വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍...എരുക്ക്
ശാസ്ത്രീയ നാമം: Calotropis gigantea
സംസ്‌കൃതം: അര്‍ക്കം
തമിഴ്: എരുക്ക് അര്‍ക്ക
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം കാണാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണാം. വെളുത്ത എരിക്ക്, ഇളം നീല എരിക്ക് എന്നിങ്ങനെ രണ്ട് തരമുണ്ട്.
സംസ്‌കൃതം: അര്‍ക്കം
തമിഴ്: എരുക്ക് അര്‍ക്ക
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം കാണാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണാം. വെളുത്ത എരിക്ക്, ഇളം നീല എരിക്ക് എന്നിങ്ങനെ രണ്ട് തരമുണ്ട്.
പുനരുത്പാദനം: എരുക്കിന്റെ തണ്ട് കുഴിച്ചിട്ടും വിത്തുവഴിയും പുനരുത്പാദിപ്പിക്കാം.
ഔഷധപ്രയോഗങ്ങള്‍: എരിക്കിന്‍ പാല്‍( പൊള്ളല്‍ സ്വഭാവം ഉള്ളതാണ്, തൊലി പോകാനും സാധ്യതയുണ്ട്) അരിമ്പാറയില്‍ എരിക്കിന്‍ പാല്‍ ഒരാഴ്ച തേച്ചാല്‍ അരിമ്പാറ പോകും.
ഔഷധപ്രയോഗങ്ങള്‍: എരിക്കിന്‍ പാല്‍( പൊള്ളല്‍ സ്വഭാവം ഉള്ളതാണ്, തൊലി പോകാനും സാധ്യതയുണ്ട്) അരിമ്പാറയില്‍ എരിക്കിന്‍ പാല്‍ ഒരാഴ്ച തേച്ചാല്‍ അരിമ്പാറ പോകും.
കാലിലെ ആണിയുള്ളിടത്ത് എരിക്കിന്‍ പാല്‍ തേയ്ക്കുക. ഇല അരിഞ്ഞ് ചെറുകിഴിയുണ്ടാക്കി നറുനെയ്യില്‍ ചൂടാക്കി പിടിക്കുക. ഒരാഴ്ചകൊണ്ട് ആണി രോഗം മാറും.
വെള്ള എരുക്കിന്റെ പൂവ് ഉണക്കി, അതിന്റെ അളവിന്റെ പകുതി അളവില്‍ പിപ്പിലി, കുരുമുളക് വറുത്ത് പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് അരച്ച് ഗുളിക രൂപത്തിലാക്കി തേനില്‍ ചാലിച്ച് രണ്ട് നേരം കഴിച്ചാല്‍ ആസ്മയും, ചുമയും മാറിക്കിട്ടും. പൂവ് ആദ്യം നെയ്യില്‍ വറുത്ത് പൊടിക്കണം.
എരുക്കിന്റെ ഇലയില്‍ തേങ്ങ നെയ്യ് (വെളിച്ചെണ്ണ) ചേര്‍ത്ത് വെച്ച് കെട്ടിയാല്‍ വൃഷ്ണ വീക്കം മാറും
എരുക്കിന്റെ ഇലയില്‍ തേങ്ങ നെയ്യ് (വെളിച്ചെണ്ണ) ചേര്‍ത്ത് വെച്ച് കെട്ടിയാല്‍ വൃഷ്ണ വീക്കം മാറും
വാതം കൊണ്ടുണ്ടാകുന്ന നീര് മാറുവാന്‍ എരുക്കിന്റെ ഇലകൊണ്ട് കിഴി ഉണ്ടാക്കി വയ്ക്കുക.
എരുക്കിന്റെ പാല്‍ ഉള്ളില്‍ ചെന്നാല്‍ മോഹാലസ്യം, തൊണ്ട ചൊറിച്ചില്‍, കുടല്‍ പഴുപ്പ്, വയറിളക്കം എന്നിവ ഉണ്ടാകും. ഇങ്ങനെ വന്നാല്‍ നറുനെയ്യില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
കൈയിലോ കാലിലോ മുള്ള് കൊണ്ടാല്‍ എരിക്കിന്‍ പാല്‍ പുരട്ടിയാല്‍ മുള്ള് പുറത്തുവരും.
ചൊറിച്ചില്‍ ഉള്ളിടത്ത് എരിക്കിന്‍ പാല്‍ തേച്ചാല്‍ ശമനമുണ്ടാകും.

തേള്‍ കുത്തിയാല്‍ എരിക്കിന്‍ പാല്‍, കുരുമുളകും കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുക. വിഷം മാറിക്കിട്ടും.
എരിക്കിന്റെ ഇല അരിഞ്ഞ് പഴുത്ത തേങ്ങ തുല്യ അളവില്‍ ചിരകിയതും യോജിപ്പിക്കുക. പിറ്റേ ദിവസം ഇത് പിഴിഞ്ഞ് നീരെടുക്കുക. അതില്‍ നെല്ലിക്ക ഗന്ധകം പൊടിച്ച് ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തേച്ചാല്‍ ഏഴ് ദിവസം തൊട്ട് ഒരുമാസത്തിനകം എല്ലാവിധ ത്വക് രോഗങ്ങളും മാറിക്കിട്ടും.
പുഴുപ്പല്ല് മാറാന്‍, പല്ലില്‍ എരിക്കിന്‍ പാല്‍ തേയ്ക്കുക.
വിഷ ചികിത്സ- എരിക്കിന്റെ പാല്‍, കള്ളിച്ചെടിയുടെ പാല്‍, പൊന്‍മെഴുക്ക്, പിപ്പിലി പൊടിയും കൂടി കുഴച്ച് പച്ച പശുമ്പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ എല്ലാ വിധ ജംഗമ വിഷം (പല്ലി, പാമ്പ്, ചിലന്തി മുതലായവയുടെ വിഷം) മാറിക്കിട്ടും.

പേപ്പട്ടി വിഷത്തിനും വൃദ്ധവൈദ്യന്മാര്‍ ഉപയോഗിക്കാറുണ്ട് എരിക്കിന്‍ പാല്‍ (ലേഖകന്‍ പ്രയോഗിച്ചിട്ടില്ല) ഇളകിയ പല്ലില്‍ എരിക്കിന്‍ പാല്‍ തേച്ചാല്‍ ഉറയ്ക്കും.
ജന്മഭൂമി:
No comments:
Post a Comment