേഹത്തിന്റെ സ്നേഹപാശത്താല്‍ ഭഗവാന് നമ്മെ ബന്ധിക്കുന്നു. അപ്പോള്‍ ഭഗവല്‍ സ്മരണ ഉണ്ടാകാനും ഭാഗവനിലേക്ക് അടുക്കാനും ഇടവരുന്നു. അങ്ങിനെ സ്നേഹപാശത്താല്‍ നമ്മെ ബന്ധിക്കുന്നവന്‍ ദാമോദരന്‍.

“എന്നെന്നും എന്നെ നിന് സ്നേഹപാശംകൊണ്ട്
ബന്ധിച്ചീടേണമേ ദാമോദരാ”
ബന്ധിച്ചീടേണമേ ദാമോദരാ”
ഈ ദാമോദരനെയാണ് നാം അതിപവിത്രമായ ഈ കാര്‍ത്തിക മാസത്തില്‍ ദാമോടരഷ്ടകത്താല് സ്തുതിക്കുന്നത്.
ഹേ! ദാമോദരാ ഭോഗവസ്തുവായ എന്റ മനസ്സ് സദാ മോഹാടവിയില് ചരിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഇന്ദ്രിയങ്ങളെല്ലാം ഈ മനസ്സിനെ അവയുടെ അധീനതയില്‍ ബന്ധിച്ചിരിക്കുന്നു. എത്ര ശ്രമിചീട്ടും കിട്ടുന്നില്ല. ഞാനിതാ ഈ മനസ്സ് അങ്ങയുടെ പദാരവിന്ദത്തില്‍ സമര്പ്പി ക്കുന്നു. അങ്ങയുടെ കാരുണ്യത്താല്‍ ഈ മനസ്സിനെ സ്വീകരിച്ചു ആ സ്നേഹപാശത്താല്‍ ബന്ധിച്ചു അങ്ങയുടെ അധീനതയില്‍ തന്നെ വയ്ക്കു. അപ്പോള്‍ എന്റെ ഇന്ദ്രിയങ്ങളും അവയുടെ പിന്നാലെ അങ്ങയുടെ പദാരവിന്ദത്തില്‍ എത്തും. പിന്നീടു ഒരിക്കലും അവ ഭോഗവസ്തുക്കളില്‍ രമിക്കില്ല. അങ്ങിനെ ഹേ! രാധികേശ! എന്നില്‍ അങ്ങയോടുള്ള പരമ പ്രേമത്തെ വളര്‍ത്തി അങ്ങയുടെ സ്വധാമമായ ഗോലോകത്തിലേക്ക് ആരാധദേവിയുടെ അടുത്തേക്ക് കൊണ്ടുപോയി അങ്ങയുടെ നിത്യ ദര്‍ശന സുഖം സാദ്ധ്യമാക്കു. അവിടെ രാധാകൃഷ്ണ പ്രേമത്തില്‍ ലയിച്ചു ആ അമൃതം സാദാ പാനം ചെയ്തു കഴിയാന്‍ ഇതാ അത്യധികമായ കൊതിയോടെ കാത്തിരിക്കുന്നു. രാധേ !രാധേ! രാധേ! രാധേ!
ഈ മനസ്സോടെയാകട്ടെ ദാമോടരഷ്ടക പാരായണം.

No comments:
Post a Comment