Thursday, November 23, 2017

ഉഴിഞ്ഞ

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017
വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍
ശാസ്ത്രീയ നാമം : Cardiospermum halicacabum
സംസ്‌കൃതം: ചക്രലത, ഇന്ദ്രവല്ലി
തമിഴ് : മൊടകിട്ടാന്‍
എവിടെ കാണാം : കേരളത്തിലുടനീളംകാണുന്നു. പുനരുല്‍പാദനം വിത്തില്‍ നിന്ന് .
ഔഷധപ്രയോഗങ്ങള്‍ :
1 .ആയുര്‍വേദത്തില്‍ നീരോ,കുരുക്കളോ പഴുത്തു പൊട്ടാറാവുമ്പോള്‍ ഓപ്പറേഷനു പകരം ഉഴിഞ്ഞ സമൂലം വെണ്ണ നെയ്യില്‍ അരച്ച് തേയ്ക്കുക. നീരു പൊട്ടി ഉള്ളിലെ പഴുപ്പു പുറത്തുപോയി നീരു ചുരുങ്ങി ഭേദമാവും. ശരീരത്തിന്റെ പലഭാഗങ്ങളിലും ,കാല് ഒടിവിലും ഉണ്ടാകുന്ന ചെറുകുരുക്കള്‍ക്ക് ഇത് സമൂലം അരച്ച് വെണ്ണയില്‍ കുഴച്ച് തേയ്ക്കുക വഴി നീരുവറ്റി പോവുകയോ, പൊട്ടി ചോര്‍ന്നുപോവുകയോ ചെയ്ത് അസുഖ മുക്തമാവും.
2. ഉഴിഞ്ഞയുടെ ഇലയും,തണ്ടും അരച്ച് സന്ധികളില്‍ വരുന്ന വാതനീരിന് പുറമേ തേച്ചാല്‍ സന്ധി വീക്കം മാറിക്കിട്ടും. വാതത്താല്‍ വരുന്ന ഞരമ്പ് വലിവോ, ഞരമ്പ് വേദനയോ ഉണ്ടായാല്‍ ഉഴിഞ്ഞ സമൂലം ആവണക്കെണ്ണയില്‍ വറുത്തരച്ച് തേച്ചാല്‍ പൂര്‍ണ്ണമായും ഭേദമാകും .
3. വൃഷണവീക്കം വന്നാല്‍ (ഹൈഡ്രോസീല്‍) ഉഴിഞ്ഞ സമൂലം ,വെളുത്തുള്ളി ,മുരിങ്ങാത്തൊലി ,വയമ്പ്, കിലുകിലുപ്പ ഇല (വഴിയരികില്‍ തകരയില പോലെ ഒരു മീറ്റര്‍ പൊക്കത്തില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള പൂക്കളോടുകൂടിയ ഇല. ഒരിഞ്ചുനീളത്തില്‍ പയറുപോലുള്ള ഫലം കാണാം. അതിനുള്ളിലെ വിത്തുണങ്ങിയാല്‍ കിലുകില്‍ ശബ്ദം കേള്‍ക്കാം. അങ്ങനെയാണ് കിലുകിലുപ്പ എന്ന പേരുവന്നത്.),പച്ചമഞ്ഞള്‍ ഇവ അരച്ച് തുടര്‍ച്ചയായി 7 ദിവസം തേച്ചാല്‍ വൃഷണവീക്കം പൂര്‍ണമായും ഭേദമാകും .
4 ആര്‍ത്തവദോഷമുള്ളപ്പോള്‍ ഉഴിഞ്ഞ ഇല അരച്ച് നാഭിയില്‍ തേച്ചാല്‍ ആര്‍ത്തവദോഷം മാറികിട്ടും. ആര്‍ത്തവ രക്തം ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ഉഴിഞ്ഞ ഇല നെയ്യില്‍ വറുത്ത് പാലില്‍ കലക്കിക്കുടിക്കുകയോ, നെയ്യില്‍ വറുത്ത് പൊടിച്ച് യോനിയില്‍ നിറയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവരക്തം കൃത്യമായരീതിയില്‍ പുറത്തുപോകും.
5. ഉഴിഞ്ഞ സമൂലം (60 ഗ്രാം) ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് ,400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിച്ചാല്‍ ഛര്‍ദ്ദിയും പനിയും മാറിക്കിട്ടും.
6. ഉഴിഞ്ഞ ഇല ഇടിച്ചുപിഴിഞ്ഞ നീര് 20 മില്ലി രാവിലെ സേവിച്ചാല്‍ മലബന്ധം മാറിക്കിട്ടും .
7. ഉഴിഞ്ഞ സമൂലം ഇടിച്ചുപിഴിഞ്ഞ നീരുകൊണ്ട് തലകഴുകിയാല്‍ തലമുടി ശുദ്ധമാവുകയും നല്ല തിളക്കം കിട്ടുകയും കൊഴിച്ചില്‍ കുറയുകയും ചെയ്യും. മുടികൊഴിച്ചിലിനും മറ്റ് ശിരോരോഗങ്ങള്‍ക്കും ഉണ്ടാക്കുന്ന തൈലങ്ങളിലും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news742105#ixzz4zIYFS6GV

No comments: