ബ്രഹ്മാവ് മഹാവിഷ്ണുവിന്റെ ആഞ്ജയാൽ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന് ഭൂമിയിൽ ജീവിക്കേണ്ട ബുദ്ധിയും ശക്തിയും ബ്രഹ്മാവ് നൽകി.
ദേവലോകത്ത് ഈ വിവരമെത്തി. ഈ വാർത്തയറിഞ്ഞ ദേവന്മാരുടെ രാജാവ് ദേവേന്ദ്രൻ വേവലാതിപ്പെട്ടു. ഇനി മഹാവിഷ്ണുവിന്റെ ആഞ്ജയാൽ തനിക്കും മറ്റു ദേവന്മാർക്കും മനുഷ്യനെ സഹായിക്കേണ്ടി വരും. *മനുഷ്യൻ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള ശക്തി അവനു നൽകേണ്ടി വരും.*
ചിന്തിച്ചു വിഷമത്തിലായ ദേവേന്ദ്രൻ സ്വർഗത്തിൽ ദേവസഭ വിളിച്ചു കൂട്ടി.
ചിന്തിച്ചു വിഷമത്തിലായ ദേവേന്ദ്രൻ സ്വർഗത്തിൽ ദേവസഭ വിളിച്ചു കൂട്ടി.
ഇന്ദ്രൻ,എല്ലാ ദേവന്മാരെയെയും സൂര്യദേവൻ,ചന്ദ്രദേവൻ, അഗ്നിദേവൻ, വായു ദേവൻ, വരുണ ദേവൻ, ഇത്യാദി ദേവന്മാരെയെല്ലാം സ്വർഗത്തിൽ ദേവസഭയിലേക്ക് വിളിച്ച്, ചർച്ചയാരംഭിച്ചു. *മനുഷ്യന്റെ മനസ്സിലെ എന്തു ആഗ്രഹങ്ങളും സഭലമാക്കുന്ന അതി രഹസ്യവും അത്ഭുതകരമായ ശക്തികൾ എവിടെ ഒളിപ്പിച്ചു വെക്കാം എന്നതാണ് ചർച്ചയുടെ വിഷയം.*
എല്ലാ ദേവന്മാർക്കിടയിലും വാദ പ്രതിവാദങ്ങൾ നടന്നു.
അഗ്നിദേവൻ ഒരാശയം മുന്നോട്ടു വച്ചു: "ശക്തികളെല്ലാം വനത്തിനുള്ളിൽ ഒരു ഗുഹക്കകത്ത് ഒളിപ്പിച്ചു വയ്ക്കാം." എന്നാൽ അപ്പോൾ
വായുദേവൻ പറഞ്ഞു:
"അതുവേണ്ട, നമ്മുക്ക് അത്ഭുതശക്തികൾ പർവതത്തിന്റെ അടിവാരത്തിൽ കൊണ്ടുപോയ് ഒളിപ്പിയ്ക്കാം....,"
വായുദേവൻ പറഞ്ഞുതീരും മുന്നേ
ജലദേവനായ വരുണ ദേവൻ പറഞ്ഞു: "നമ്മുക്കിത് ഗുഹക്കുള്ളിലോ, പർവതത്തിന്റെ അടിവാരത്തിലോ കൊണ്ടുചെന്നു ഒളിപ്പിക്കേണ്ട, പകരം സമുദ്രത്തിന്റെ ആഴങ്ങളിൽ കൊണ്ടു ഒളിപ്പിക്കാം. അതാണ് ഏറ്റവും ഉചിതമായ സ്ഥലം."

ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഇങ്ങനെ നീണ്ടു....
അവസാനം ചന്ദ്രദേവൻ പറഞ്ഞു::
*"എന്തുകൊണ്ട് നമ്മുക്ക് മനുഷ്യന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ പറ്റുന്ന മനുഷ്യന്റെ അത്ഭുതശക്തികളെല്ലാം മനുഷ്യന്റെ മനസ്സിലെ അകത്തളങ്ങളിൽ ഒളിപ്പിച്ചുകൂടാ ?*
*"എന്തുകൊണ്ട് നമ്മുക്ക് മനുഷ്യന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ പറ്റുന്ന മനുഷ്യന്റെ അത്ഭുതശക്തികളെല്ലാം മനുഷ്യന്റെ മനസ്സിലെ അകത്തളങ്ങളിൽ ഒളിപ്പിച്ചുകൂടാ ?*
*കുട്ടിക്കാലം തൊട്ടേ അവന്റെ മനസ്സ് അതിന്റെയും ഇതിന്റെയും പിറകെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കും.*
*മനുഷ്യനു ഒരിക്കലും സങ്കൽപ്പിക്കാൻ കൂടി കഴിയില്ല അവൻ തേടിക്കൊണ്ടിരിക്കുന്ന ശക്തികളെല്ലാം അവനുള്ളിൽ തന്നെയുണ്ടെന്ന്. ഇത് തിരിച്ചറിയാതെ അവൻ ആഗ്രഹങ്ങൾ സഭലമാക്കുന്ന ശക്തികൾക്കായി പുറത്തു ലോകത്ത് അന്വേക്ഷിച്ചുകൊണ്ടിരിക്കും.*
അവൻ സ്വന്തം ദുഖങ്ങൾ മാറുവാനും, ആഗ്രഹങ്ങൾ സഭലമാക്കുവാനും
മറ്റുള്ളവയുടെ പിറകേ പോകും,
മറ്റുള്ളവരുടെ പിറകേ പോകും , ചിലർ
പണ്ഡിതന്മാരുടെ പുറകെ,
പുരോഹിതന്മാരുടെ പിറകെ,
മതഗ്രന്ഥങ്ങളുടെ പുറകേ,
പുസ്തകങ്ങളുടെ പുറകെ അന്വേക്ഷിച്ചുകൊണ്ടിരിക്കും.
ആരും തന്നെ ചിന്തിക്കില്ല മാറ്റങ്ങൾ വരുത്തുവാനുള്ള ശക്തി അവനവനുള്ളിലാണെന്നു. അതുകൊണ്ട് ഈ അമൂല്യ ശക്തികളെ അവന്റെ മനസ്സിൽ ഒളിപ്പിക്കാം."

ചന്ദ്രദേവന്റെ ആശയത്തെ സൂര്യദേവൻ പിന്തുണച്ചു. ഇന്ദ്രാദി ദേവന്മാരെല്ലാം ഇതിനോട് യോജിച്ചു.
അവർ അങ്ങനെ തന്നെ ചെയ്തു. ആഗ്രഹങ്ങൾ സഭലമാക്കുവാനും മാറ്റങ്ങൾ വരുത്തുവാനുമുള്ള അത്ഭുത അമൂല്യ ശക്തികൾ മനുഷ്യന്റെ മനസ്സിനുള്ളിൽ ഒളിപ്പിച്ചു.
മനുഷ്യ മനസ്സ് അങ്ങനെ അത്ഭുതകരമായ ശക്തികളുടെ ഭണ്ഡാരമാണ്.ഇതു നമ്മളിൽ ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്.
ഉപയോഗിക്കേണ്ടതാണ്.
മനുഷ്യ മനസ്സ് അങ്ങനെ അത്ഭുതകരമായ ശക്തികളുടെ ഭണ്ഡാരമാണ്.ഇതു നമ്മളിൽ ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്.
ഉപയോഗിക്കേണ്ടതാണ്.
No comments:
Post a Comment