വാങ്ങിച്ച ഭൂമിയില്‍ വടക്ക് കിഴക്കായി ചെരിവ് വരത്തക്കരീതിയില്‍ നിലം ഉഴുത് മറിച്ച് നിരപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതിനായി ആധുനിക മെഷീനുകളുടെ സഹായം തേടാവുന്നതാണ്. അപ്രകാരം ചെയ്ത ശേഷം ഉടമസ്ഥന് തന്നെ മണ്ണ് നനച്ച് നവധാന്യങ്ങള്‍ വിതയ്ക്കണം. പിന്നെ ഒരാഴ്ചക്ക്ശേഷം വീണ്ടും നിര്‍ദ്ദിഷ്ട ഭൂമിയില്‍ പോയി നോക്കുമ്പോള്‍ വിതച്ച ധാന്യങ്ങള്‍ ഇടതൂര്‍ന്ന് കിളിര്‍ത്ത് നില്ക്കുന്നതായി കാണുന്നുണ്ടങ്കില്‍ വീട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് ഒരു വാസയോഗ്യമായ ഉത്തമഭൂമി ലഭിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. അപ്രകാരം നവധാന്യങ്ങള്‍ കിളിര്ത്തിട്ടില്ലാ എങ്കില്‍ ഒരു വാസ്തുവിദഗ്ധന്റെ സേവനം തേടേണ്ടതാണ്. അടുത്തയായി ചെയ്യേണ്ടത് നവധാന്യം കിളിര്‍ത്ത് നില്ക്കുന്ന ഭൂമിയില്‍ നാല്‍ക്കാലികളെ കയറ്റി മേയാന്‍ വിടണം. ഒരു പകല്‍ സമയം എങ്കിലും അവര്‍ക്ക് ആസ്ഥലത്ത് സ്വതന്ത്രമായി നടക്കുവാനും ഭക്ഷിക്കുവാനും, വിശ്രമിക്കുവാനും, അവസരം നല്‍കണം. അപ്പോള്‍ ആ കിളിര്‍ത്തുവന്ന നവധാന്യങ്ങള്‍ അവ ഭക്ഷിക്കുകയും അവയുടെ ചാണകം , മൂത്രം എന്നിവ ഭൂമിയില്‍ പതിച്ച് ആ ഭൂമി മനുഷ്യ വാസയോഗ്യമാവുകയും ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഭൂമിയില്‍ വീട് എന്ന ആശയം പ്രാവര്ത്തിമാക്കുവാന് സമയമായി എന്ന് ആശ്വസിക്കാം. വീട് നിര്‍മ്മാണം വാങ്ങിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ യോഗ്യമായ വാസ്തു മണ്ഡലം ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. അതിനാല്‍ ഉത്തമമായ നീളവും, വീതിയും നിശ്ചയിച്ച,് വാസ്തു മണ്ഡലം കണ്ടെത്തി ബ്രഹ്മസ്ഥാനത്തിന് ദോഷമോ,ഭ്രമാശമോ വരാത്തരീതില് വീട് നിര്‍മ്മാണത്തിന് രൂപരേഖ (ജഹമി) തയ്യാറാക്കണം ഇതിനായി ഒരു വാസ്തു വിദഗ്ധന്റെ സഹായം വേണ്ടിവരും. മര്‍മ്മദോഷങ്ങള്‍ ഇല്ലാത്ത ഒരു വീടിന്റെ രൂപരേഖ വസ്തുമണ്ഡലത്തില് പ്രതിഷ്ഠിക്കാന്‍ ഒരു കര്‍മ്മയോഗിയായ വാസ്തുവിദഗ്ധനേ കഴിയൂ. 1) പടിഞ്ഞാറോട്ട് അല്ലെങ്കില്‍ തെക്കോട്ട് ദര്‍ശനമുള്ള വീടിന്റെ ബ്രഹ്മസ്ഥാനം എപ്പോഴും വാസ്തുമണ്ഡലത്തിന്റെ വടക്ക് കിഴക്ക്ഭാഗത്തും, വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് ദര്‍ശനമായ വീടിന്റെ ബ്രഹ്മസ്ഥാനം എപ്പോഴും വാസ്തു മണ്ഡലത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തോട് അടുത്തുമായി വരത്തക്കവിധമാണ് വീടിന്റെ രൂപരേഖ വാസ്തുമണ്ഡലത്തില് ആസൂത്രണം ചെയ്യുന്നത്. 2) കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് ഗോവണികള്‍ ഒഴിവാക്കേണ്ടതാണ്. 