ജ്ഞാനാചാര്യന്മാരും ഭക്ത്യാചാര്യന്മാരും ഭക്തിയുടെ ശക്തി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കു തമ്മില്‍ അല്പം അഭിപ്രായവ്യത്യാസമുണ്ട്. ഭക്തി മുക്തിസാധനമാകുന്നു എന്ന് ജ്ഞാനികളും സാദ്ധ്യവും സാധനവും രണ്ടുമാകുന്നു എന്നു ഭക്തന്മാരും പറയുന്നു. ഈ വ്യത്യാസത്തില്‍ വാസ്തവത്തില്‍ പൊരുളില്ല . ഭക്തിയെ ഒരു സാധനമാക്കുമ്പോള്‍ അത് ഒരു താണതരം ഉപാസനമാത്രമാണ്: ഉയര്‍ന്നതരത്തെ, കാലാന്തരത്തില്‍ താണതരം സാക്ഷാത്കാരത്തില്‍നിന്നു വേര്‍പെടുത്തുവാന്‍ കഴിയാത്തതുമാകും. പ്രേമം പരിപൂര്‍ണ്ണമാകുമ്പോള്‍ അതോടുകൂടി യഥാര്‍ത്ഥജ്ഞാനം തനിയെ വന്നുചേരും. യഥാര്‍ത്ഥജ്ഞാനത്തില്‍നിന്ന് ശരിയായ ഭക്തിയെ വേര്‍പെടുത്താവതുമല്ല. ഇതു മറന്ന് ഓരോരുത്തരും അവരവരുടെ സാധനാമാര്‍ഗ്ഗത്തെ അധികം ഊന്നിപ്പറയുന്നതുപോലെ തോന്നുന്നു.
No comments:
Post a Comment