Sunday, January 04, 2026

ജീവിതത്തിന് പല മാനങ്ങളുണ്ട് - ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും. ജീവിതത്തിന് പല മാനങ്ങളുണ്ട് - ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗങ്ങളാണ്. സാമാന്യമായൊരു സമചിത്തത പാലിക്കാന്‍ സാധിക്കുന്ന മനസ്സിന് ഇതെല്ലാം അതാതിന്റെ രീതിയില്‍ മനസ്സിലാക്കാനാവും. എന്നാല്‍ ഒരു ജീവിതത്തിന്റെ ഏറ്റവും മുഖ്യമായ സംഗതി അതിന്റെ അവസാനമാണ് – അതായത് മരണം... അതേവര്‍ക്കും അനിവാര്യമാണ്, അത് സാധാരണ മനസ്സിന് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല, അതു നമ്മുടെ അറിവിന്റെ പരിധിക്കപ്പുറത്തുള്ളതാണ്. ജനിച്ചുവോ എങ്കില്‍ മരണവും സുനിശ്ചിതമാണ്. ജീവിതത്തിന്റെ അടിസ്ഥാന രേഖയാണ് മരണം. അതെന്താണ് എന്നറിയുമ്പോഴേ ജീവിതം എന്താണെന്ന്‍ മനസ്സിലാക്കാനാവൂ. ജീവിതം വേണ്ടവിധം കൈകാര്യം ചെയ്യാനും മരണത്തെക്കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കണം, കാരണം ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് - ശ്വാസോച്ഛ്വാസങ്ങള്‍ പോലെ, ഒന്നില്‍നിന്നും മറ്റതിനെ ഇഴ പിരിച്ചെടുക്കാനാവില്ല. മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ് സാധാരണയായി മനുഷ്യമനസ്സില്‍ ആദ്ധ്യാത്മീയ ചിന്ത ഉയരുന്നത്. അത് നമ്മുടെതന്നെ മരണമാകാം, അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ട മറ്റൊരാളുടെതാകാം. മരണം ആസന്നമാണെന്ന ബോദ്ധ്യം വരുമ്പോള്‍ എല്ലാവരും അവനവനോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് "ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ്? ഇതിനപ്പുറമുള്ളതെന്താണ്? ജീവിതത്തിലെ അനുഭവങ്ങളെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ടുകൊണ്ടിരിക്കേ, പൊടുന്നനെ ഒരു നിമിഷത്തില്‍ അതവസാനിക്കുകയാണ് എന്ന് തോന്നിയാല്‍, അത് വിശ്വസിക്കാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകും. മരണം തൊട്ടുമുമ്പില്‍ വന്നു നില്‍ക്കേ, ആ സമയമാണ് അതിനപ്പുറം എന്തോ ഉണ്ട് എന്നു വിശ്വസിക്കാന്‍ മനസ്സ് തിടുക്കം കൂട്ടുന്നത്. പക്ഷെ ആ വിശ്വാസം എത്രതന്നെ ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതിനെക്കുറിച്ച് ഒരു അനിശ്ചിതത്വം ബാക്കി നില്‍ക്കുകതന്നെ ചെയ്യും, കാരണം അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. മരണത്തെക്കുറിച്ച് മനസ്സിന് കേട്ടറിവല്ലേയുള്ളൂ, നേര്‍ അനുഭവം ഇല്ലല്ലോ! sadguru

No comments: