ഭജനമണ്ഡപത്തില്‍ മുത്തശ്ശനും മുത്തശ്ശിയും ധ്യാനനിരതരായിരുന്നു. ധ്യാനത്തില്‍നിന്നുണര്‍ന്ന മുത്തശ്ശന്‍ ഭക്തിപൂര്‍വം വ്യാസപീഠത്തിലെ ഭാഗവതഗ്രന്ഥം തൊട്ടുനെറുകയില്‍ വച്ച് ഭക്തിപൂര്‍വം ചൊല്ലി:
തസ്യാം തു കര്‍ഹിചിഛൗരിര്‍ വസുദേവഃ കൃതോവഹഃ
ദേവക്യാ സൂര്യയാ സാര്‍ധം പ്രയാണേ രഥമാരുഹത്
ഉഗ്രസേനസുതഃ കംസഃ സ്വസുഃ പ്രിയ ചികീര്‍ഷയാ
രശ്മിന്‍ ഹയാനം ജഗ്രാഹ രൗക്‌മൈ രഥശതൈര്‍വൃതഃ
ഒരിക്കല്‍ ആ പുരിയില്‍ ശൂരവംശജനായ വസുദേവന്‍ വിവാഹിതനായി നവോഢയായ പത്‌നിയോടുകൂടി സ്വഗൃഹത്തിലേക്ക് പോകുവാന്‍ രഥത്തില്‍ കയറി. ഉഗ്രസേന പുത്രനായ കംസന്‍, സഹോദരിയുടെ പ്രിയം ആഗ്രഹിച്ച് സ്വര്‍ണാലംകൃതങ്ങളായ അനേകം തേരുകളാല്‍ ചുറ്റപ്പെട്ട് താന്‍തന്നെ കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചു. കൃഷ്ണഗാഥയില്‍ എങ്ങനെയാണ്? ചൊല്ലൂ-
മുത്തശ്ശി ഭക്തി പൂര്‍വം ചൊല്ലിത്തുടങ്ങി
ദേവകനാകുന്ന യാദവന്തന്നുടെ
ദേവകിയാകുന്ന കന്യകയെ
ശ്രീവാസുദേവര്‍ക്കു നല്‍കിനാനമ്പോടു
ശ്രീപതി തന്നുടെയമ്മയാവാന്‍
സോദരിതന്നുടെ തോഷത്തെ ചെയ്‌വാനാ-
യാദരവോടെ മുതിര്‍ന്നു കംസന്‍
ചാരത്തുചെന്നങ്ങു വാരുറ്റ തേര്‍പുക്കു
സാരഥ്യവേലയുമാചരിച്ചാന്‍…
‘കിളിപ്പാട്ടില്‍ കുറേക്കൂടി വിവരിക്കുന്നുണ്ട്, ഇല്ലേ?’ മുത്തശ്ശന്‍ തിരക്കി.
‘ഉവ്വല്ലോ-‘
‘ചൊല്ലിത്തന്നൂടെ?’
‘ആവാം’-
മുത്തശ്ശി ഓര്‍ത്തെടുത്തു ചൊല്ലി-
സോദരി തന്നില്‍ സ്‌നേഹഭാരമാര്‍ന്നെഴും കംസന്‍
ആദരാലഖില വാദ്യപ്രഘോഷികളോടും
സൂതമാഗധവന്ദി സ്തുതിപാഠക ശസ്ത്ര-
ഭ്യാസികളനുചരന്മാരോടുമൊരുമിച്ചു
മേളമായൊരുതേരും നല്‍കിനാല്‍ മനസ്തുല്യം
വ്രീളലോചനയ്ക്കേറിപ്പോവതിനവയെ ല്ലാം
കേവലം വസുദേവര്‍ താന്‍ പരിഗ്രഹിച്ചുടന്‍
ആവിര്‍മോദേന തേരിലേറിനാന്‍ ഭാര്യാസമം
പിന്നെയന്നേരമാത്മസോദരി തന്നില്‍ പ്രീതി-
നിന്ദിച്ചു വളര്‍ന്നീടും വാത്സല്യപരിവേശാല്‍
സ്യന്ദനോദ്ഗതികളില്‍ ഭീതികൂടാതെ ചിത്താ
നന്ദമായ് മഹാരഥം ഞാന്‍ നടത്തുവനെന്നു
തന്മനോ വശഗതനായവന്‍ ചമ്മട്ടിയും
സമ്മോദം കലര്‍ന്നെടുത്തേറിനാന്‍ കൂടെത്തേരില്‍
‘ആ ഘട്ടത്തിലാണ് അശരീരി, അല്ലേ?’ മുത്തശ്ശന്‍ താല്‍പര്യപൂര്‍വം തിരക്കി.