3) വീടിന്റെ നാല് മൂലകളില്‍ കക്കൂസ്, കുളിമുറികള്‍ വരാതെ രൂപരേഖ ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. 4) വീടിന്റെ മുഖ്യകവാടം തെക്കു-കിഴക്കുദിക്കിന്റെ കിഴക്ക്ഭാഗത്ത്, തെക്ക് - പടിഞ്ഞാറ് ദിക്കിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്ത്, വടക്ക്-പടിഞ്ഞാറ് ദിക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് വരാന്‍ പാടില്ല. 5) വീടിന്റെ ദര്‍ശനം എപ്രകാരമെന്ന് അനുസരിച്ച് വടക്ക്-കിഴക്കിന്റെ വടക്ക്, കിഴക്ക് ഭാഗത്തും, തെക്ക്-കിഴക്ക് ദിക്കിന്റെ തെക്ക് ഭാഗത്തും, വടക്ക്-പടിഞ്ഞാറ് ദിക്കിന്റെ പടിഞ്ഞാറ് വടക്കുഭാഗത്തും മുഖ്യകവാടം വരുന്നത് ഉത്തമമാണ്. 6) കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് അടുക്കള ഉണ്ടാകാന്‍ പാടില്ല. 7) വീടിന് ചതുരാകൃതി ആയിരിക്കുന്നത് വാസ്തുപരമായും നിര്‍മ്മാണത്തിനുളള പണം ലാഭിക്കുന്നതിനും നല്ലതാണ്. 8) (എ) ഒരു കിടപ്പുമുറിയുളള വീട് ആണ് എങ്കില്‍ അത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വരുന്നതാണ് നല്ലത്. ബി) രണ്ട് കിടപ്പ്മുറികള്‍ ഉളള വീടുകളില്‍ ഒന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തും, രണ്ട് തെക്ക് ഭാഗത്തും വരുന്നത് നല്ലതാണ്. പൊതുമുറികള് ബാക്കി ഭാഗങ്ങളിലാവാം. സി) മൂന്ന് കിടപ്പ് മുറികള്‍ ഉളള വീടുകളില്‍ ഒന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തും, ഒന്ന് തെക്ക് ഭാഗത്തും ഒന്ന് കിഴക്ക് ഭാഗത്തും ആകാം. അഥവാ (തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളില്‍) ആകാം. ഡി) നാല് കിടപ്പുമുറികള്‍ വേണ്ട വീടുകളില്‍ നാല് ദിശകളിലേയ്ക്കുമായി നിര്‍മ്മിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വീടിന്റെ രൂപരേഖയില്‍ ആസൂത്രണം ചെയ്യുന്നതിന് ഒരു വാസ്തുവിദ്ഗദ്ധന്റെ സേവനം തേടുന്നതുതന്നെയാണ് നല്ലത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാം നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ആദ്യം ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുദോഷങ്ങള്‍ ചെയ്തുകൂട്ടാതിരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ വയ്ക്കുന്നത് നന്നായിരിക്കും. വീടിന്റെ രൂപരേഖ വാസ്തുമണ്ഡലത്തിന്റെ അളവുകളില്‍ ആസൂത്രണം ചെയ്യുന്നതുവരെയുളള കാര്യങ്ങളെ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുളളൂ. വീട് പണിയുവാന്‍ രൂപരേഖ വസ്തുവില്‍ ആസൂത്രണം ചെയ്യുന്നതും കുറ്റിയടിക്കുന്നതും മുതല്‍ വീട് പണിയുടെ പലഘട്ടങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തില്‍ പ്രതിപാദിക്കുന്നതാണ്. (തുടരും).
jnmbhumi
jnmbhumi
No comments:
Post a Comment