എന്താണ് യോഗപട്ടബന്ധം?
മുട്ടിനുമുകളിലൂടെ ശരീരം ചുറ്റി ബന്ധിച്ചിരിക്കുന്ന വസ്ത്രഖണ്ഡമാണു യോഗപട്ടം. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ ശരീരമനസ്സുകളുടെ സമ്പൂർണ്ണ നിയന്ത്രണം സാധ്യമാകുന്ന യോഗാസനമാണു യോഗപട്ടബന്ധം.
ധ്യായേദാനന്ദകന്ദം പരമഗുരുവരം ജ്ഞാനദീക്ഷാ കടാക്ഷം
ചിന്മുദ്രം സത്സമാധിം സുകൃതിജനമനോമന്ദിരം സുന്ദരാംഗം
ശാന്തം ചന്ദ്രാവതംസം ശബരിഗിരിവരോത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്നാഭിരാമം ശ്രുതിവിനുതപദാംഭോരുഹം ഭൂതനാഥം
ചിന്മുദ്രയോടും പട്ടബന്ധനത്തോടും കൂടിയ അയ്യപ്പവിഗ്രഹമാണു പരശുരാമൻ ശബരിമലയിൽ പ്രതിഷ്ഠിച്ചത് എന്ന് ഭൂതനാഥോപാഖ്യാനത്തിൽ പറയുന്നു. 1950ലെ അഗ്നിബാധയ്ക്കുശേഷം പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണു ഇന്നു നാം കാണുന്നത്. ചിൻ മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയിൽ സ്ഥിതിചെയ്യുന്ന രൂപത്തിലാണു ശബരിമല ശാസ്താവിൻറെ വിഗ്രഹം. നരസിംഹമൂർത്തിയുടെ യോഗനരസിംഹ സങ്കൽ പ്പത്തിലുള്ള വിഗ്രഹങ്ങളിലും യോഗപട്ടബന്ധനം കാണാം.യോഗപട്ടബന്ധത്തോടു കൂടിയ യോഗദക്ഷിണാമൂർത്തിയുടെയും അഗസ്ത്യമഹർഷിയുടേയും വിഗ്രഹങ്ങൾ ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കാണാം.
ഉത്കുടികാസനം എന്നാണു ഈ ആസനത്തിനു പേര് എന്ന് വൈഖാനസാഗമം (ഉത്കുടികാസനമസൈ്യത ഊരുമധ്യേ വസ്ത്രേണ ബന്ധ്യ). യോഗപട്ടബന്ധനത്തോടു കൂടിയ രൂപത്തിൻറെ പ്രാധാന്യം എന്താണ് എന്നു നോക്കാം.
ശത്രുനിഗ്രഹം നടത്തിയശേഷം സമസ്തചിന്തകളേയും അടക്കി സമാധിഅവസ്ഥയിൽ സ്ഥിതിചെയ്യുന്ന മഹായോഗിമാരാണു ശാസ്താവും യോഗനരസിംഹമൂർത്തിയും. ലൈംഗികവികാരങ്ങളുടെ സമ്പൂർണ്ണനിരോധനവും ഇതിലൂടെ സിദ്ധിക്കുന്നു. ശബരിമലയിൽ മഹായോഗിയായ ശാസ്താവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കാലുകൾ പിണച്ചുവെച്ച് യോഗപട്ടബന്ധനത്തോടെ ഇരിക്കുന്ന ചതുർബാഹുവായ വിഗ്രഹങ്ങളാണു യോഗനരസിംഹസ്വാമിയുടേത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തിൽ യോഗനരസിംഹപ്രതിഷ്ഠ കാണാം. മിക്ക യോഗനരസിംഹസ്വാമീ ക്ഷേത്രങ്ങളും മലമുകളിൽ ആണ് എന്നതും ശ്രദ്ധേയമാണ്. തമിഴ്നാട്ടിലെ വെല്ലൂർജില്ലയിലെ പെരിയമലൈയിൽ ഉള്ള തിരുക്കഡിഗൈ (ശോലിംഗപുരം) ക്ഷേത്രം, മധുരയ്ക്കടുത്തുള്ള നരസിംഹം യാനമലൈ ഗുഹാക്ഷേത്രം, കർണ്ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടൈ(യാദുഗിരി) ക്ഷേത്രം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
കടപ്പാട്: ജന്മഭൂമി
സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ

No comments:
Post a Comment