‘അതേല്ലോ’ – മുത്തശ്ശി തുടര്‍ന്നു: ‘ദശമത്തില്‍ അത് വിവരിക്കുന്നതെങ്ങനെയാണ്?’
മുത്തശ്ശന്‍ ഓര്‍ത്തെടുത്തു ചൊല്ലി-
പഥിപ്രഗ്രഹിണം കംസമാഭാഷ്യഹാളശരീരവാക്
അസ്യാസ്ത്വാമഷ്ടമോ ഗര്‍ഭോ ഹന്തായാം വഹസേളബുധ
മൂഢാ! നീ ആരെ തേരിലേറ്റിക്കൊണ്ടുപോകുന്നുവോ, അവളുടെ എട്ടാമത്തെ ഗര്‍ഭം നിന്നെ കൊല്ലും.
‘ഗാഥയില്‍ ആ സന്ദര്‍ഭം ഓര്‍മ വരുന്നു’- മുത്തശ്ശി ഓര്‍ത്തെടുത്തു ചൊല്ലി.
നാനാജനങ്ങളുമായ് നടന്നങ്ങനെ
നാനാവിനോദവുമോതിയോതി
ആമോദിച്ചെല്ലാരുമാമന്ദം പോവുമ്പോള്‍
വ്യോമത്തില്‍നിന്നൊരു വാക്കുണ്ടായി
ദേവകിതന്നുടെയഷ്ടമ ഗര്‍ഭത്തില്‍
മേവിനിന്നുണ്ടായ ബാലകന്താന്‍
നിന്നുടെ കാലനായ് പോന്നു വന്നീടുന്നേന്‍
എന്നതു ചിന്തിച്ചുകൊള്‍ക കംസാ
മുത്തശ്ശന്‍ കഥയിലേക്ക് മുതലക്കൂപ്പിട്ടു: ‘തന്റെ വത്സല സോദരി മംഗലവതിയായിരിക്കുന്നത് എന്തിനെന്നോ? അവളുടെ ഈ വത്സലസോദരന്റെ അന്തകന് ജന്മം നല്‍കാന്‍! കംസന്‍ ഉറയില്‍നിന്ന് വാളൂരി. ഊരിയ വാളും ഉറയൂരിയ ക്രോധവുമായി ദേവകിയുടെ മംഗലാക്ഷതം വീണ മുടിയില്‍ കുത്തിപ്പിടിച്ചു. എടുക്കച്ചുമടുള്ള കേശഭാരം അഴിഞ്ഞുവീണു. അന്തകന്റെ മുന്നിലെന്നപോലെ ദേവകി അടിമുടി വിറപൂണ്ടുനിന്നു. കംസന്‍ അലറി: ദേവകി ഈ നിമിഷം മരിക്കുമെങ്കില്‍, അവളുടെ എട്ടാമത്തെ ഗര്‍ഭത്തില്‍ ജനിക്കുന്ന മകന്‍ എന്റെ അന്തകനാവുന്നത് എനിക്കൊന്നു കാണണം…
ഇത്യുക്തഃ സ ഖലഃ പാപോ ഭോജാനാം കുലപാംസനഃ
ഭഗിനീം ഹന്തുമാരബ്ധഃ ഖഡ്ഗപാണിഃ കചേളഗ്രഹീത്….
‘ഈ രംഗം കിളിപ്പാട്ടില്‍ എങ്ങനെയാണ്?’ മുത്തശ്ശന്‍ തിരക്കി.
മുത്തശ്ശി ചൊല്ലി.
ചിത്തവിഭ്രമം കലര്‍ന്നുത്തമയായ കന്യാരത്‌നവും തദനു വാവിട്ടുടനലറിനാള്‍
ബദ്ധസങ്കടത്തോടുമപ്പൊഴുതതുകണ്ടു വിദ്രുതം വസുദേവന്‍ താനെഴുന്നേറ്റു ചെന്നു
ദുഷ്ടനാമവന്‍ തന്റെ ഹസ്തവും വാളുംകൂടെ
പ്പെട്ടെന്നു പിടിച്ചിടരുറ്റുടന്‍ ചൊല്ലീടിനാന്‍…
‘ഗാഥയില്‍ ഈ രംഗം വളരെ ഹൃദയസ്പൃക്കാവും വിധമാണ് ചിത്രീകരിക്കുന്നത്, അല്ലേ? മുത്തശ്ശന്‍ തിരക്കി.
മുത്തശ്ശന് ഓര്‍ത്തെടുത്തു ചൊല്ലി-
ആനകദുന്ദുഭിതന്നുടെയാനനം
ദീനയായ് മെല്ലവേ നോക്കി വീര്‍ക്കും
ദേവകി തന്‍ഭയമിങ്ങനെ കാണുമ-
ശ്രീവസുദേവര്‍ താനെന്നനേരം
പെട്ടെന്നുചെന്നു വിലക്കിനിന്നീടിനാന്‍
പൊട്ടിനിന്നീടുന്നൊരുള്ളവുമായ്
പാപനായുള്ളോരു കംസനോടായിപ്പി-
ന്നാപത്തുപോക്കുവാനായിച്ചൊന്നാ ന്:
ദേവകിയല്ലല്ലോ നിന്നുടെ കാലനായ്
മേവുന്നതെന്നതോ വന്നുതല്ലോ
അഷ്ടമനാകുന്ന ബാലകനല്ലോ നിന്‍
കഷ്ടതയ്‌ക്കെന്നു നിമിത്തമെന്നാല്‍
പെറ്റുപെറ്റീടുന്ന മക്കളെയെല്ലാമെ
തെറ്റെന്നു നിന്‍ കയ്യില്‍ നല്‍കാമല്ലോ
പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും
നിന്നുടെ ഹാനി വരാതവണ്ണം…
‘കംസന്‍ മാത്രനേരം ആലോചന പൂണ്ടു’- മുത്തശ്ശന്‍ കഥയിലൂടെ നടന്നുകയറി: ‘ആ കണ്ണുകള്‍ അകലെ ഏതോ ബിന്ദുവില്‍ തറഞ്ഞിരുന്നുവെന്നുതോന്നി. ഉള്ളിലെ ഏതോ ശബ്ദത്തിനു കാതോര്‍ക്കുകയായിരുന്നുവോ? പെട്ടെന്ന്, എന്തോ തീരുമാനിച്ചുറച്ചപോലെ, ദേവകിയുടെ മുടിയില്‍ ചുറ്റിയിരുന്ന തന്റെ ഇടതുകൈപ്പടം കംസന്‍ വിടര്‍ത്തി. വലതുകൈയിലെ വാള്‍ ഉറയിലിട്ടു. നിമിഷനേരം കണ്ണടച്ചു. പിന്നെ ഇരുവരേയും നോക്കി കല്‍പിച്ചു: ‘ഒരു നിശ്ചയത്തില്‍. ദേവകി പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും എന്നെ ഏല്‍പ്പിക്കണം.’
‘ഭാഗവതത്തില്‍ വസുദേവര്‍ കംസനെ വഴിപ്പെടുത്താന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്, ഇല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ഉവ്വ്’ മുത്തശ്ശന്‍ പറഞ്ഞു: സാമം, ഭേദം മുതലായ ഉപായങ്ങള്‍കൊണ്ട് ബോധിക്കപ്പെട്ടിട്ടും ആ നീചകൃത്യത്തില്‍നിന്ന് കംസന്‍ പിന്‍വാങ്ങിയെന്നു കണ്ടപ്പോള്‍, ജനിക്കുന്ന മക്കളെ ഇവന് നല്‍കാമെന്ന് പറഞ്ഞിട്ടെങ്കിലും തല്‍ക്കാലം തന്റെ പത്‌നിയെ രക്ഷിക്കാമെന്നു വസുദേവര്‍ നിശ്ചയിച്ചു. വന്നുകൂടിയ മരണത്തെ ഒഴിവാക്കുക. പിന്നീട് കാലാന്തരത്തില്‍ അതു വന്നാലും ഈശ്വരന്‍ രക്ഷിക്കാനുണ്ടാവുമെന്നാണ് കരുതിയത്.
‘ആ പാവം ദേവകിയുടെ കണ്ണീരണിഞ്ഞ മുഖം മനസ്സില്‍നിന്നു മായുന്നില്ല. ഇന്നത്തെ ഭജനം മതിയാക്കാം. ഇനി നാളെ- മുത്തശ്ശി പറഞ്ഞു. മുത്തശ്ശന്‍ സമ്മതിച്ചു.
ജന്മഭൂമി:2

വ്രീളലോചനയ്ക്കേറിപ്പോവതിനവയെ

ന്നാപത്തുപോക്കുവാനായിച്ചൊന്നാ

No comments:
Post a Comment